ചൊവ്വാഴ്ച, ജൂലൈ 30, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ്  
                  എല്ലാ  സർക്കാർ  /  എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിലെ നിർദ്ദേശാനുസരണം ഉടനടി  വിദ്യാലയങ്ങളിൽ ഭിന്നശേഷിയുള്ള  ( IEDC ) വിദ്യാർത്ഥികൾക്കായി ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി രൂപീകരിക്കേണ്ടതാണെന്നു അറിയിക്കുന്നു. വിദ്യാലയങ്ങളിലെ ഗ്രീവൻസ് റീഡ്രസ്സൽ അധ്യാപകൻ  /  അദ്ധ്യാപിക  യുടെ വിവരങ്ങൾ ടി കത്തിലെ നിർദിഷ്ട പ്രൊഫോർമയിൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തി 3  / 08  / 2019  (വെള്ളി)  വൈകുന്നേരം 4 മണിക്കു മുമ്പായി ഈ കാര്യാലയത്തിലെ   ' ഡി ' സെക്ഷനിൽ ഏൽപിക്കേണ്ടതാണ്. . കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ സമയപരിധി കൃത്യമായി പാലിക്കേണ്ടതാണ്. 
//യു പി സ്കൂള്‍ പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

സംസ്കൃതം,അറബിക്,ഉര്‍ദു അധ്യാപക പരിശീലനം-ഭാഷാധ്യാപക യോഗ്യതയ്ക്കായി നടത്തുന്ന ടീച്ചിംഗ് പ്രാക്ടീസ്  സംബന്ധിച്ച നിര്‍ദേശം ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്


.Circular

വെള്ളിയാഴ്‌ച, ജൂലൈ 26, 2019

2019- 20 അധ്യയന  വർഷത്തെ മുസ്ലിം ഗേൾസ് / നാടാർ / ഒബി സി /ബി പി എൽ (5  മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ  താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്,   എൽ. എസ്.  എസ്  സ്കോളർഷിപ്പ്   എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് താഴെ  കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 05- 08 - 2019 ( വെള്ളി ) നു വൈകുന്നേരം 5 മണിക്ക്  മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന്  നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ  ' ശൂന്യ റിപ്പോർട്ട്  ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌.








ശനിയാഴ്‌ച, ജൂലൈ 20, 2019

                       വളരെ പ്രധാനപ്പെട്ട അറിയിപ്പ്
                                  ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തം ഉണ്ടാകാനിടയാകുന്ന സാഹചര്യം സംജാതമായാൽ ബന്ധപ്പെട്ട റവന്യൂ അധികാരികൾ ആവശ്യപ്പെടുന്ന പക്ഷം സ്ക്കൂളുകൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിപ്പിക്കുന്നതിനും  എല്ലാ സ്ക്കൂൾ പ്രധാനാദ്ധ്യാപകരും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.

                              കൂടാതെ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും വിദ്യാർത്ഥികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിക്കേണ്ടതും കുട്ടികൾ സ്കൂളുകൾ വിട്ട്‌ സുരക്ഷിതരായി വീട്ടിൽ എത്തിയോ എന്ന വിവരം ബന്ധപ്പെട്ട സ്കൂൾ അധികാരികൾ ഉറപ്പു വരുത്തേണ്ടതുമാണ്. 
അധ്യാപകരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 
കൈറ്റ് തയ്യാറാക്കിയിട്ടുള്ള  KOOL  ഓണ്‍ലൈന്‍ പരിശീലനത്തിന്റെ 
പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ 22-07-2019 മുതല്‍ ആരംഭിക്കും.
പ്രൊബേഷന്‍ ഡിക്ലയര്‍ചെയ്യാനുള്ള അധ്യാപകരെ വിവരം 
അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.വിശദവിരങ്ങള്‍ക്ക്
 അറ്റാച്ച്മെന്റ് കണ്ടാലും.

ബുധനാഴ്‌ച, ജൂലൈ 17, 2019


ശാസ്ത്രരംഗം 

            പൊതുവിദ്യാഭ്യാസ വകുപ്പ് 2019  -  20  അധ്യയന വർഷം മുതൽ കേരളത്തിലെ എല്ലാ സർക്കാർ  /  എയ്‌ഡഡ്‌  /  അംഗീകൃത സ്‌കൂളുകളിലെ യു.  പി. ,  ഹൈസ്ക്കൂൾ  വിഭാഗം വിദ്യാർത്ഥികൾക്കായി ശാസ്ത്രരംഗം എന്ന പേരിൽ ഒരു പുതിയ പ്രവർത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും വളർത്തി അവരെ മാനവികതയുടെ വക്താക്കളാകാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ഈ പദ്ധതിയുടെ സ്ക്കൂൾതല രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്റെ പകർപ്പ് എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച, ജൂലൈ 16, 2019



പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് 

മുസ്ളിം /നാടാർ  മറ്റു  പിന്നോക്ക  വിഭാഗ  സ്കോളർഷിപ്  circular  താഴെ കൊടുക്കുന്നു 

Circular

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

2010  സെൻസസ്    -ആർജ്ജിത  അവധി  സറണ്ടർ  അധിക തുക  കൈപ്പറ്റിയവരുടെ  വിവരശേഖരണം  സംബന്ധിച്ച  കത്തും  പ്രൊഫോർമയും  താഴെ കൊടുക്കുന്നു.


പ്രൊഫോര്മ  കത്തിലെ  നിർദ്ദേശ  പ്രകാരം  പൂരിപ്പിച്ച്   18 -7 -19   ന് ഓഫീസിൽ  എത്തിക്കേണ്ടതാണ് 
Letter
proforma-1 Proforma-2

ചൊവ്വാഴ്ച, ജൂലൈ 09, 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് /

സ്‌കൂളുകളിലെ  മിനിസ്റ്റീരിയൽ ജീവനക്കാരുടെ  വിവരങ്ങൾ  ഇതോടൊപ്പം  ഉള്ളടക്കം  ചെയ്ത  പ്രൊഫോർമയിൽ  ഇന്ന് തന്നെ (9-7-19) ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

ബുധനാഴ്‌ച, ജൂലൈ 03, 2019

ഇൻസ്പയർ അവാർഡ്  2019 - 20

                        ഇൻസ്പയർ അവാർഡ്  2019 - 20 ലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഓൺലൈൻ എൻട്രി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് താഴെ ലിങ്കിൽ