ശനിയാഴ്‌ച, ജനുവരി 26, 2013

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയുടെ അപകട ഇന്‍ഷ്വറന്‍സ്; മന്ത്രി കെ.എം.മാണി 
      അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ പത്തുവരെയുളള ക്ളാസുകളില്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കും അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകട മരണത്തിന് 50,000 രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 10,000 രൂപയും നഷ്ടപരിഹാരം നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ