ചൊവ്വാഴ്ച, നവംബർ 20, 2012

          സ്കൂളുകളില്‍ ജലഗുണനിലവാര      പരിശോധനാ പരിശീലനം നല്‍കും -  
                                   മന്ത്രി പി.ജെ.ജോസഫ്

ജലസംരക്ഷണത്തിലും ജലഗുണനിലവാര പരിശോധനയിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ജലശ്രീ ക്ളബുകളുടെയും ജലസൌഹൃദവിദ്യാലയം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളില്‍ പുതിയ ജലസംസ്കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടുന്ന ക്ളബുകള്‍, വിദ്യാലയങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക-രക്ഷകര്‍ത്തൃ സംഘടനകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ പുരസ്കാരങ്ങള്‍ നല്‍കും. മികച്ച ക്ളബുകള്‍ക്ക് യഥാക്രമം ഒരുലക്ഷം, അന്‍പതിനായിരം, 25000 രൂപ വീതം ക്യാഷ് അവാര്‍ഡായി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്വാര്‍ത്ഥതാത്പര്യക്കാര്‍ ജലശ്രോതസ്സുകള്‍ മലിനമാക്കുന്ന പുതിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജലസംരക്ഷണത്തെയും ജലത്തിന്റെ പരിമിതമായ ഉപയോഗ ശീലങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിനാകെ അവബോധമുണ്ടാക്കുകയാണ് ജലശ്രീ ക്ളബുകളുടെയും ജലസൌഹൃദ വിദ്യാലങ്ങളുടെയും ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ