ബുധനാഴ്‌ച, നവംബർ 15, 2017

വളരെ അടിയന്തിരം
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് നിരന്തരം നിർദ്ദേശം നല്കിയിട്ടും മിക്ക സ്കൂളുകളും പ്രസ്തുത നിർദ്ദേശം പാലിച്ച് കാണുന്നില്ല. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരിൽ നിന്നും വിശദീകരണം തേടുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും വിദ്യാഭ്യാസ ഉപഡയറക്ടറുടേയും കാര്യാലയത്തിൽ നിന്നും കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ 14-11-2017 മുതൽ എല്ലാ ദിവസവും  ഉച്ചയ്ക്ക് 2 മണി വരെയുള്ള ഓരോ മണിക്കൂറിലേയും സ്റ്റാറ്റസ് ഇ-മെയിൽ മുഖേന നല്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തുന്നവർ തക്കതായ വിശദീകരണം രേഖാമൂലം നല്കേണ്ടതാണെന്നും  കർശ്ശന നിർദ്ദേശം നല്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ