ശനിയാഴ്‌ച, ഒക്‌ടോബർ 21, 2017റവന്യു ജില്ലാ മേള തിയ്യതികള്‍ സംബന്ധിച്ച അറിയിപ്പ് 

                                                   തിയ്യതി               സ്ഥലം             വിദ്യാഭ്യാസ ജില്ല 

1.   കായിക മേള               ഒക്ടോബര്‍          കണ്ണൂര്‍           കണ്ണൂര്‍ 
                                                14, 15,17
 

2.  ശാസ്ത്രോല്‍സവം     നവംബര്‍ 10, 11    കണ്ണൂര്‍           കണ്ണൂര്‍


3.  കലോത്സവം                 ഡിസംബര്‍ 5
                                                 മുതല്‍ 8 വരെ     പയ്യന്നൂര്‍       തളിപറമ്പ 

എയിഡഡ സ്കൂള്‍ പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

2017-18 വര്‍ഷത്തെസ്കൂള്‍ യുനിഫോം അനുവദിച്ചതില്‍  ചില സ്കൂളുകള്‍ക്ക് SIXTH WORKING DAY  കണക്ക് പ്രകാരം ഉള്ള കുട്ടികളിലും കൂടുതല്‍ തുക അനുവദിച്ചിരുന്നു. കൂടുതലായി അനുവദിച്ച തുക   (EXCESS AMOUNT) പ്രധാനാധ്യാപകരുടെ അക്കൗ

ണ്ടില്‍ നിന്ന്‍ പിന്‍വലിച്ചു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ    അക്കൗണ്ടില്‍ തിരിച്ചടക്കേണ്ടതാണ്.തുക തിരിച്ചടച്ച് വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .


ബാങ്ക് :    Syndicate Bank Mattannur ,Account Number:  42562200018005
IFSC CODE  : SYNB0004256

വെള്ളിയാഴ്‌ച, ഒക്‌ടോബർ 20, 2017

19-10-17

തിങ്കളാഴ്‌ച, ഒക്‌ടോബർ 16, 2017

12-10-17


9-10-17
8-10-17
6-10-17
5-10-17

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2017

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖാമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ  മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും 

 
2017 -18 അദ്ധ്യയന വർഷത്തെ മട്ടന്നൂർ ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ-ഐ .ടി .മേള 2017 നവംബർ 1 ,2 (ബുധൻ ,വ്യാഴം)തീയതികളിൽ ജിഎച്ച്എസ്‌എസ് മാലൂരിൽ നടക്കുന്നതാണ്.മേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. 

ഓൺലൈൻ എൻട്രി ചെയ്യേണ്ട അവസാന തീയതി -2017 ഒക്ടോബർ 20

ചൊവ്വാഴ്ച, ഒക്‌ടോബർ 10, 2017


കലോത്സവ മാന്വല്‍ സംബന്ധിച്ച അറിയിപ്പ്.

സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(കൈ) നം.121/2017 തിയ്യതി ൦൫/10/2017  പ്രകാരം സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്കരിച്ചു സര്‍ക്കാര്‍ ഉത്തരവായിയിട്ടുണ്ട്.മാന്വലിന്‍റെ പകര്‍പ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.എല്ലാ മത്സരങ്ങളും ഈ വര്‍ഷം മുതല്‍ പുതുക്കിയ മാന്വലിന്‍റെ അടിസ്ഥാനത്തില്‍ നത്തേണ്ടതാണ്.പരിഷ്കരിച്ച മാന്വല്‍ www.education.kerala.gov.in എന്ന വെബ്സൈറ്റ് ല്‍ ലഭ്യമാണ്.

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം അറിയിപ്പ്


2017-18 വര്‍ഷത്തെ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം തിരുവനന്തപുരം ജില്ലയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രസ്തുത കലോത്സവത്തില്‍ ജനറല്‍ സ്കൂളില്‍ നിന്നും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ 15/10/2017 ന് മുമ്പ് തന്നെ സ്ക്രീനിംഗ് നടത്തി അര്‍ഹരായ കുട്ടികളുടെ പേര് വിവരങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ education.kerala.gov.in എന്ന website ല്‍ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.സ്കൂളുകള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനാവശ്യമായ User Name, Password എന്നിവ ഐ ടി @ സ്കൂള്‍ ജില്ലാ ഓഫിസ് മുഖേന ലഭ്യമാകുന്നതാണ്.ജനറല്‍ സ്കൂളുകളില്‍ നിന്നും visually impaired, Hearing impaired കുട്ടികളെ

15/10/2017  ന് മുമ്പ് തന്നെ സ്ക്രീനിംഗ് നടത്തി അര്‍ഹരായ കുട്ടികളെ കലോത്സവ മാന്വല്‍ ല്‍ പറയുന്നത് പോലെ ഒരു ജില്ലാ ടീം ആയി പങ്കെടുപ്പിക്കെണ്ടതാണ്. പ്രസ്തുത കുട്ടികള്‍ കേരള കലോത്സവത്തില്‍ പങ്കെടുക്കുന്നില്ല ഇന്നു ഉറപ്പു വരുത്തേണ്ടതാണ്.

സ്ക്കൂളുകളിൽ വിതരണം ചെയ്യുന്ന എൻഡോവ്മെന്റ് കൾക്കും സ്കോളർ ഷിപ്പുകൾക്കും  പ്രത്യേക രജിസ്റ്റർ ഉണ്ടാക്കി സൂക്ഷിക്കേണ്ടതും അർഹരായ കുട്ടികൾക്ക് പി ടി എ യുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യേണ്ടതും ഇതുസംബന്ധിച്ച വിശദവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്

തിങ്കളാഴ്‌ച, ഒക്‌ടോബർ 09, 2017

"ശ്രദ്ധ"(പരിഹാരബോധനം )പദ്ധതി സ്‌കൂളുകളിൽ നടപ്പാക്കുന്നത് സംബന്ധിച്ച്  
Circular Click Here
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
എസ് .സി .ഇ .ആർ .ടി -ന്യുമാറ്റ്സ് തെരഞ്ഞെടുപ്പ് -സംബന്ധിച്ച് 
വളരെ അടിയന്തിരം 

"ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ "എന്ന പദ്ധതിയിൽ 10000 /-രൂപ ആദ്യ ഗഡുവായി അനുവദിച്ച വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളുടെ ഭൗതികവും സാമ്പത്തികവുമായ ഒരു പ്രവർത്തന റിപ്പോർട്ട് 10 .10 .2017 ന് 5 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .സ്‌കൂളിന്റെ പേര് ചുവടെ ചേർക്കുന്നു.
1 .കയനി യു .പി .എസ്,മട്ടന്നൂർ  
2 .പട്ടാന്നൂർ യു .പി .എസ്,കൂടാളി 
3.പനംപറ്റ  യു .പി .എസ്,മാലൂർ 
4.തെരൂർ മാപ്പിള എൽ .പി .എസ് .കീഴല്ലൂർ