തിങ്കളാഴ്‌ച, ഫെബ്രുവരി 26, 2018

 പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി 

    2018 മാർച്ച് 31 വരെ സ്‌കൂൾ മധ്യവേനൽ അവധിക്ക് അടയ്ക്കുന്നത് വരെ മാത്രം താങ്കളുടെ വിദ്യാലയത്തിൽ ഉച്ച ഭക്ഷണ പദ്ധതിക്ക് അവശ്യമായ അരിയുടെ അളവ് 2018 ഫെബ്രുവരി മാസത്തെ എൻ എം പി  1 ഫോറത്തിൽ മുകളിൽ വലതുവശം ചുവന്ന മഷി കൊണ്ട് പ്രത്യേകം രേഖപ്പെടുത്തിസമർപ്പിക്കേണ്ടതാണ് .മധ്യവേനൽ അവധിക്ക് ശേഷം യാതൊരു കാരണ വശാലും അരി ഉണ്ടാകാൻ പാടുള്ളതല്ല .

ഉച്ചഭക്ഷണ പദ്ധതി വാർഷിക പരിശോധന സമയ ബന്ധിതമായി നടക്കുന്നതാണ്. എല്ലാ തയ്യാറെടുപ്പുകളൂം നടത്തണം .കാലി ചാക്ക് 
വിൽപ്പന നടത്തി നടപടിക്രമം 
സമയക്രമത്തിന് അനുസൃതമായി നടത്തണം.


വെള്ളിയാഴ്‌ച, ഫെബ്രുവരി 23, 2018

 2018-19 അദ്ധ്യയന വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ...

CIRCULAR CLICK HERE

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 

                  

                 ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 10 / 02/  2018 നു നടത്തുവാൻ നിശ്ചയിച്ചിരുന്നതിനു മാറ്റം വരുത്തിയിട്ടുള്ളതായും    21 / 04 / 2018 ന് അതെ പരീക്ഷാകേന്ദ്രത്തിൽ വെച്ചുതന്നെ നടത്തപ്പെടുന്നതാന്നെന്നും ചെണ്ടയാട് നവോദയ വിദ്യാലയ പ്രിൻസിപ്പാൾ അറിയിച്ചിരിക്കുന്നു.

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

അക്കാദമിക മാസ്റ്റർപ്ലാൻ ഫിബ്രവരി 1 ന്  സാമൂഹിക ചർച്ചക്കായി സമർപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്



പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞം - പുരോഗതി റിപ്പോർട്ട്  വിവരശേഖരണം -സംബന്ധിച്ച് .



ന്യൂനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പ് -2018 -19 നാഷണൽ സ്കോളർഷിപ്പ്പോർട്ടലിൽ സ്കൂളുകൾ രജിസ്റ്റർ ചെയുന്നത്  സംബന്ധിച്ച് 

 

 

സ്കൂളുകളിൽ (ത്രിവേണി )നോട്ട് ബുക്കുകൾ വിതരണം ചെയുന്നത് സംബന്ധിച്ച്



പരീക്ഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് 



സ്കൂളുകളിൽ ബോർഡ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

സ്കൂൾ ഡാറ്റാ ബാങ്ക്  തെയ്യാറാകുന്നതിലേക്ക് ഓൺലൈൻ സോഫ്റ്റ് വെയർ പരിശീലനം നിൽക്കുന്നത് സംബന്ധിച്ച്

ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018

വളരെ അടിയന്തിരം 

എൽ. എസ്. എസ്. / യു. എസ്. എസ്.  ഹാൾടിക്കറ്റുകൾ                   


          എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ ഹാൾടിക്കറ്റുകൾ  എൽ.എസ്.എസ്./യു. എസ്.എസ് സ്കോളർഷിപ് സൈറ്റിൽ ലോഗിൻ ചെയ്‌ത്‌ ഉടനെ തന്നെ പ്രധാനാധ്യാപകർ എടുക്കേണ്ടതാണ്. എൽ. എസ്.എസ്./യു.എസ്.എസ്.പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് സൈറ്റിൽ നിന്നും download ചെയ്തിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതാണ്.

        പ്രസ്തുത ഹാൾ ടിക്കറ്റുകളിൽ സ്കൂൾ പ്രധാനാധ്യാപകൻ ഒപ്പു വെച്ചതിനു ശേഷം ഹാൾടിക്കറ്റിൽ പരീക്ഷ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന്റെ ഒപ്പു രേഖപ്പെടുത്തി എൽ.എസ്.എസ് /യു.എസ്.എസ് സ്കോളർഷിപ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്.

ശനിയാഴ്‌ച, ഫെബ്രുവരി 10, 2018

വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2018

ദേശീയ വിരവിമുക്ത ദിനം -ഫെബ്രുവരി 2018
ദേശീയ വിരവിമുക്ത ദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടിംഗ് ഫോർമാറ്റ് , പവർപോയിന്റ് പ്രസന്റേഷൻ എന്നിവ ചുവടെ കൊടുത്തിരിക്കുന്നു. നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
National Deworming Day : 08-02-2018
Mop-up Day  : 15-02-2018


ബുധനാഴ്‌ച, ഫെബ്രുവരി 07, 2018

അറിയിപ്പ് 

2017--18  വർഷത്തെ  പ്രീ -പ്രൈമറി  സ്കൂളുകളെ  സംബന്ധിച്ച  വിവരങ്ങൾ  താഴെകൊടുത്ത  പ്രൊഫോർമയിൽ  9.2.2018 നകം    ഓഫീസിൽ  എത്തിക്കേണ്ടതാണ്.പ്രീ-പ്രൈമറി പ്രവർത്തിക്കാത്ത വിദ്യാലയങ്ങൾ NIL റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.


വ്യാഴാഴ്‌ച, ഫെബ്രുവരി 01, 2018

ഫെബ്രുവരി ഒന്നിന് നിയമസഭ സമ്മേളിക്കുന്നതിനാല്‍ നിയമസഭാ സാമാജികര്‍ക്കും പങ്കെടുക്കാന്‍ സഹായകരമാംവിധം സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ളാനിന്റെ സമര്‍പ്പണം ഫെബ്രുവരി പന്ത്രണ്ട് തിങ്കളാഴ്ചയിലേക്ക് നീട്ടി വച്ചതായി ബഹു. വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത് സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ഉടന്‍ പുറപ്പെടുവിക്കുന്നതാണ്. ഇക്കാര്യം ഇന്ന് തന്നെ എല്ലാ ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പല്‍മാരെയും അറിയിക്കേണ്ടതാണ്. ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം