ബുധനാഴ്‌ച, ജൂൺ 01, 2016

ഉച്ചഭക്ഷണ പരിപാടി 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമകൾ പൂരിപ്പിച്ച് 8-6-2016 ന്‌ 11 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. എക്സൽ ഫയലിൽ തയ്യാറാക്കിയിട്ടുള്ളപ്രൊഫോർമകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് പ്രിവ്യൂ നോക്കിയതിനുശേഷം  പ്രിന്റെടുക്കുക. പ്രൊഫോർമകൾ എ4 ഷീറ്റിൽ മാത്രം തയ്യാറാക്കുക. കെ2 , എൻ.എം.പി എന്നിവ സ്കൂളിന്റെ ആവശ്യത്തിലേക്കായി നല്കിയിട്ടുള്ളതാണ്‌. ബെനഫിഷ്യറി സ്ട്രെങ്ങ്ത് , സെൻ ട്രൽ സോഫ്റ്റ് വെയർ , സ്റ്റേറ്റ് സോഫ്റ്റ് വെയർ ,ആന്വൽ ഡാറ്റ എന്നിവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ആന്വൽ ഡാറ്റ 1 , ആന്വൽ ഡാറ്റ 2 എന്നിവ ഒരു പേജിന്റെ ഇരുവശങ്ങളിലായി പ്രിന്റെടുക്കേണ്ടതാണ്‌. സ്റ്റേറ്റ്‌ , സെൻട്രൽ സോഫ്റ്റ്‌ വെയറുകളിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ഡാറ്റ പ്രകാരമാണ്‌ സ്കൂളുകളിലേക്കുള്ള തുക അനുവദിക്കുന്നത്‌ എന്നതിനാൽ  പ്രൊഫോർമകളിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതും തെറ്റുകളില്ലായെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുമാണ്‌. ടോട്ടൽ ചെയ്തിടേണ്ട കോളങ്ങൾ ടോട്ടൽ ചെയ്തിടേണ്ടതാണ്‌. ബെനഫിഷ്യറി സ്ട്രെങ്ങ്ത്‌ എന്ന പ്രൊഫോർമ ഓരോ ക്ളാസ്സ്‌ ഡിവിഷനും രണ്ടു കോപ്പി വീതം എ4 ഷീറ്റിൽ  തയ്യാറാക്കി അതിൽ ക്ളാസ്സ്‌ ടീച്ചറും ഹെഡ്മാസ്റ്ററും ഒപ്പിടേണ്ടതും തുടർന്ന്‌ എല്ലാ ക്ളാസ്സ്‌ ഡിവിഷന്റേയും  കൂടി 2 വീതം സെറ്റാക്കി മാറ്റി  ഓരോ സെറ്റിലും ഇതോടൊപ്പമുള്ള അബ്സ്ട്രാക്ട്‌ എഴുതി കവറിംഗ്‌ ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.അബ്സ്ട്രാക്ടിൽ നൂണ്മീൽ കമ്മിറ്റി ചെയർമാൻ നിർബന്ധമായും ഒപ്പിടേണ്ടതാണ്‌.

പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ