ചൊവ്വാഴ്ച, ഒക്‌ടോബർ 31, 2017

ഒ  ബി സി പ്രീമെട്രിക് സ്കോളർഷിപ് - സുപ്രധാന അറിയിപ്പ് 

  ഈ  അധ്യയന   വർഷത്തെ   ഒ  ബി സി പ്രീമെട്രിക് സ്കോളർഷിപിന് അപേക്ഷ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ അവരവരുടെ ബാങ്ക് അക്കൗണ്ട്, ആധാർ നമ്പറുമായി ലിങ്ക് ചെയ്യേണ്ടതാണ്.  2017  - 18 മുതൽ സ്കോളർഷിപ് അനുവദിക്കുന്ന വിദ്യാർഥികൾക്ക് ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്കു മാത്രമേ തുക വിതരണം സാധ്യമാകുകയുള്ളൂ. സ്കോളർഷിപ്പിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഡാറ്റ എൻട്രി നടത്തുന്ന അവസരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി  ഓ ബി സി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികളും എത്രയും വേഗം ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനും പ്രധാനാദ്ധ്യാപകർ നടപടി സ്വീകരിക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ