വെള്ളിയാഴ്‌ച, നവംബർ 29, 2019

കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20  മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്‌ ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും   ശ്രെദ്ധിക്കേണ്ടതാണ് 

// അറിയിപ്പ് // 

കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും  cbcphotoksbb@gmail.com  ലും, ഉപന്യാസം  cbcessayksbb@gmail.com ലും, പെയിന്റിംഗ്   cbcpaintksbb@gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity.org  യിൽ ലഭിക്കും

ചൊവ്വാഴ്ച, നവംബർ 26, 2019

NuMATs പ്രതിഭാനിർണയ പരീക്ഷ 2019 നവംബർ25 ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തവിദ്യാർത്ഥികളുടെ പേരുവിവരം താഴെ കൊടുക്കുന്നു
.



ABHINAV  KRISHNA  E V
                        KALLUR NEW  UP SCHOOL
GHANASHYAM  K M KALLUR NEW  UP SCHOOL
AVANI  K MTS GUPS  MATTANNUR
NIVED PRASAD VENGAD  SOUTH  UPS
NIBA  K


VENGAD  SOUTH  UPS
SISIRA  SHAJI GVHSS EDAYANNUR
ARYA  M P MTS GUPS  MATTANNUR
ANURAG  V MTS GUPS  MATTANNUR




തിങ്കളാഴ്‌ച, നവംബർ 25, 2019

ദു രന്ത  നിവാരണം -വിദ്യാലയവും പരിസരവും വിഷവിമുക്തവും വൃത്തിയുള്ളതും ആക്കി മാറ്റുന്നതിനുള്ള  നിർദ്ദേശം നൽകികൊണ്ടുള്ള  ഉത്തരവ്1
 ഉത്തരവ് 2

വെള്ളിയാഴ്‌ച, നവംബർ 22, 2019

 ന്യുമാറ്റ്സ് പരീക്ഷ അറിയിപ്പ്

23 .11.2019 ശനിയാഴ്ച നടത്താൻ  നിശ്ചയിച്ചിരുന്ന ഉപജില്ലാതല ന്യുമാറ്റ്സ് പരീക്ഷ ജില്ലാ കലോത്സവം നടക്കുന്നതിനാൽ 25.11.2019 (തിങ്കൾ ) ലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.മറ്റ് നിർദ്ദേശങ്ങളിൽ മാറ്റമില്ല .

  അറിയിപ്പ് 

18 / 10 / 2019  തീയ്യതിയിലെ  QI P  തീരുമാന  പ്രകാരം  30 .11 .2019  സ്‌കൂളുകൾക്ക്‌  പ്രവൃത്തി  ദിവസമായി  നിശ്ചയിച്ചിരുന്നു ;
എന്നാൽ  ചില  പ്രത്യകേ  സാഹചര്യം  കണക്കിലെടുത്തു  30 .11 .2019 ന്  പ്രവൃത്തി  ദിവസം  ആയിരിക്കില്ലെന്ന്  ഇതിനാൽ  അറിയിക്കുന്നു.
കൂടാതെ  23 .11 .2019  നും  പ്രവൃത്തി  ദിവസമല്ല  എന്ന  കാര്യം കൂടി  ഇതിനാൽ  അറിയിക്കുന്നു .  സ്കൂളുകളിൽ  പ്രസ്തുത  ദിവസങ്ങളിൽ 
നടത്താൻ  നിശ്ചയിച്ചിരുന്ന  പരീക്ഷകളിൽ  മാറ്റമില്ല.  

തിങ്കളാഴ്‌ച, നവംബർ 18, 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യാന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക  പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു
STEPS-സ്കൂള്‍തല മത്സരത്തില്‍ വിജയികളായവരുടെ ലിസ്റ്റ് 20-11-19 ഉച്ചക്ക് മുന്പ് ഓഫീസില്‍ എതികെണ്ടതാണ്.

ശനിയാഴ്‌ച, നവംബർ 16, 2019

ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ-2019 -20
                   16.11.2019 ശനിയാഴ്ച്ച നടന്ന മട്ടന്നൂർഉപജില്ലാ   ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ1 .2 ,3 സ്ഥാനങ്ങൾ  നേടിയ വിദ്യാർത്ഥികളുടെ
പേര് വിവരങ്ങൾ താഴെക്കൊടുക്കുന്നു 
യു പി വിഭാഗം 
1 .ശിവദത്ത് . എം -കല്ലൂർ ന്യൂ യു പി 
 2 .ദേവകിരൺ .കെ -പട്ടാന്നൂർ  യു പി 
3 നിവേദ് പ്രസാദ് -വേങ്ങാട്  സൗത്ത്  യു പി 
എച്ച് എസ്  വിഭാഗം .
1  .അനശ്വർ.  കെ ബി --കൂടാളി എച്ച് എസ്എസ്
2 .ആദിത്യ . ഇ കെ    -ഇ കെ എൻ ജി എച്ച് എസ്എസ് വേങ്ങാട്.
3 .ജെന്നി   കെ സി -   കെ പി സി എച്ച് എസ്എസ് പട്ടാന്നൂർ.
എച്ച് എസ്എസ് വിഭഗം 
1  അശ്വതി    ഇ -        മട്ടന്നൂർ എച്ച് എസ്എസ്
2 .ബാസിൽ  ബഷീറുദീൻ   കെ പി -കൂടാളി എച്ച് എസ്എസ്

ജില്ലാതലതിൽ  പങ്കെടുക്കുന്നവരുടെ  പേരും തിയ്യതിയും പിന്നീട് അറിയിക്കുന്നതാണ്.
 കലോത്സവവുമായി  ബന്ധപ്പെട്ട അപ്പീലുകൾ 18 / 11 / 2019 ന്
 രാവിലെ 9 മണി മുതൽ തലശ്ശേരി ബി  ഇ  എം  പി എച്ച് എസ് എസ്‌ ൽ വെച്ച്  കേൾക്കുന്നതാണ് .അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികൾ
മത്സര ഇനം അവതരിപ്പിക്കാനുള്ള തെയ്യാറെടുപ്പുകളോടുകൂടി
കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതാണ് .അപ്പീൽ എൻട്രി ഫോം
യഥാവിധംപൂരിപ്പിച്ചു   ഹിയറിങ് സമയത്തു   സമർപ്പിക്കേണ്ടതാണ് .




ഉച്ച ഭക്ഷണ പദ്ധതി ഡൈനിങ് ഹാൾ നിർമാണം 

എം പി ലാഡ്‌ ഫണ്ട് ഉപയോഗിച്ചു ഡൈനിങ് ഹാൾ നിർമിക്കുന്നതിന് അപേക്ഷ സമർപ്പിച്ച പ്രധാനാധ്യാപകർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 12 -11 -2019 കത്ത് ഇതോടൊപ്പം നൽകുന്നു കത്തിൽ പറഞ്ഞിരിക്കുന്ന  മാർഗ നിർദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയ പ്രൊപ്പോസലുകൾ (പ്ലാനും എസ്റ്റിമേറ്റും സഹിതം ) 20 -11 -2019 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല വിശദവിരങ്ങൾ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
അടുക്കള  തോട്ടം  ഉള്ള  സ്കൂളുകൾ  തോട്ടത്തിന്റെ  ഫോട്ടോഗ്രാഫ്  സിഡി കളിൽ  പകർത്തി   ഓഫീസിൽ2 ദിവസത്തിനുള്ളിൽ  എത്തിക്കേണ്ടതാണ്. അടുക്കള  തോട്ടത്തിന്റെ  ഫോട്ടോകൾ  പത്രത്തിൽ   വന്നിട്ടുണ്ടെകിൽ  ആയതിന്റെ  ക്ലിപ്പിങ്ങും  മികച്ച  ഉച്ച ഭക്ഷണ  വിതരണം, പാചകശാല  എന്നിവയുടെ  ഫോട്ടോകളും  ഉൾപ്പെടുത്താവുന്നതാണ് 

വെള്ളിയാഴ്‌ച, നവംബർ 15, 2019




ഉച്ച ഭക്ഷണ പദ്ധതി ഡൈനിങ് ഹാൾ നിർമാണം 

എം പി ലാഡ്‌ ഫണ്ട് ഉപയോഗിച്ചു ഡൈനിങ് ഹാൾ നിർമിക്കുന്നതിന് അപേക്ഷ സമർപ്പിച്ച പ്രധാനാധ്യാപകർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 12 -11 -2019 കത്ത് ഇതോടൊപ്പം നൽകുന്നു കത്തിൽ പറഞ്ഞിരിക്കുന്ന  മാർഗ നിർദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയ പ്രൊപ്പോസലുകൾ (പ്ലാനും എസ്റ്റിമേറ്റും സഹിതം ) 20 -11 -2019 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല വിശദവിരങ്ങൾ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
 അറിയിപ്പ് 
ട്ടന്നൂർ മണ്ഡലം എം എൽ എ യുടെ വികസനനിധിയിൽ നിന്നും 2019-20 വർഷം പ്രീ പ്രൈമറി മുതൽ 10 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 1 ഗ്ലാസ് പശുവിൻപാലും 1 കോഴിമുട്ടയും നല്കുന്നതിനുവേണ്ടി ആദ്യ ഗഡു തുക അനുവദിച്ചു ഉത്തരവായിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകരും അവരുടെ   ബാങ്ക് അക്കൗണ്ട് പരിശോധിച്ചു തുക  വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് .കൂടാതെ 2019 നവംബര് മാസം 18 നു തന്നെ ടി പദ്ധതി വിദ്യാലയങ്ങളിൽ ആരംഭിക്കേണ്ടതാണ് .(ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു പാലും മുട്ടയും നൽകാത്ത പ്രവർത്തി ദിവസങ്ങളിലാണ് നൽകേണ്ടത് .)ഉത്തരവും തുകയുമായി ബന്ധപ്പെട്ട വിവരങ്ങളും ചുവടെ കൊടുക്കുന്നു .


PAGE 1

PAGE 2


PAGE 3

PAGE 4 

PAGE 5

ചൊവ്വാഴ്ച, നവംബർ 12, 2019

CLICK HERE FOR MATTANNUR KALOLSAVAM RESULT

   നൂൺമീൽ സോഫ്റ്റ്‌വെയറിൽ  COOK DETAILS ഇനിയും കൊടുക്കാൻ ബാക്കിയുള്ള സ്കൂളുകാർ 15 -11 -2019  നു 2  മണിക്ക് മുൻപായി COMPLETE ചെയ്യേണ്ടതാണ് . എല്ലാ സ്കൂളിന്റെയും COOK DETAILS UNLOCK ചെയ്തിട്ടുണ്ട് . നവംബർ  മാസം മുതൽ മുതൽ COOK SALARY സോഫ്റ്റ്‌വെയറിൽ നിന്നും എടുക്കേണ്ടതിനാൽ  എഇഒ തലത്തിൽ കുക്കിനെ ACTIVE ചെയ്യേണ്ടതുണ്ട് .എല്ലാ DETAILS ഉം  പൂർത്തിയായാൽ മാത്രമേ കുക്കിനെ ആക്റ്റീവ് ചെയ്യുവാൻ കഴിയുകയുള്ളു .അല്ലാത്ത പക്ഷം കുക്ക് സാലറി പാസ്സാക്കുവാൻ കഴിയുന്നതല്ല . എല്ലാവരും ശ്രദ്ധിക്കുക .
 'വിദ്യാലയംപ്രതിഭകളോടൊപ്പം
    
       പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന  ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ശിശുദിനമായ നവംബർ 14 ന് ഒരു പ്രതിഭയെയെങ്കിലും ആദരിക്കേണ്ടതാണ്. ഇതോടൊപ്പം നൽകിയിരിക്കുന്ന ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകൾക്ക് മുൻകൂട്ടി നൽകി അനുമതി നേടാൻ പ്രഥമാധ്യാപകൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാലയത്തിനകത്തുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിൽനിന്നും പറിച്ചെടുത്ത പൂക്കൾ (പ്ലാസ്റ്റിക്കിൽ പൊതിയാതെ) ആദരവിന്റെ ഭാഗമായി പ്രതിഭകൾക്ക് നൽകാവുന്നതാണ്. കുട്ടികൾ സന്ദർശിക്കേണ്ട പ്രതിഭകളുടെ ലിസ്റ്റ് അയക്കേണ്ട മാതൃക അറ്റാച്ച് ചെയ്തിട്ടുണ്ട്.

2019-20അധ്യയന വർഷം (2020 മാർച്ച് 31 വരെ)പുതുതായി ന്യൂനപക്ഷ പദവി ലഭിച്ച സ്കൂളുകളുടെ വിവരവും 2018 -19 വർഷം വരെ ന്യൂനപക്ഷ പദവിലഭിക്കുകയും   ചെയ്ത സ്കൂളുകളുടെയും വിവരങ്ങൾ പ്രഫോർമയിൽ നാളെ   13.11.2019 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

PRAFORMA CLICK HERE

തിങ്കളാഴ്‌ച, നവംബർ 11, 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


Circular
//അറിയിപ്പ്//
അണ്‍ എകണോമിക് സ്കൂളുകളെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും റിസര്‍ച്ച് സ്കോളര്‍ പൌര്‍ണമിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.ആയതിനാല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്
സ്റ്റെപ്‌സ് (STEPS ) 2019-2020
സാമൂഹ്യശാസ്ത്രം -പ്രതിഭാ പോഷണ പരിപാടി 

സ്കൂൾ തല തെരഞ്ഞെടുപ്പ് -പൊതു നിർദ്ദേശങ്ങൾ 

സ്റ്റെപ്‌സ് ഉള്ളടക്കം  

തിങ്കളാഴ്‌ച, നവംബർ 04, 2019

സ്‌കൂളുകളിൽ MPLAD ഫണ്ട് ഉപയോഗിച്ചു ഡൈനിങ്ങ് ഹാൾ നിർമിക്കുന്നതിന് പ്രൊപോസൽ സമർപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട് ആയതിനാൽ ഡൈനിങ്ങ് ഹാൾ ആവശ്യമുള്ള സ്‌കൂളുകൾ പ്രസ്തുത വിവരം രേഖാമൂലം ആഫീസിൽ നവംബര് 5 നു 4  മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്