ബുധനാഴ്‌ച, ജനുവരി 30, 2013

       വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്ര 
                             ജനുവരി 31 തുടങ്ങും
      സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമത്തിനും, അധാര്‍മ്മികതയ്ക്കുമെതിരെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മൂല്യബോധന യാത്ര ജനുവരി 31 രാവിലെ 10-ന് കാസര്‍കോട് നിന്നും ആരംഭിക്കും. ജാഥ ഫെബ്രുവരി-8 ന് തിരുവനന്തപുരത്ത് സമാപിക്കും. സര്‍വ്വശിക്ഷാ അഭിയാന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, സ്കൌട്ട്സ് ആന്റ് ഗൈഡ്സ്, ഐ.ടി@സ്കൂള്‍, സ്റുഡന്റ് പോലീസ് കേഡറ്റ്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് ജാഥ. മൂല്യച്യുതിക്കെതിരെ പുതുവര്‍ഷദിനത്തില്‍ ആരംഭിച്ച ബോധവത്ക്കരണത്തിന്റെ ഭാഗമായാണിത്. ഫെബ്രുവരി ഒന്നു മുതല്‍ എല്ലാ സ്ക്കൂളുകളിലും മൂല്യബോധനവാരം ആഘോഷിക്കും. ഇതോടനുബന്ധിച്ച് ചര്‍ച്ചകളും, പോസ്റര്‍ പ്രദര്‍ശനവും, പ്രത്യേക വാര്‍ത്താവായനയും നടത്തും. എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന ജാഥയ്ക്ക് 100 പ്രധാന സ്വീകരണ കേന്ദ്രങ്ങളാണുള്ളത്. ജാഥയോടനുബന്ധിച്ച് 10,000 കേന്ദ്രങ്ങളില്‍ ഉപറാലികള്‍ നടക്കും. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാരുടെ സംഘം ജാഥയെ അനുഗമിക്കും. പ്രചരണകാലത്ത് നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്വീകരണകേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. 10 പേരാണ് ജാഥയിലെ സ്ഥിരം അംഗങ്ങള്‍. ഉദ്ഘാടനം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ജാഥാ ഡയറക്ടര്‍ ഡോ. രജികുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ