ഞായറാഴ്‌ച, ഒക്‌ടോബർ 30, 2016

കേരളപ്പിറവി - പ്രതിജ്ഞ



31-10-16

Pre Matric Scholarship തെറ്റുകള്‍ തിരുത്താം

>> MONDAY, OCTOBER 31, 2016

NB: Last date of Registration/Submission for Pre Matric Schemes has been extended upto 30 November 2016.
പ്രീ- മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷ ഫോമിൽ വന്ന തെറ്റുകൾ സ്കൂള്‍ ലോഗിനില്‍ തന്നെ തിരുത്താവുന്നതാണ്. ഇതിനു വേണ്ടി ആദ്യം പ്രീമെട്രിക് സ്‌ക്കൂള്‍ ലോഗിനില്‍ കയറി കുട്ടിയെ defected list-ൽ ഉൾപ്പെടുത്തണം. ഇതിനായി Application verification ൽ പോയി കുട്ടിയുടെ ന്യൂനത remarks കോളത്തിൽ രേഖപ്പെടുത്തി defect സെലക്ട് ആക്കിയാൽ defected list-ൽ വരും. Reports എന്ന option-ൽ പോയി നമുക്ക് ഇത് പരിശോധിക്കാവുന്നതാണ്.

അതിന് ശേഷം scholarshipന്റെ home siteൽ പോയി login to apply എന്ന ലിങ്കിൽ (Student Login)കുട്ടിയുടെ application IDയും DOBയും നൽകി, കുട്ടിയുടെ site-ൽ കയറി വേണ്ട മാറ്റങ്ങൾ വരുത്തി save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍ വരും.

അതിന് ശേഷം സ്കൂൾ സൈറ്റിൽ കയറി, application Re-verification-ൽ പോയി verify ചെയ്യുക. ഇതിൽ കുട്ടിയുടെ പേര്, Adhar number, DOB, gender ഇവ തിരുത്തണമെങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിന്റെ ഉടമ സമീപത്ത് വേണം. ഫോണിൽ OTP number വരും. അത് പ്രകാരം മാത്രമേ ഇവ തിരുത്താൻ കഴിയുകയുള്ളു.

സ്കൂൾ മാറിയ ന്യൂനതയാണെങ്കിൽ, ഏത് സ്കൂളിന്റെ പേരാണോ കുട്ടിയുടെ ഫോമിലുള്ളത്, പ്രസ്തുത സ്കൂൾ കുട്ടിയെ defected listൽ ഉൾപ്പെടുത്തണം. അപ്പോള്‍ കുട്ടിയുടെ ലോഗിനില്‍ സ്കൂള്‍ മാറ്റി കൊടുത്ത് save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍വരും. കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തിയ ശേഷം സ്കൂൾ സൈറ്റിൽ കയറി, application re verification പോയി verify ചെയ്യാനും മറക്കരുത്.

പാസ് വേര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശിങ്ങളടങ്ങിയ ഒരു സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. 
                                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ