ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

ചൊവ്വാഴ്ച, ജനുവരി 01, 2013


ബുധനാഴ്ചകളില്‍ ജീവനക്കാരും അധ്യാപകരും ഖാദി/കൈത്തറി വസ്ത്രം ധരിക്കണം.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും, പൊതുമേഖല/സഹകരണ മേഖലയിലെ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന സഹകരണ ഖാദി വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതു പ്രകാരം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഖാദി/കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി, നമ്മുടെ പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതില്‍ ജീവനക്കാരെയും, അധ്യാപകരെയും പങ്കാളികളാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വാരാന്ത്യങ്ങളില്‍ (ശനിയാഴ്ച) ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന നിലവിലുള്ള നിര്‍ദ്ദേശം ഫലപ്രദമാകാത്ത വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമസ്ത മേഖലയിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത സര്‍ക്കാര്‍ നിര്‍ദ്ദേശം 2013 പുതുവത്സരാരംഭം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് സഹകരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ