ശനിയാഴ്‌ച, മാർച്ച് 30, 2019

മട്ടന്നൂർ 

  ഉപജില്ലയിലെ 2018 - 19 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 25  /4/19 മുതൽ 30  /4/19 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ ഇതുമായി  ബന്ധപ്പെട്ട  എല്ലാ  സാമ്പത്തിക  ഇടപാടുകളും  6  / 4/ 19  ന്  മുൻപായി  തീർപ്പാക്കേണ്ടതും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രജിസ്റ്ററുകളും 15 /4/19 ന് മുമ്പായി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.

noon meal  audit   ന്  ഹാജരാക്കേണ്ട രേഖകളും  രെജിസ്റ്ററുകളും   താഴെ കൊടുക്കുന്നു 

Letter-1
Letter-2
proforma

വ്യാഴാഴ്‌ച, മാർച്ച് 28, 2019


   കണ്ണൂർ റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര കൗൺസിലിന്റെ ഒരു യോഗം 30.3.19 
   ശനിയാഴ്ച  3 മണിക്ക് കണ്ണൂർ ഡി ഡി ഓഫിസ് കോമ്പൗണ്ടിലെ ടി ടി ഐ ഹാളിൽ ചേരുന്നതാണ്.  യോഗത്തിൽ മുഴുവൻ സബ്ജില്ലാ സെക്രട്ടറിമാരും നിർബന്ധമായും കൃത്യ സമയത് എത്തിച്ചേരേണ്ടതാണ് .സബ് സെക്രട്ടറിമാർക്ക് എത്തിച്ചേരാനാകാത്ത സാഹചര്യത്തിൽ ജോയിന്റ് സെക്രട്ടറിമാരെ ആരെയെങ്കിലും അയക്കേണ്ടതാണ്       

ചൊവ്വാഴ്ച, മാർച്ച് 26, 2019

എം.എൽ.എ ഫണ്ട്
എം.എൽ.എ ഫണ്ട് രണ്ടാം ഗഡു അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ബാങ്കുമായി ബന്ധപ്പെട്ട് ആയത് ഉറപ്പ് വരുത്തേണ്ടതാണ്‌.

തിങ്കളാഴ്‌ച, മാർച്ച് 25, 2019

ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധന അടുത്ത മാസം നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്.എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്‌.

ശനിയാഴ്‌ച, മാർച്ച് 16, 2019

// പ്രധാനാധ്യാപകരുടെ  അടിയന്തിര  ശ്രെദ്ധക്ക് // 

മട്ടന്നൂർ   ഉപജില്ലയിലെ   സ്കൂളിലെ  മുഴുവൻ പാചക തൊഴിലാളികൾക്കും ഉള്ള   പരിശീലന  പരിപാടി    23  -3 -19    ശനിയാഴ്‌ച    മഹാദേവാഹാളിൽ ൽ  വെച്ചു   രാവിലെ      10 മുതൽ  1  മണി വരെ    നടക്കുന്നതാണ്. എല്ലാ പാചക തൊഴിലാളികളെയും ശിൽപശാലയിൽ    പങ്കെടുപ്പിക്കാൻ  അതാത്  ഹെഡ്മാസ്റ്റർമാർ  ശ്രെദ്ധിക്കേണ്ടതാണ്.    

ബുധനാഴ്‌ച, മാർച്ച് 13, 2019


"ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലങ്ങളിൽ" എന്ന  വിഷയത്തെ  ആസ്പദമാക്കി  15 -3 -19  വെള്ളിയാഴ്ച  രാവിലെ  10  മണി  മുതൽ  കണ്ണൂർ  ശിക്ഷക്ക്‌  സദനിൽ  വെച്ച്  ഏക ദിന  ശില്പശാല  നടത്തുന്നു. താഴെ കൊടുത്ത  സ്കൂളുകളിലെ  ഹെഡ്മാസ്റ്റർ മാർ  ശിൽപശാലയിൽ  പങ്കെടുക്കേണ്ടതാണ് 


സ്കൂളിന്റെ പേര്‌
1

കുഴിക്കൽ എ ൽ  പി സ്കൂൾ 
2

വേങ്ങാട്എ ൽ  പി  സ്കൂൾ 
3

തെരൂർ  യു  പി സ്‌കൂൾ 
4

ആ യിത്തറ  എ ൽ  പി സ്ക്കൂൾ 
5

കുരിയോട്  എ ൽ പി സ്‌കൂൾ 
6
മെരുവമ്പായി എ ൽ പി സ്ക്കൂൾ 
7

കല്ലുർ  യു പി സ്ക്കൂൾ 
8
കാവുംതാഴ എ ൽ പി സ്‌കൂൾ
9

പാളാട്  എ ൽ പി സ്‌കൂൾ 
10

കൊളാരി എൽ പി സ്കൂൾ ,ശിവപുരം 


വെള്ളിയാഴ്‌ച, മാർച്ച് 08, 2019



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഒബിസി  പ്രീമെട്രിക്  സ്കോളർഷിപ്  തുക ലഭ്യമാകാത്തവരുടെ  വിവരങ്ങൾ  താഴെ കൊടുത്ത പ്രൊഫോർമയിൽ  പിന്നോക്ക  വിഭാഗ വികസന  വകുപ്പിന്റെ  മേഖല  ഡെപ്യൂട്ടി ഡയറക്ടർ ക്ക്  അയച്ചു കൊടുക്കേണ്ടതാണ് .

Letter & Proforma

പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് 
CIRCULAR 

ബുധനാഴ്‌ച, മാർച്ച് 06, 2019


                      കണ്ണൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2019 മാർച്ച് 8 ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക്ക് സദനിൽ  ഏകദിന സെമിനാർ.പ്രവൃത്തിപരിചയ മേളയും മാന്വൽ പരിഷ്കരിക്കരണവും എന്ന വിഷയത്തെ ആസ്പദമാക്കി ഡി. പി. ഐ ലെ സ്പെഷൽ ഓഫീസർ ശ്രീ.രാജീവ്.എസ്.ക്ലാസ് അവതരിപ്പിക്കുന്നതാണ്.ഈ സെമിനാറിൽ ജില്ലയിലെ മുഴുവൻ പ്രവൃത്തി പരിചയ അധ്യാപകരും പങ്കെടുക്കേണ്ടതാണ്  
                                                                                           
                                                                                          വിദ്യാഭ്യാസ ഉപ ഡയറക്ടര്‍

                                                                                                               കണ്ണൂര്‍ .
                                                                                             

ചൊവ്വാഴ്ച, മാർച്ച് 05, 2019

പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

നൂൺമീൽ - മാർച്ച് മാസത്തെ ക്ലോസിങ്  ബാലൻസ് കഴിച്ചു ഈ മാസം എത്ര കിലോ അരി വേണം എന്നുള്ള കാര്യം ഓഫിസിൽ ഫോൺ മുഖാന്തിരം വിളിച്ചു പറയേണ്ടതാണ് 
കൈറ്റ് - പ്രൈമറി സ്കൂൾ ഹൈ ടെക് ലാബ് 


കൈറ്റ് - പ്രൈമറി സ്കൂൾ ഹൈ ടെക് ലാബ് 
സൂചന : Circular No : KITE/2019/1631(5) of ED&VC dt 19-02-2019

സര്‍
  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  പ്രൈമറി,അപ്പര്‍പ്രൈമറി വിഭാഗം സ്ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ക്കൂളുകളില്‍ നിലവിലുള്ള ഹൈടെക്ക് ഉപകരണങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടേയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുവാന്‍ മേല്‍ സൂചന പ്രകാരം ഉത്തരവായിട്ടുണ്ട്.വിവരശേഖരണം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കണ്ടാലും.