ചൊവ്വാഴ്ച, നവംബർ 07, 2017

കേരള റാലി ഫോർ സയൻസ് എന്ന പേരിൽ നവംബർ 7 മുതൽ 14 വരെ വിപുലമായ ശാസ്ത്ര പ്രചാരണ പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പും വിവിധ ശാസ്ത്ര സംഘടനകളും ചേർന്ന് സംഘടിപ്പികുവാൻ വിദ്യാഭ്യാസ മന്ത്രി ചെയർമാനായിട്ടുള്ള സംസ്ഥാന സമിതി
തീരുമാനിച്ചിട്ടുണ്ട് .മേരി ക്യൂറി, സി.വി.രാമൻ ഇവരുടെ ജന്മദിനം മുതൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനംവരെയാണ് പരിപാടിനവംബർ 7 ന് എല്ലാ സ്കൂളുകളിലും ശാസ്ത്ര അസംബ്ലിയും വാരാചരണ കാലത്ത് രാവിലെ 9.30 മുതൽമേരി ക്യൂറി, നെഹ്റു ഇവരുടെ ജീവിതവും ശാസ്ത്രവും എന്ന വിഷയത്തിൽ സ്കൂളുകളിലെ എല്ലാ ക്ലാസ്സ് മുറികളിലും ഉള്ളടക്കം ചെയ്ത ടlide പ്രകാരംഅധ്യാപകനും വിദ്യാർത്ഥികളുടെ ടീം ചേർന്ന് സ്സെടുക്കേണ്ടതാണ്.നവംബർ 14 ന് സ്കൂളിനകത്ത് ശാസ്ത റാലിയും സംഘടിപ്പിക്കാവുന്നതാണ്.നവംബർ 14 ന് ജില്ലാ ശാസത്ര റാലിയും നടക്കും. സ്കൂൾ തല പ്രവർത്തനങ്ങൾ മാതൃകപരമായി സംഘടിപ്പിച്ച് മാധ്യമ ചാരണം നൽകണം. പ്രവർത്തന റിപ്പോർട്ട് മേൽ ഓഫീസ്കൾക്ക് നൽകണം

                     വിശ്വസ്തതയോടെ

                              കെ.വി.സുമേഷ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ചെയർമാൻ റാലി ഫോർ സയൻസ്
                                  ടി.പി പത്മനാഭൻ
കോർഡിനേറ്റർ,
ശാസത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ
                                  വി.വി.ശ്രീനിവാസൻ
ജനറൽ കൺവീനർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ