ചൊവ്വാഴ്ച, ജനുവരി 01, 2013


ജനുവരി ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക അസംബ്ളിയും സൌഹാര്‍ദ്ദ പ്രതിജ്ഞയും.
    സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമത്തിനെതിരെ പൊതുജനശ്രദ്ധ ആകര്‍ഷിക്കുവാനും അവബോധം നല്‍കുവാനും വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക പ്രതിജ്ഞയും അസംബ്ളിയും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. അന്നേദിവസം രാവിലെ പത്ത് മണിക്ക് കേരളത്തിലെ ഇരുപതിനായിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ ഇതില്‍ ഭാഗഭാക്കാകും. സനാതനമൂല്യങ്ങള്‍ സൂക്ഷിക്കുവാനും മനുഷ്യബന്ധങ്ങള്‍ വിശുദ്ധിയോടെ നിലനിര്‍ത്താനും ഉദ്ദേശിച്ച് നടത്തുന്ന ഈ പരിപാടിയില്‍ രക്ഷകര്‍ത്താക്കളെയും പങ്കെടുപ്പിക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസം നീളുന്ന ബോധവത്ക്കരണ പരിപാടിക്ക് എഴുപതിനായിരിത്തോളം എന്‍.സി.സി. കേഡറ്റുകള്‍, ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, പതിനേഴായിരത്തോളം കുട്ടിപ്പോലീസ് അംഗങ്ങള്‍, പതിനായിരം പി.ടി.എ. പ്രസിഡന്റുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടികളില്‍ വിവിധ സ്ഥലങ്ങളിലെ പോലീസ് ഓഫീസര്‍മാരെയും പങ്കെടുപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ