വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013

     പ്രീപ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും                     ആയമാര്‍ക്കും പ്രതിഫലം നല്‍കും                              വിദ്യാഭ്യാസമന്ത്രി
       ഗവണ്‍മെന്റ് സ്കൂളുകളോട് അനുബന്ധിച്ച് പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000, 3500 രൂപ നിരക്കില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. 2012 ഓഗസ്റ് ഒന്നിന് ഒരു വര്‍ഷമെങ്കിലും സര്‍വ്വീസ് ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 1701 അദ്ധ്യാപകര്‍ക്കും, 190 ആയമാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള അദ്ധ്യാപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആനുകൂല്യമാണ് ഇപ്പോള്‍ നിലവിലുള്ള എല്ലാവര്‍ക്കുമായി ലഭ്യമാക്കുന്നത്. മുന്‍പ് 995 അധ്യാപകര്‍ക്കും, 1552 ആയമാര്‍ക്കും ഈ ആനുകൂല്യം നല്‍കിയിരുന്നു. കഴിഞ്ഞ ആഗസ്റ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ