ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

ശനിയാഴ്‌ച, ജനുവരി 26, 2013

പണിമുടക്ക് : ഡയസ്നോണ്‍ 13 വരെ
           ജനുവരി എട്ടു മുതല്‍ ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ജനുവരി പതിമൂന്ന് വരെയായിരിക്കും ഡയസ്നോണ്‍ എന്ന് വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവായി (ജി.ഒ.(പി) നം. 21/2013/ജി.എ.ഡി തീയതി 25/01/2013) ജനുവരി 14 ന് അതിരാവിലെ 1.30 ന് പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തിലാണിത്. അനധികൃതമായി ജനുവരി 11 ന് ഹാജരാകാതിരുന്നവര്‍ക്ക് 12, 13 തീയതികളിലെ ശമ്പളവും ലഭിക്കില്ല. പണിമുടക്ക് ദിവസങ്ങളിലേക്ക് പണിമുടക്കിനു ശേഷം ലഭിച്ച അവധി അപേക്ഷകള്‍ പരിഗണിക്കില്ല. പണിമുടക്കില്‍ പങ്കെടുത്തവരുടെ ആ ദിവസങ്ങളിലെ ശമ്പളം 2013 ജനുവരിയിലെ ശമ്പളത്തില്‍ നിന്നുതന്നെ ഈടാക്കേണ്ടതാണ്. പണിമുടക്കില്‍ പങ്കെടുത്തവര്‍ ആ ദിവസങ്ങളിലെ ശമ്പളം ക്ളെയിം ചെയ്യുകയാണെങ്കില്‍ ക്രമക്കേടായി പരിഗണിച്ച് ഗുരുതരമായ അച്ചടക്കനടപടി സ്വീകരിക്കും. ഗവ. ഉത്തരവിന്റെ പകർപ്പ് ഡൗൺലോഡ് പേജിൽ ലഭ്യമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ