ചൊവ്വാഴ്ച, ജൂലൈ 31, 2012
ശനിയാഴ്ച, ജൂലൈ 28, 2012
തിങ്കളാഴ്ച, ജൂലൈ 23, 2012
K-TET Details Published
> SUNDAY, JULY 22, 2012

കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25-നാണു പരീക്ഷ. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളിലേക്കു പ്രത്യേകം പരീക്ഷകളാണ്. പരീക്ഷാഫീസ് 500 രൂപ വീതം. വിശദവിവരങ്ങളും സിലബസും ചുവടെ നല്‍കിയിട്ടുണ്ട്.
അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നില വാരം ഉണ്ടാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാ ക്കാനുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന് (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖ അനുസരി ച്ചാണു വിവിധ സംസ്ഥാനങ്ങളില്‍ സ്സഞ്ഞസ്സ നടപ്പാക്കിയത്. കേരള ത്തില്‍ ഈ പരീക്ഷ കെടിഇടി എന്നാണറിയപ്പെടുന്നത്. കെടിഇടി യോഗ്യതാ നിര്‍ണയപരീക്ഷയാണ്. അതു നിയമനം ഉറപ്പാക്കു ന്നില്ല. ഈ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പിഎസ്സിക്കും മാനേജ്മെന്റുകള്‍ക്കും സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കാം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലേക്കും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കും അധ്യാപകരാകാന്‍ തയാറാകുന്നവര്‍ ഈ യോഗ്യതാ നിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. മൂന്നുതരം പരീക്ഷകളാണുള്ളത്.
ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ (പ്രൈമറി)-കാറ്റഗറി ഒന്ന് - KTET I
അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകള്‍-(അപ്പര്‍ പ്രൈമറി) കാറ്റഗറി രണ്ട് - KTET II
എട്ടുമുതല്‍ പത്തുവരെ ക്ലാസുകള്‍-(ഹൈസ്കൂള്‍) കാറ്റഗറി മൂന്ന് - KTET III
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഈ പരീക്ഷകള്‍ എഴുതാം.
KTET I പരീക്ഷ എഴുതാന്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ച സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ അംഗീക രിച്ച രണ്ടുവര്‍ഷത്തെ ട്രെയിന്‍ഡ് ടീച്ചേഴ്സ് സര്‍ട്ടിഫിക്കറ്റും (ടിടിസി) വേണം.
KTET II എഴുതാന്‍ ബിഎ/ബിഎസ്സി/ ബികോം ബിരുദ ങ്ങളില്‍ ഏതെങ്കിലും ഒന്നും രണ്ടു വര്‍ഷത്തെ ട്രെയിന്‍ഡ് ടീ
ച്ചേഴ്സ് സര്‍ട്ടിഫിക്കറ്റും വേണം.
KTET III എഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യത 45% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും(എംഎ/എംഎസ്സി) ബി എഡും ആണ്. ഹൈസ്കൂള്‍ അധ്യാപക രാകാന്‍ ബിരുദാനന്തര ബിരുദവും അതതുവിഷയത്തില്‍ ബിഎഡും വേണമെന്നു ചുരുക്കം.മൂന്നു കാറ്റഗറികളിലേക്കും വേണ്ട അവശ്യയോഗ്യതകള്‍ നേടിയിട്ടുള്ള പരീക്ഷാര്‍ഥി കള്‍ക്കു മൂന്നു പരീക്ഷകളും എഴുതാം. പരീക്ഷ ഒരേ ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ടിടിസി, ബിഎഡ് എന്നീ അംഗീകാരമുള്ള പ്രഫഷനല്‍ കോഴ്സ് പഠനം പൂര്‍ത്തി യാക്കി പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെടിഇടി എഴുതാം.
150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കെടി ഇടി പരീക്ഷകള്‍. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്കു വീതം. 150ല്‍ 90 മാര്‍ക്കു നേടുന്നവരെ (60%) കെടിഇടി വിജയിയായി പരിഗണിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കില്ല. കെടിഇടി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഏഴു വര് ഷമാണ്. അതിനുള്ളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചി ല്ലെങ്കില്‍ വീണ്ടും കെടിഇടി എഴുതണം. ഒരിക്കല്‍ ലഭിച്ച സ്കോര്‍ വീണ്ടും പരീക്ഷ എഴുതി വര്‍ധിപ്പിക്കാനും സൗകര്യ മുണ്ട്.
വിഷയങ്ങളും മാര്‍ക്കും
*KTET I
1. ചൈല്‍ഡ് ഡവലപ്മെന്റ് ആന്‍ഡ് പെഡഗോഗി (30 ചോദ്യങ്ങള്‍)
2. ലാംഗ്വേജ് I (മലയാളം/തമിഴ്/കന്നട ഇവയില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം-30 ചോദ്യങ്ങള്‍)
3. ലാംഗ്വേജ് II (ഇംഗ്ലീഷ്)
4. മാത്തമാറ്റിക്സ്
5. എന്വയണ്മെന്റല് സയന്‍സ്.
ഓരോ മേഖലയിലും 30 ചോദ്യങ്ങള്‍ വീതം (ലാംഗ്വേജ് II ആയി അറബിക് തിരഞ്ഞെടുക്കാന്‍ അറബിക് അധ്യാപകര്‍ക്ക് അനുവാദമുണ്ട്.)
* KTET II
1. ചൈല്‍ഡ് ഡവലപ്മെന്റ് ആന്‍ഡ് പെഡഗോഗി (30 മാര്‍ക്ക്)
2. ലാംഗ്വേജ് I (മലയാളം/ തമിഴ്/കന്നട/ഇംഗ്ലീഷ്) (30 മാര്‍ക്ക്)
3. ലാംഗ്വേജ് II (മലയാളം/ഇംഗ്ലീഷ്/അറബിക്/ഹിന്ദി/ഉറുദു/സംസ്കൃതം-30 മാര്‍ക്ക്)
ലാംഗ്വേജ് I ല്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ ലാംഗ്വേജ് II ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.
4. എ) മാത്തമാറ്റിക്സ് ആന്‍ഡ് സയന്‍സ് (മാത്തമാറ്റിക്സ്/ സയന്‍സ് അധ്യാപകര്‍ക്ക്) അല്ലെങ്കില്‍
ബി) സോഷ്യല്‍സയന്‍സ് (സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക്)
സി) മറ്റ് അധ്യാപകര്‍ക്ക് ഇവയില്‍ എ) അല്ലെങ്കില്‍ ബി) തിരഞ്ഞെടുക്കാം.
* KTET III
1. അഡോളസെന്റ് സൈക്കോളജി തിയറീസ് ഓഫ് ലേണിങ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് (40 മാര്‍ക്ക്)
2) (ലാംഗ്വേജ്) മലയാളം /ഇംഗ്ലീഷ് /തമിഴ് /കന്നട എന്നിവയിലേതെങ്കിലും ഒന്ന്-30 മാര്‍ക്ക്.
3. സബ്ജക്ട് സ്പെസിഫിക് ഏരിയ-80 മാര്‍ക്ക്-(മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, )
Kerala Teachers Eligibility Test: K-TET
Notification | Prospectus | Syllabus | How to apply for K-TET | K-TET Site
വിവരങ്ങള്‍ക്കു കടപ്പാട്:
മനോരമ ഓണ്‍ലൈന്‍ & എസ്. രവീന്ദ്രന് നായര്‍,
അസി. പ്രഫസര്‍,
എസ്.സി.ഇ.ആ.ര്‍ടി, തിരുവനന്തപുരം.
തിങ്കളാഴ്ച, ജൂലൈ 09, 2012
ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ഒരു യോഗം 11.7.2012
വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ഒരു യോഗം 11.7.2012(ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മട്ടന്നൂര്‍ ഗവ.യു.പി.സ്കൂളില്‍ നടക്കുന്നു.ബന്ധപ്പെട്ട ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ അറിയിക്കുന്നു.
വര്‍ക്ക് എക്സ്പീരിയന്‍സ്,സോഷ്യല്‍ സയന്‍സ് :2 മണി
സയന്‍സ് ,ഗണിതശാസ്ത്രം :3 മണി
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍ .
വര്‍ക്ക് എക്സ്പീരിയന്‍സ്,സോഷ്യല്‍ സയന്‍സ് :2 മണി
സയന്‍സ് ,ഗണിതശാസ്ത്രം :3 മണി
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍ .
ശനിയാഴ്ച, ജൂലൈ 07, 2012
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
Courtesy:Mathsblog
ആര്‍ക്കെല്ലാം അപേക്ഷിക്കാം.
- കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.
- സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ് എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
- കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം.
- മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
- അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
- ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ.
- അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല.
- സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര് അതാത് സ്ഥാപനം നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
- അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
- സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്കിയാല് മതിയാകും.
Click here for download Pre-matric Scholarship Application form 2012-2013
അപേക്ഷാ ഫോമും വിശദവിവരങ്ങളും വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റില്‍ നിന്നും സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും ലഭിക്കുന്നതാണ്.
നിര്‍ദ്ദേശങ്ങള്‍DPI Circular : Directions for Applicants
Directions for Applicants
DPI Circular for HMs
വ്യാഴാഴ്ച, ജൂലൈ 05, 2012
HMs Conferance on 7.7.2012
1. HMs CONFETENCE ON 7.7.2012(SAT)AT 2.30pm IN GUPS,MATTANNUR.
2.NOON FEEDING CHARGE TEACHER SHOULD ALSO ATTEND.
3.PREMETRIC SCHOLARSHIP 2011-12 DISTRIBUTION STARTS ON 6.7.2012 FROM AEO OFFICE,PLZ COLLECT THE AMOUNT AND DISTRIBUTE !
AEO,MATTANNUR
2.NOON FEEDING CHARGE TEACHER SHOULD ALSO ATTEND.
3.PREMETRIC SCHOLARSHIP 2011-12 DISTRIBUTION STARTS ON 6.7.2012 FROM AEO OFFICE,PLZ COLLECT THE AMOUNT AND DISTRIBUTE !
AEO,MATTANNUR
ഞായറാഴ്ച, ജൂലൈ 01, 2012
ബുധനാഴ്ച, ജൂൺ 27, 2012
HM CONFERANCE ON 30.6.2012
HM Conferance
| ||||||||||||||||||||||||||||||||||||||||||||||||||||||
തിങ്കളാഴ്ച, ജൂൺ 25, 2012
ചൊവ്വാഴ്ച, ജൂൺ 19, 2012
വായനാദിനം പി എന്‍ പണിക്കര്‍ ചരമദിനം
വീണ്ടുമൊരു വായനാദിനം കൂടി .......ജീവിതത്തിലെ സംഘര്‍ഷങ്ങളെ കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന
നമ്മെ പ്രാപ്തനാക്കും . അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം .വായനാപ്രവര്ത്തനങ്ങളുടെ
ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത് ഇത്തരുണത്തില്‍
പ്രാധാന്യം അര്‍ഹിക്കുന്നു
പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )
1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍
1926 - തന്റെ ജന്മനാട്ടില് സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു .
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു
അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത് വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും
ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്റ്റ് .
വായനാവാരം പ്രവര്‍ത്തനങ്ങള്‍
പ്രത്യേക എസ് ആര് ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച
ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം )
പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍
കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്
അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്
പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി
മഹത്ഗ്രന്ഥങ്ങളുടെ പാരായണം
വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം
സാഹിത്യ ക്വിസ്സ്
വായനാ സാമഗ്രികളുടെ പ്രദര്‍ശനം
വായനാവാരം കുട്ടികളുടെ പത്രം (ക്ലാസ്സ് തലം )
വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും
കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
ക്ലസ്സ്തല വായനമൂല ക്രമീകരണം

ബുധനാഴ്ച, ജൂൺ 13, 2012
DA ARREAR PROCESSING
| “ഐടി കോര്‍ണര്‍ “ | സുരേശന് പി.എ | ||||||||
| ഡി.എ അരിയര്‍ പ്രൊസസ്സ് ചെയ്യാം | |||||||||
| ഡി.എ അരിയര്‍ എങ്ങനെയാണ് പി.എഫിലേക്ക് മാറ്റി ബില്‍ എടുക്കുക എന്ന് നോക്കാം.ജൂണ്‍ മാസത്തെ | |||||||||
| ശമ്പളത്തോടൊപ്പമാണ് 38% ഡി.എ പണമായി ലഭിക്കുന്നത്.2012 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക | |||||||||
| പി.എഫില്‍ ലയിപ്പിക്കേണ്ടി വരും. | |||||||||
| ഡി.എ അരിയര്‍ പ്രൊസസ്സിങ്ങ് എങ്ങനെയാണെന്ന് നോക്കാം. | |||||||||
| Salary Matters--> Processing-->Arrears-->DA Arrear ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ Processing Period | |||||||||
| (ഏതു മാസം മുതല്‍ ഏതുമാസം വരെ) ചേര്‍ക്കുക.DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക.ശേഷം വരുന്ന | |||||||||
| പേജില്‍ ആരുടെയൊക്കെ അരിയര്‍ എന്നത് ‘x‘ ചെയ്യുക. മുഴുവന്‍ പേരുടേയും ഉണ്ടെങ്കില്‍ All Employees ക്ലിക്ക് | |||||||||
| ചെയ്യുക.അതിനു ശേഷം Submit ചെയ്യുക.Submit ചെയ്താല്‍ Job Status വ്യക്തമാക്കുന്ന വിന്‍ഡോ വരും.പ്രക്രിയ | |||||||||
| വിജയകരമായി പൂര്‍ത്തിയായാല്‍ Job Completed Succesfully എന്നു വരും. ഈ ബില്ല് കാണുന്നതിന് | |||||||||
| Salary Matters-->Bills & Schedules-->Arrear -->DA Arrear Bill ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ DDO Code, | |||||||||
| Processed Month(ഏതുമാസമാണോ പ്രോസസ്സ് ചെയ്തത് ആ മാസം)എന്നിവ സെലക്ട് ചെയ്യുക.Bill Type-ല്‍ | |||||||||
| Inner Bill ക്ലിക്ക് ചെയ്യുക.വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Details-ന്റെ വലതു വശത്തുള്ള Select ബട്ടണില്‍ | |||||||||
| ക്ലിക്ക് ചെയ്താല്‍ Arrears Statement ലഭിക്കും.ഇത് ബില്ലിനോടൊപ്പം സമര്‍പ്പിക്കണം. | |||||||||
| ഈ തുക പി.എഫില്‍ ലയിപ്പിക്കുന്നതിന് ആദ്യം ശംബളബില്ലില്‍ ലയിപ്പിക്കണം.അതിനായി | |||||||||
| Salary Matters--> Arrears-->Merge Arrears with Salary ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ | |||||||||
| DDO Code,Month എന്നിവ കൊടുത്ത് Arrear to be merged with Salary for the year എന്ന് ക്ലിക്ക് ചെയ്ത് | |||||||||
| Month ,Year എന്നിവ നല്കിയാല് Bill Details.Bill Details-ന്റെ വലതുവശത്തുള്ള ചെക്ക് ബോക്സില്‍ ടിക് ചെയ്ത് | |||||||||
| Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിങ്ങ് പൂര്‍ത്തിയായി.നമ്മുടെ മാസശമ്പളവുമായി ഇത് ചേര്‍ന്ന് നില്ക്കും. | |||||||||
| ശേഷം പതിവുപോലെ പ്രസ്തുത മാസത്തെ ശമ്പളം Process ചെയ്യുമ്പോള്‍ Arrear Bill അതില്‍ ഉള്‍പ്പെട്ടിരിക്കും. | |||||||||
| Spark Bill Processing ജനുവരി മാസം മുതല്‍ തുടങ്ങാത്തവര്‍ സ്പാര്‍ക്കിലേക്ക് മാറുന്നതിനു മുമ്പുള്ള | |||||||||
| കാലത്തെ ശമ്പളബില്‍ വിവരങ്ങള്‍ സ്പാര്‍ക്കിലേക്ക് Upload ചെയ്യേണ്ടതുണ്ട്.അതിന് | |||||||||
| Salary matters-->Mannual Drawn വഴി ഓരോ ജീവനക്കാരനെയും സെലക്ട് ചെയ്ത് ഓരോ മാസത്തെയും ശമ്പള | |||||||||
| വിവരങ്ങള്‍ Upload ചെയ്യണം.അതിനു ശേഷം Arrear Bill Process ചെയ്യാവുന്നതാണ്. | |||||||||
HM Conferance
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| മട്ടന്നൂര്‍ സബ്ജില്ലയിലെസ്കൌട്ട് ഗൈഡ് അദ്ധ്യാപകരുടെ യോഗം 13.6.2012 ബുധനാഴ്ച്ച രാവിലെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 10.30മണിക്ക് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടക്കുന്നു.എല്ലാ സ്ക്കൂളിലെയും ബന്ധപ്പെട്ട | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അദ്ധ്യാപകര്‍ കൃത്യസമയത്തുതന്നെ പങ്കെടുക്കണമെന്ന് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിദ്യാരംഗം കലാസാഹിത്യവേദി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍ കണ്‍വീനര്‍മാരുടെ ഒരു യോഗം 16.6.2012 ശനിയാഴ്ച | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഉച്ചക്ക് 3 മണിക്ക് ജി.വി.എച്ച്.എസ്.എസ് എടയന്നൂരി ല്‍ ചേരുന്നു.എല്ലാ സ്ക്കൂള് കണ്‍വീനര്‍മാരും കൃത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സൌജന്യ യൂണിഫോം വിതരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1 മുതല്‍ 8 വരെ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുള്ള സൌജന്യ യൂണിഫോം വിതരണത്തിന്റെ സബ് ജില്ലാ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് എടയന്നൂരില്‍ 23.6.2012 (ശനിയാഴ്ച) രാവിലെ 10 മണിക്ക് നടക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| എല്ലാവരേയും പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വെള്ളിയാഴ്ച, ജൂൺ 08, 2012
Textbooks
Online Indenting for additional requirement of textbooks will be available
from 06-06-2012 to 10.6.2012.All HMs are requested to submit their
additional requirments of text books before 10.6.2012
from 06-06-2012 to 10.6.2012.All HMs are requested to submit their
additional requirments of text books before 10.6.2012
വെള്ളിയാഴ്ച, മേയ് 11, 2012
വെള്ളിയാഴ്ച, മേയ് 04, 2012
അറിയിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്...
1. മട്ടന്നൂര്‍ ഉപജില്ലയിലെ എല്ലാ സൊസൈറ്റികളിലും പാഠപുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്.അവ സൊസൈറ്റികളില്‍ നിന്നും എടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
2.ഓരോ വിദ്യാലയത്തില്‍ നിന്നും പാഠപുസ്തകങ്ങള്‍ക്കായി നല്കിയ ഇന്‍ഡന്‍ഡ്-കിട്ടിയ പുസ്തകങ്ങള്‍-കിട്ടാനുള്ള പുസ്തകങ്ങള്‍ എന്ന രീതിയിലുള്ള (ക്ലാസ്സ് തിരിച്ച്) ലിസ്റ്റ് 2012 മെയ് 8 നുള്ളില്‍ എ.ഇ.ഒ.ഓഫീസില്‍ എത്തിക്കേണ്ടതാണ്.
3.ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തതിന്റെ ‘കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ‘
2012 മെയ് 14 നുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

ബുധനാഴ്ച, മേയ് 02, 2012
Free Text book supply Inauguration
സൌജന്യപാഠപുസ്തക വിതരണം2012-13 വര്‍ഷത്തെ സൌജന്യപാഠപുസ്തകവിതരണത്തിന്റെ മട്ടന്നൂര്‍ സബ്ജില്ലാതല ഉദ്ഘാടനം കണ്ടംകുന്ന് ഗവ.എല്‍ .പി.സ്കൂളില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി കരിപ്പായി നിര്‍വ്വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ.വി.ജോസ് അദ്ധ്യക്ഷത വഹിച്ചു.ശ്രീ ആര്.കെ.സുധാകരന്,ശ്രീ എ.പി.ഫല്ഗുനന്,പി.എം.അംബുജാക്ഷന്,ശ്രീ ഒ.ഗംഗാധരന്,ശ്രീ കെ.ഐ.രമേശന്,വാസുമാസ്റ്റര്‍,കെ.സജീവന്,ശ്രീമതി സജിത,പി.എ.സുരേശന് എന്നിവര്‍ സംസാരിച്ചു.
ചൊവ്വാഴ്ച, മേയ് 01, 2012
WELCOME
ALL TEACHERS AND STUDENTS ARE WELCOME TO THE INAUGURATION -SUPPLY OF BOOKS ON 2/5/2012 AT GLPS,KANDAMKUNNU
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)