മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് 11 / 12 / 2017 (തിങ്കൾ) നു താഴെകൊടുത്തിട്ടുള്ള പ്രതിജ്ഞ എല്ലാ വിദ്യാലയങ്ങളിലും എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു
പ്രതിജ്ഞ
ഞാൻ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എന്റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ, മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവർത്തികൊണ്ടോ, വാക്കുകൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ