വ്യാഴാഴ്‌ച, നവംബർ 30, 2017

ന്യൂമാറ്റ്സ് പരീക്ഷ 2017  സംബന്ധിച്ച അറിയിപ്പ്.

ന്യൂമാറ്റ്സ്  ഗണിത പ്രതിഭ നിർണയ പരീക്ഷയുടെ മട്ടന്നൂർ  ഉപജില്ലാ തല മത്സരം 2017  ഡിസംബർ 5 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു. പി. സ്കൂൾ, മട്ടന്നൂർ   ( MTS GOVT .U. P SCHOOL ,  MATTANNUR ) വെച്ച് നടത്തപ്പെടുന്നതാണ്. 


* ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ  അന്നേദിവസം  രാവിലെ 9 . 30 നു  മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തേണ്ടതാണ്.

* ന്യൂമാറ്റ്സ് പരീക്ഷ എഴുതുന്ന  വിദ്യാർഥികൾ  പ്രധാനാദ്ധ്യാപകരുടെ  സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. (കുട്ടികൾ നിർബന്ധമായും റൈറ്റിങ് പാഡ് കൊണ്ടുവരേണ്ടതാണ് )                           

 പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികളുടെ ( IEDC ) വിഭാഗത്തിൽ ന്യൂമാറ്റ്സ് പരീക്ഷയെഴുതുന്നതിനു മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിരബന്ധമാകയാൽ പ്രസ്തുത സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രുമേ IEDC  വിഭാഗത്തിൽ പരീക്ഷ എഴുതുവാൻ  സാധിക്കുകയുള്ളു എന്ന് അറിയിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ