വ്യാഴാഴ്‌ച, ജനുവരി 25, 2018

സുപ്രധാന അറിയിപ്പ്. 
ജനുവരി 25 - സമ്മതിദായകരുടെ ദേശീയ ദിനം - പ്രതിജ്ഞ 


ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത് 1950 ജനുവരി 25 നാണ്. പ്രസ്തുത ദിനം എല്ലാ വർഷവും രാജ്യമെമ്പാടും സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിച്ചു വരുന്നു. സമ്മതിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ചു ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും, സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രസ്തുതദിനത്തിൽ വിദ്യാലയങ്ങളിൽ സംവാദം, പ്രസംഗം, മോക് പോൽ, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുവാനും താഴെ ചേർത്ത പ്രതിജ്ഞ ചൊല്ലുവാനും നിര്ദേശിച്ചിട്ടുള്ളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയങ്ങളിൽ മേൽ നിർദേശാനുസരണം പ്രവർത്തിക്കേണ്ടതാണെന്നു അറിയിക്കുന്നു. 


സമ്മതിദായകരുടെ പ്രതിജ്ഞ.


         ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ഞങ്ങൾ, രാജ്യത്തിൻറെ ജനാധിപത്യ പാരമ്പര്യവും, സ്വാതന്ത്യവും നീതിയുക്തവും സമാധാനപരമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകൾക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങൾക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ