ഞായറാഴ്‌ച, ജനുവരി 06, 2013


ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13
(Updated with Data Entry User Guide)

>> MONDAY, DECEMBER 31, 2012

സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല. 

ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ.. 
പോസ്റ്റിലേക്ക്. 
50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ്‌ രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്‌. ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. ആയത്‌ ഡൌലോഡ്‌ ചെയ്ത്‌ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.

അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ്‌ ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്‌. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‌ പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ്‌ വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്‌. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ പിന്നോക്ക സമുദായ വികസന വകുപ്പ്‌ ഡയറക്ടറേറ്റിന്‌ ലഭ്യമാക്കേണ്ടത്‌ ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴിയാണ്‌. ജനുവരി 1 മുതല്‍ 20 വരെ ആണ്‌ ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക്‌ പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ്‌ ലൈന്‍സ്‌ മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ്‌ ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും. 

അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌ വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ്‌ ഇത്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത്‌ അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക്‌ ഒന്നിലധികം സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്‌. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ്‌ ഉള്ളത്‌. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ജാതി, വരുമാനം എന്നിവ സംബന്ധിച്ച്‌ സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന്‌ റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്‌. സ്കോളര്‍ഷിപ്പ്‌ സംബന്ധമായ സംശയങ്ങള്‍ക്ക്‌ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്‌.

ഓഫീസ്‌ : 0471 2727379 
ശ്രീജിത്ത്‌ മുപ്ളിയം : 9495506426 

ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com

Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form 
Circular OBC Premetric 2012-13
Data Entry User Guide


വി.കെ. നിസാര്‍ December 31, 2012 7:23 AM
ഇതുസംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാരനായ ആയ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..
GHSS PANAMATTAM December 31, 2012 12:00 PM
അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ട് വേണോ?
Sreejithmupliyam December 31, 2012 3:07 PM
പാര്‍ട്ട് 2 ലെ വിവരങ്ങള്‍ സ്കൂള്‍ ഡിറ്റെയില്‍സ് ആണ്. 
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ സ്കൂളിന്‍റ/പ്രധാനാധ്യാപകന്‍റെ അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
ഈ സ്കോളര്‍ഷിപ്പിനായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അക്കൌണ്ട് ചേര്‍ക്കേണ്ടതില്ല.
സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഡാറ്റാ എന്‍ട്രിക്ക് സജ്ജമായിട്ടുണ്ട്. ആദ്യം 
സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിം ആയും പാസ്വേഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

മൈനോരിറ്റി വിഭാഗം ഒഴകെയുള്ള, മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്കൊന്നും അപേക്ഷിക്കാത്ത, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക്,( വരുമാനത്തിനും, മാര്‍ക്കിനും വിധേയമായി) അപേക്ഷിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ