ഞായറാഴ്‌ച, ജൂൺ 26, 2016

Pay Revision Arrear Preparation Excel Program

പത്താം ശമ്പളപരിഷ്ക്കരണഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശിക നാലു തുല്യഗഡുക്കളായി പണമായി ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ തുക 1/4/2017, 1/10/2017, 1/4/2018, 1/10/2018 എന്നിങ്ങനെയുള്ള തീയതികളിലായി നമുക്ക് നല്‍കും. ഇതിനു മുന്നോടിയായി finance Department ന്റെ No:46/2016/Fin, Dated: 19/05/2016 സര്‍ക്കുലര്‍ പ്രകാരം എല്ലാ DDO മാരും 01.07.2014 മുതല്‍ 31.01.2016 വരെ ഉള്ള കാല ഘട്ടത്തിലെ ഓരോ മാസത്തേയും Earned Leave Surrender ന്റേത് ഉള്‍പ്പടെയുള്ള Pay Revision Arrear, Interest സഹിതം കണക്കാക്കി, Consolidate ചെയ്ത്, Department Head ന് 31/07/2016 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദശിച്ചിട്ടുണ്ട്. ഓരോ Department Head ഉം ഇത് Consolidate ചെയ്ത് payment നടത്തേണ്ട financial year ലെ budget proposal ല്‍ വകയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ രീതിയില്‍ Pay Revision Arrear, Interest ഉള്‍പ്പടെ കണക്കാക്കുന്നതിനുള്ള ഒരു സോഫ്ട്​വെയര്‍ കോഴിക്കോട് സെയില്‍സ് ടാക്സ്‌ കോംപ്ലെക്സിലെ വാണിജ്യനികുതി ഇന്‍സ്പെക്ടര്‍ ആയ ഷിജോയ് ജെയിംസ് തയ്യാറാക്കിയത് ഇവിടെ പരിചയപ്പെടുത്തുന്നു.

ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു സിപ്പ് ഫയലാണ് ഡൗണ്‍ലോഡ് ആവുക. ഇത് എക്സ്ട്രാക്ട് ചെയ്ത് കഴിയുമ്പോള്‍ അതില്‍ ഓരോ വ്യക്തിയുടേയും പേ റിവിഷന്‍ അരിയര്‍ കണക്കാക്കുന്നതിനും ഗ്രൂപ്പിന്റെ പേ റിവിഷന്‍ അരിയര്‍ കണക്കാക്കുന്നതിനുമുള്ള രണ്ട് എക്സെല്‍ ഫയല്‍ കാണാം. ഇത് കൂടാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഫയലും കാണാവുന്നതാണ്.
Pay revision Arrear Software V.3.92
Prepared by Shijoy Thalakottur

Pay revision Arrear Software

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ