ബുധനാഴ്‌ച, ഡിസംബർ 26, 2018

 2019-20  അധ്യയന വര്‍ഷത്തെ സൌജന്യ  കൈത്തറി യൂണിഫോം തുണി വിതരണത്തിന്‍റെ  കളര്‍  മാതൃക ഓഫിസില്‍ ലഭ്യമാണ്. ഗവ. എല്‍ പി , യു പി വിദ്യാലയങ്ങളിലെയും എയിഡഡ് മേഖലയില്‍ സ്വതന്ത്രമായി പ്രവത്തിക്കുന്ന 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ ഉള്ള സ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ ഓഫിസില്‍ എത്തി യൂണിഫോം (ഷര്‍ട്ടിംഗ്, സൂട്ടിംഗ്, സ്കര്‍ട്ടിംഗ്) കളര്‍ കോഡുകള്‍ തിരഞ്ഞെടുത്ത് രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്. കളര്‍ കോഡുകള്‍ ജനുവരി ആദ്യവാരം തന്നെ ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യേണമെന്ന് DPI യുടെ നിര്‍ദേശം ഉള്ളതിനാല്‍  30/12/2018  ന് മുമ്പായി തന്നെ കളര്‍ കോഡ്തിരഞ്ഞെടുത്തു സമര്‍പ്പിക്കേണ്ടതാണ് 

 സ്കൂളിന്‍റെ പേര് :  -------------

ഷര്‍ട്ടിംഗ്   കോഡ്  :    -----------

സൂട്ടിംഗ് കോഡ് :  ---------------
സ്കര്‍ട്ടിംഗ് കോഡ് :

   പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പി.ഡി.എഫ് ഫോർമാറ്റ്
              സാമ്പിൾ കളർകോഡ് ഓഫീസിൽ ലഭ്യമാണ്‌

വ്യാഴാഴ്‌ച, ഡിസംബർ 20, 2018



                2015 -2016 ,2016 -2017 ,2017 -2018 എന്നീ വർഷങ്ങളിലെ ഒ ബിസി പ്രീ -മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ടിൽ തുക എത്താത്തവരുടെ (വിദ്യാർത്ഥികളുടെ )വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു .   പ്രൊഫോർമകൾ  പ്രധാനാധ്യാപകർക്കു നേരിട്ട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ,പിന്നോക്ക വിഭാഗ വികസന വകുപ്പ്.സിവിൽസ്‌റ്റേഷൻ .കാക്കനാട് .എറണാകുളം .682030  എന്ന വിലാസത്തിൽ   സമർപ്പിക്കാവുന്നതാണ്  .

ബുധനാഴ്‌ച, ഡിസംബർ 19, 2018

 -- സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ2018 -19 കുട്ടികളുടെ അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച് 

2018-19 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ്‌ എല്‍ പി,യു പി വിഭാഗം പരീക്ഷ ഫെബ്രുവരി  2 ശനിയാഴ്ചയാണ്  നടത്തുന്നത്.ഓരോ സ്കൂളില്‍ നിന്നും 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ നിന്ന് രണ്ടു വീതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടതാണ്. സംസ്കൃതത്തില്‍ ഓരോ ക്ലാസ്സിലും മികവു പുലര്‍ത്തുന്ന രണ്ടു കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍ , പേര് ക്ലാസ് എന്നീ വിവരങ്ങള്‍ ഒരാഴ്ചക്കകം ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. 
അറിയിപ്പ്
14-12-2018 ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച സമയക്രമത്തിൽ 21-12-2018 നു നടത്തേണ്ടതാണ്‌.

തിങ്കളാഴ്‌ച, ഡിസംബർ 17, 2018

 അറിയിപ്പ്

വര്‍ഷത്തെ കണ്ണൂര്‍ ജില്ലാതല കുട്ടികളുടെ ജൈവ വൈവിധ്യ കോണ്ഗ്രസ് 03/01/2018 നു കണ്ണൂര്‍ ഗവ.ടി ടി ഐ യില്‍ വച്ച് നടതപ്പെടുന്നതാണ്.ഇത് സംബന്ധിച്ച അറിയിപ്പ് ലിങ്കില്‍ കൊടുക്കുന്നു.


വ്യാഴാഴ്‌ച, ഡിസംബർ 13, 2018

       
 
കണ്ണൂർ ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15/12/18 ശനിയാഴ്ച രാവിലെ 10 മണിക്ക് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ( Sports Division ) നടക്കുന്ന ഏകദിന പരിശീലന പരിപാടിയിൽ ജില്ലയിലെ മുഴുവൻ പ്രവൃത്തി പരിചയ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.
            ജില്ലാ സംസ്ഥാനതല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളുടേയും സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം   കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വെച്ച് സബ്ബ് ജില്ലാ കൺവീനർമാർ കൈപ്പറ്റേണ്ടതാണ് 
                 

തിങ്കളാഴ്‌ച, ഡിസംബർ 10, 2018

സ്പെഷ്യൽ അരി വിതരണം 
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി  10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ  ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന്‌ ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്‌. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ  നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

വ്യാഴാഴ്‌ച, ഡിസംബർ 06, 2018

 അറിയിപ്പ് 

സേവന പുസതകങ്ങൾ  സമർപ്പിക്കുമ്പോൾ  പാലിക്കേണ്ട  നിർദ്ദേശങ്ങൾ  അടങ്ങിയ  circular  താഴെ  കൊടുക്കുന്നു .

ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌-വളരെ അടിയന്തിരം 

2015-16 മുതല്‍ ഒ ബി സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ അര്‍ഹത നേടിയിട്ടും തുക ബാങ്ക് അക്കൌണ്ടില്‍ എത്താത്ത കുട്ടികളുടെ ലിസ്റ്റ് ഇതോടോപ്പമുള്ള പ്രൊഫോര്‍മയില്‍ 10/12/2018 തിങ്കളാഴ്ചക്കകം  ഓഫിസില്‍ എത്തിക്കേണ്ടതാണ്.ഡി ഡി ഇ യുടെയും പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള കത്തും പ്രോഫോര്‍മയും ലിങ്കില്‍ കൊടുക്കുന്നു.

പ്രോഫോര്‍മയും കത്തും

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി 2018-19 അരിയുടെ അധിക നീക്കിയിരിപ്പ് - സ്കൂള്‍ കുട്ടികള്‍ക്ക് 7 കിലോ അരി വീതം വിതരണം ചെയ്യുന്നത്CIRCULAR താഴെ കൊടുക്കുന്നു CIRCULAR - 1 
അരി വിതരണം പൂർത്തിയാക്കിയതിനു ശേഷം വിതരണത്തിന്റെ വിശദാംശങ്ങൾ പ്രൊഫോർമയിൽ  തയ്യാറാക്കി 03 -01 -19 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ...

ബുധനാഴ്‌ച, ഡിസംബർ 05, 2018


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  വാഹനങ്ങൾ  ഇൻഷുർ  ചെയ്യുന്നതിനെ  സംബന്ധിച്ച  ജില്ലാ  ഇൻഷുറൻസ്  ഓഫീസറുടെ  കത്ത്   താഴെ കൊടുക്കുന്നു 

Letter
Biodiversity congress   താഴെ  കൊടുത്ത  ലെറ്റർ  കാണുക 

തിങ്കളാഴ്‌ച, ഡിസംബർ 03, 2018


 NUMATES    AEO LEVEL EXAM  SELECTED STUDENTS LIST  2018-19


Reg.No Name of student Name of School
107   Adrija Raj               Vengad South UP School
127   Devakiran K          Pattannur UP School
150   Nila K C                Pattannur UP School
116   Anjitha M V            MTSGUP School Mattannur
159         Sivadath M               Kallur New UP School
163   Sreenav M               Pazhassi   west up school     
126           Daya C                      GHSS Mambaram
154   Ridika Ramesh              GHSS Mambaram
148   Nayana Rajesh               Tholambra UP School