വ്യാഴാഴ്‌ച, ജനുവരി 25, 2018

ജനുവരി 26 - റിപ്പബ്ലിക് ദിനാഘോഷം - നിർദ്ദേശങ്ങൾ  


            പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ  സ്കൂളുകളിലും 2018 ജനുവരി 26 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കേണ്ടതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നു. ജനുവരി 26, രാവിലെ 8 : 30 മണിക്കോ അതിനുശേഷമോ സ്കൂൾ പ്രഥമ അദ്ധ്യാപകൻ ദേശീയ പതാക ഉയർത്തേണ്ടതും തുടർന്ന് ദേശീയഗാനം ആലപിക്കേണ്ടതുമാണ്. ദേശഭക്തി ഗാനാലാപനം, ഓഫീസ്  മേധാവിയുടെ പ്രഭാഷണം എന്നിവയും ആഘോഷപരിപാടിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ