ബുധനാഴ്‌ച, ജൂൺ 13, 2012

DA ARREAR PROCESSING


“ഐടി  കോര്‍ണര്‍ “ സുരേശന്‍ പി.എ
   








     ഡി.എ അരിയര്‍ പ്രൊസസ്സ് ചെയ്യാം
ഡി.എ അരിയര്‍ എങ്ങനെയാണ് പി.എഫിലേക്ക് മാറ്റി ബില്‍ എടുക്കുക എന്ന് നോക്കാം.ജൂണ്‍ മാസത്തെ 
ശമ്പളത്തോടൊപ്പമാണ് 38% ഡി.എ പണമായി ലഭിക്കുന്നത്.2012 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക 
പി.എഫില്‍ ലയിപ്പിക്കേണ്ടി വരും.
ഡി.എ അരിയര്‍ പ്രൊസസ്സിങ്ങ് എങ്ങനെയാണെന്ന് നോക്കാം. 
Salary Matters--> Processing-->Arrears-->DA Arrear ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ Processing Period
(ഏതു മാസം മുതല്‍ ഏതുമാസം വരെ) ചേര്‍ക്കുക.DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക.ശേഷം വരുന്ന 
പേജില്‍ ആരുടെയൊക്കെ അരിയര്‍ എന്നത് ‘x‘ ചെയ്യുക. മുഴുവന്‍ പേരുടേയും ഉണ്ടെങ്കില്‍ All Employees ക്ലിക്ക് 
ചെയ്യുക.അതിനു ശേഷം Submit ചെയ്യുക.Submit ചെയ്താല്‍ Job Status വ്യക്തമാക്കുന്ന വിന്‍ഡോ വരും.പ്രക്രിയ
വിജയകരമായി പൂര്‍ത്തിയായാല്‍ Job Completed Succesfully എന്നു വരും. ഈ ബില്ല് കാണുന്നതിന് 
Salary Matters-->Bills & Schedules-->Arrear -->DA Arrear Bill ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ DDO Code,
Processed Month(ഏതുമാസമാണോ പ്രോസസ്സ് ചെയ്തത് ആ മാസം)എന്നിവ സെലക്ട് ചെയ്യുക.Bill Type-ല്‍ 
Inner Bill ക്ലിക്ക് ചെയ്യുക.വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Details-ന്റെ വലതു വശത്തുള്ള Select ബട്ടണില്‍
ക്ലിക്ക് ചെയ്താല്‍ Arrears Statement ലഭിക്കും.ഇത് ബില്ലിനോടൊപ്പം സമര്‍പ്പിക്കണം.
ഈ തുക പി.എഫില്‍ ലയിപ്പിക്കുന്നതിന് ആദ്യം ശംബളബില്ലില്‍ ലയിപ്പിക്കണം.അതിനായി 
Salary Matters--> Arrears-->Merge Arrears with Salary ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ 
DDO Code,Month എന്നിവ കൊടുത്ത് Arrear to be merged with Salary for the year എന്ന് ക്ലിക്ക് ചെയ്ത്
Month ,Year എന്നിവ നല്‍കിയാല്‍ Bill Details.Bill Details-ന്റെ വലതുവശത്തുള്ള ചെക്ക് ബോക്സില്‍ ടിക് ചെയ്ത് 
Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിങ്ങ് പൂര്‍ത്തിയായി.നമ്മുടെ മാസശമ്പളവുമായി ഇത് ചേര്‍ന്ന് നില്‍ക്കും. 
ശേഷം പതിവുപോലെ പ്രസ്തുത മാസത്തെ ശമ്പളം Process ചെയ്യുമ്പോള്‍ Arrear Bill അതില്‍ ഉള്‍പ്പെട്ടിരിക്കും.
Spark Bill Processing ജനുവരി മാസം മുതല്‍ തുടങ്ങാത്തവര്‍ സ്പാര്‍ക്കിലേക്ക് മാറുന്നതിനു മുമ്പുള്ള 
കാലത്തെ ശമ്പളബില്‍ വിവരങ്ങള്‍ സ്പാര്‍ക്കിലേക്ക് Upload ചെയ്യേണ്ടതുണ്ട്.അതിന് 
Salary matters-->Mannual Drawn വഴി ഓരോ ജീവനക്കാരനെയും സെലക്ട് ചെയ്ത് ഓരോ മാസത്തെയും ശമ്പള
വിവരങ്ങള്‍ Upload ചെയ്യണം.അതിനു ശേഷം Arrear Bill Process ചെയ്യാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ