ചൊവ്വാഴ്ച, ജൂൺ 19, 2012

വായനാദിനം   പി എന്‍ പണിക്കര്‍ ചരമദിനം
               വീണ്ടുമൊരു വായനാദിനം കൂടി .......ജീവിതത്തിലെ സംഘര്‍ഷങ്ങളെ  കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന 


നമ്മെ പ്രാപ്തനാക്കും . അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം .വായനാപ്രവര്ത്തനങ്ങളുടെ 


ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത്‌ ഇത്തരുണത്തില്‍ 


പ്രാധാന്യം അര്‍ഹിക്കുന്നു 


പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )


     1909      - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
     1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
     1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
     1946   - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
      1977   - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
     1995  - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും 


ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്റ്റ്‌ . 
വായനാവാരം പ്രവര്‍ത്തനങ്ങള്‍ 


പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം 
വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച 


ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം  )
പുസ്തക പ്രദര്‍ശനം  - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ 


കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ് 
അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍ 
പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി 
മഹത്ഗ്രന്ഥങ്ങളുടെ പാരായണം 
വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം 
സാഹിത്യ ക്വിസ്സ്
വായനാ സാമഗ്രികളുടെ പ്രദര്‍ശനം 
വായനാവാരം കുട്ടികളുടെ പത്രം  (ക്ലാസ്സ്‌ തലം )
വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 
ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും 


കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
ക്ലസ്സ്തല വായനമൂല  ക്രമീകരണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ