ബുധനാഴ്‌ച, ഡിസംബർ 26, 2018

 2019-20  അധ്യയന വര്‍ഷത്തെ സൌജന്യ  കൈത്തറി യൂണിഫോം തുണി വിതരണത്തിന്‍റെ  കളര്‍  മാതൃക ഓഫിസില്‍ ലഭ്യമാണ്. ഗവ. എല്‍ പി , യു പി വിദ്യാലയങ്ങളിലെയും എയിഡഡ് മേഖലയില്‍ സ്വതന്ത്രമായി പ്രവത്തിക്കുന്ന 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ ഉള്ള സ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ ഓഫിസില്‍ എത്തി യൂണിഫോം (ഷര്‍ട്ടിംഗ്, സൂട്ടിംഗ്, സ്കര്‍ട്ടിംഗ്) കളര്‍ കോഡുകള്‍ തിരഞ്ഞെടുത്ത് രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്. കളര്‍ കോഡുകള്‍ ജനുവരി ആദ്യവാരം തന്നെ ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യേണമെന്ന് DPI യുടെ നിര്‍ദേശം ഉള്ളതിനാല്‍  30/12/2018  ന് മുമ്പായി തന്നെ കളര്‍ കോഡ്തിരഞ്ഞെടുത്തു സമര്‍പ്പിക്കേണ്ടതാണ് 

 സ്കൂളിന്‍റെ പേര് :  -------------

ഷര്‍ട്ടിംഗ്   കോഡ്  :    -----------

സൂട്ടിംഗ് കോഡ് :  ---------------
സ്കര്‍ട്ടിംഗ് കോഡ് :

   പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പി.ഡി.എഫ് ഫോർമാറ്റ്
              സാമ്പിൾ കളർകോഡ് ഓഫീസിൽ ലഭ്യമാണ്‌

വ്യാഴാഴ്‌ച, ഡിസംബർ 20, 2018



                2015 -2016 ,2016 -2017 ,2017 -2018 എന്നീ വർഷങ്ങളിലെ ഒ ബിസി പ്രീ -മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ടിൽ തുക എത്താത്തവരുടെ (വിദ്യാർത്ഥികളുടെ )വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു .   പ്രൊഫോർമകൾ  പ്രധാനാധ്യാപകർക്കു നേരിട്ട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ,പിന്നോക്ക വിഭാഗ വികസന വകുപ്പ്.സിവിൽസ്‌റ്റേഷൻ .കാക്കനാട് .എറണാകുളം .682030  എന്ന വിലാസത്തിൽ   സമർപ്പിക്കാവുന്നതാണ്  .

ബുധനാഴ്‌ച, ഡിസംബർ 19, 2018

 -- സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ2018 -19 കുട്ടികളുടെ അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച് 

2018-19 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ്‌ എല്‍ പി,യു പി വിഭാഗം പരീക്ഷ ഫെബ്രുവരി  2 ശനിയാഴ്ചയാണ്  നടത്തുന്നത്.ഓരോ സ്കൂളില്‍ നിന്നും 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ നിന്ന് രണ്ടു വീതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടതാണ്. സംസ്കൃതത്തില്‍ ഓരോ ക്ലാസ്സിലും മികവു പുലര്‍ത്തുന്ന രണ്ടു കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍ , പേര് ക്ലാസ് എന്നീ വിവരങ്ങള്‍ ഒരാഴ്ചക്കകം ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. 
അറിയിപ്പ്
14-12-2018 ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച സമയക്രമത്തിൽ 21-12-2018 നു നടത്തേണ്ടതാണ്‌.

തിങ്കളാഴ്‌ച, ഡിസംബർ 17, 2018

 അറിയിപ്പ്

വര്‍ഷത്തെ കണ്ണൂര്‍ ജില്ലാതല കുട്ടികളുടെ ജൈവ വൈവിധ്യ കോണ്ഗ്രസ് 03/01/2018 നു കണ്ണൂര്‍ ഗവ.ടി ടി ഐ യില്‍ വച്ച് നടതപ്പെടുന്നതാണ്.ഇത് സംബന്ധിച്ച അറിയിപ്പ് ലിങ്കില്‍ കൊടുക്കുന്നു.


വ്യാഴാഴ്‌ച, ഡിസംബർ 13, 2018

       
 
കണ്ണൂർ ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15/12/18 ശനിയാഴ്ച രാവിലെ 10 മണിക്ക് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ( Sports Division ) നടക്കുന്ന ഏകദിന പരിശീലന പരിപാടിയിൽ ജില്ലയിലെ മുഴുവൻ പ്രവൃത്തി പരിചയ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.
            ജില്ലാ സംസ്ഥാനതല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളുടേയും സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം   കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വെച്ച് സബ്ബ് ജില്ലാ കൺവീനർമാർ കൈപ്പറ്റേണ്ടതാണ് 
                 

തിങ്കളാഴ്‌ച, ഡിസംബർ 10, 2018

സ്പെഷ്യൽ അരി വിതരണം 
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി  10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ  ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന്‌ ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്‌. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ  നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

വ്യാഴാഴ്‌ച, ഡിസംബർ 06, 2018

 അറിയിപ്പ് 

സേവന പുസതകങ്ങൾ  സമർപ്പിക്കുമ്പോൾ  പാലിക്കേണ്ട  നിർദ്ദേശങ്ങൾ  അടങ്ങിയ  circular  താഴെ  കൊടുക്കുന്നു .

ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌-വളരെ അടിയന്തിരം 

2015-16 മുതല്‍ ഒ ബി സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ അര്‍ഹത നേടിയിട്ടും തുക ബാങ്ക് അക്കൌണ്ടില്‍ എത്താത്ത കുട്ടികളുടെ ലിസ്റ്റ് ഇതോടോപ്പമുള്ള പ്രൊഫോര്‍മയില്‍ 10/12/2018 തിങ്കളാഴ്ചക്കകം  ഓഫിസില്‍ എത്തിക്കേണ്ടതാണ്.ഡി ഡി ഇ യുടെയും പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള കത്തും പ്രോഫോര്‍മയും ലിങ്കില്‍ കൊടുക്കുന്നു.

പ്രോഫോര്‍മയും കത്തും

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി 2018-19 അരിയുടെ അധിക നീക്കിയിരിപ്പ് - സ്കൂള്‍ കുട്ടികള്‍ക്ക് 7 കിലോ അരി വീതം വിതരണം ചെയ്യുന്നത്CIRCULAR താഴെ കൊടുക്കുന്നു CIRCULAR - 1 
അരി വിതരണം പൂർത്തിയാക്കിയതിനു ശേഷം വിതരണത്തിന്റെ വിശദാംശങ്ങൾ പ്രൊഫോർമയിൽ  തയ്യാറാക്കി 03 -01 -19 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ...

ബുധനാഴ്‌ച, ഡിസംബർ 05, 2018


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  വാഹനങ്ങൾ  ഇൻഷുർ  ചെയ്യുന്നതിനെ  സംബന്ധിച്ച  ജില്ലാ  ഇൻഷുറൻസ്  ഓഫീസറുടെ  കത്ത്   താഴെ കൊടുക്കുന്നു 

Letter
Biodiversity congress   താഴെ  കൊടുത്ത  ലെറ്റർ  കാണുക 

തിങ്കളാഴ്‌ച, ഡിസംബർ 03, 2018


 NUMATES    AEO LEVEL EXAM  SELECTED STUDENTS LIST  2018-19


Reg.No Name of student Name of School
107   Adrija Raj               Vengad South UP School
127   Devakiran K          Pattannur UP School
150   Nila K C                Pattannur UP School
116   Anjitha M V            MTSGUP School Mattannur
159         Sivadath M               Kallur New UP School
163   Sreenav M               Pazhassi   west up school     
126           Daya C                      GHSS Mambaram
154   Ridika Ramesh              GHSS Mambaram
148   Nayana Rajesh               Tholambra UP School
                                                                                                                                                                                                                                  

വ്യാഴാഴ്‌ച, നവംബർ 29, 2018

ഉച്ച ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ നൂൺ  മീൽ സോഫ്റ്റ്‌വെയറിൽ     രേഖപ്പെടുത്തി എന്നുള്ള സാക്ഷ്യപത്രം ഓഫീസിൽ നാളിതുവരെ സമർപ്പിക്കാത്തവർ  ഡിസംബർ 05 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 



 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
പൊതു വിദ്യാഭ്യാസം --എം എച് ആര്‍ ഡി നടപ്പിലാക്കുന്ന -- "ഏക്‌ ഭാരത് ശ്രേഷ്ഠ ഭാരത്" (ESBS) പദ്ധതി കുട്ടികളില്‍ ഭാഷ ഐക്യം ഉണ്ടാക്കുന്നതിനായി നവംബര്‍ 20 മുതല്‍ ഡിസംബര്‍ 21 വരെ ആചരിക്കുകയാണ് ഇന്ത്യയില്‍ നിലവിലുള്ള 22 അംഗീകൃത ഭാഷകളും രാജ്യത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ബുക്ക്‌ലെറ്റ്‌, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ ലിങ്കില്‍ കൊടുക്കുന്നു.

നിര്‍ദേശങ്ങള്‍

ബുക്ക്‌ലെറ്റ്‌ 

 പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

ദേസംസ്ഥാനത്തെ സ്കൂളുകള്‍, ടി ടി ഐ കള്‍, ഡയറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ DPI യുടെ സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു. സര്‍ക്കുലറില്‍ ഉള്ള നിര്‍ശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പില്‍ വരുതെണ്ടതാണ്

സര്‍ക്കുലര്‍ 

രണ്ടാം പാദ  വാര്‍ഷിക പരീക്ഷയുടെ ടൈം ടെബിള്‍ ലിങ്കില്‍ കൊടുക്കുന്നു.



TIME TABLE


// അറിയിപ്പ് // 

എൽ .എസ് .എസ്  പഠന  സാമഗ്രി പരിചയപ്പെടുത്തുന്നത്  സംബന്ധിച്ച  ഒരു  പരിശീലനം  DIET   പാലയാട്  നടത്തുന്നു .പരിശീല കേന്ദ്രത്തിന്റെ  വിവരങ്ങൾ  താഴെ കൊടുക്കുന്നു .

ചൊവ്വാഴ്ച, നവംബർ 27, 2018

2019 വർഷത്തിൽ ജവഹർ നവോദയാ വിദ്യാലയത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-11-2018 ആണ്‌. ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നതും  1-5-2006 നും 30-4-2010 നും ഇടയിൽ ജനിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്‌.

വെള്ളിയാഴ്‌ച, നവംബർ 23, 2018


പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം -മലയാളത്തിളക്കം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലിങ്കില്‍ കൊടുക്കുന്നു.

ലിങ്ക് 1

ലിങ്ക് 2


ബുധനാഴ്‌ച, നവംബർ 21, 2018

QUAMI EKTA WEEK
2018 നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

തിങ്കളാഴ്‌ച, നവംബർ 19, 2018

സര്‍ക്കുലര്‍ 

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളില്‍ കുട്ടികള്‍ പ്ലാസ്റ്റിക്  കുപ്പികള്‍ ശേഖരിച്ചു വിറ്റ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കിയ മാതൃക സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു. നവംബര്‍ 23 വരെ കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും സ്കൂളില്‍ നിന്നും ശഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നവംബര്‍ 24 മുതല്‍ കേരള സ്ക്രാപ്പ് മര്‍ച്ചന്‍റ് അസോസിയേഷന്‍ സ്കൂളുകളില്‍ നിന്നു ഏറ്റെടുത്തു സംസ്കരിക്കും ഈ പദ്ധതിയുമായി എല്ലാ സ്കൂളുകളും സഹകരിക്കേണ്ടതാണ്.

സര്‍ക്കുലര്‍


Text Book Indenting- 2019-2020

CIRCULAR താഴെ കൊടുക്കുന്നു. CIRCULAR പ്രകാരമുള്ള നിർദേശങ്ങൾ പ്രധാനാധ്യാപകർ പാലിക്കേണ്ടതാണ്

 CIRCULAR- TEXT BOOK INDENDING 2019-20

ചൊവ്വാഴ്ച, നവംബർ 13, 2018

NOON MEAL PROGRAM

a.       Cooking process/preparation of the MDM at school level
b.      Children having hot cooked meal at school
c.       Group Hand washing in multi-taps etc.
d.      Dining hall (children having meal).
e.      Contribution of additional food item
f.        Kitchen garden
g.       Community participation (eating, plates donation, gas stove etc.)
h.      Conducting MDM  Mela/workshop/training of cooks etc.
i.         Cleanliness of the cooking areas/kitchens
j.        Innovative/ best practices adopted in schools
  Photographs (high resolution/High definition photographs) should be not more than 2 MB. Photographs should be taken by professional photographers.    
Note: Each and every photograph must have description such as name of the school, Name of the AEO and brief description about the picturesThese photographs should not be six month old.
The Photographs and the requisite information should be e-mailed to this office URGENTLY

പ്ര ധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

ശ്രദ്ധ പദ്ധതി 2018/19 നിര്‍ദ്ദേശങ്ങളും,മാര്‍ഗ രേഖയും പ്രവര്‍ത്തന കലണ്ടറും അടങ്ങിയ സര്‍ക്കുലറും   , "ശ്രദ്ധ" ( മികവിലെക്കൊരു ചുവട് ) കുട്ടിയെ അറിയാന്‍ ഫോര്‍മാറ്റും ഇതോടൊപ്പം ലിങ്ക് ചെയ്യുന്നു
സര്‍ക്കുലര്‍
ശ്രദ്ധ -- കുട്ടിയെ അറിയാന്‍ ഫോര്‍മാറ്റ്‌

തിങ്കളാഴ്‌ച, നവംബർ 12, 2018

പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക്

   ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും  എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്.  ആയതിനാല്‍ പൊതു വിദ്യാഭ്യാസഡയറക്ടറിൽ  നിന്നും  ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെഎല്ലാ സ്കൂളുകളും  DAILY DATA  (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) https://www.transferandpostings.in/mdmms ന്ന ലിങ്കില്‍ കയറി  എല്ലാ ദിവസവും മുടക്കം കൂടാതെ ചെയ്യേണ്ടാതാണ് 

സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി - രാഷ്ട്രപിതാവിന്‍റെ 150 ആം   ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കേണ്ട പരിപാടികള്‍----CIRCULAR

 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ 

പൊതു വിദ്യാഭ്യാസ വകുപ്പിലെ അംഗ പരിമിതര്‍ക്ക് സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും റെയിലുകളും റാംപുകളും നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയരക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള PROFORMA യില്‍ 14/11/18 നു ബുധനാഴ്ച ക്ക് മുമ്പായി നിര്‍ബന്ധമായും ഓഫിസില്‍ എത്തിക്കേണ്ടതാണ്. 

നമ്പര്‍
സ്കൂളിന്‍റെ പേര്  
നിലവില്‍ ഉള്ള റാംപുകള്‍
ആവശ്യമുള്ള റാംപുകള്‍
ആവശ്യമുള്ള റെയിലുകള്‍

വെള്ളിയാഴ്‌ച, നവംബർ 09, 2018

ജവഹര്‍ നവോദയ സ്കൂള്‍ എന്ട്രന്‍സ് പരീക്ഷ 2019 --ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച അറിയിപ്പ്
ജവഹര്‍ നവോദയ സ്കൂള്‍ ആറാം തരത്തിലെക്കുള്ള അഡ്മിഷന് വേണ്ടിയുള്ള എന്ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30/11/2018 ആണ്.01/05/2006 നും 30/04/2010 നും ഇടയില്‍ ജനിച്ച ഇപ്പോള്‍ അഞ്ചാം തരത്തില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.www.navodaya.gov.in എന്ന വെബ്സൈറ്റില്‍ PROSPECTUS ഡൌണ്‍ലോഡ് ചെയ്യുകയും അപേക്ഷ രാജിസ്റെര്‍ ചെയ്യുകയും ചെയ്യാം.
6/4/2019 നു നവോദയ വിദ്യാലയങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക.ഹാള്‍ടിക്കറ്റ് മാര്‍ച്ച്‌ 1 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.വിദ്യാര്‍ഥിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒപ്പ്, പ്രധാനാധ്യാപകന്‍, കുട്ടി അഞ്ചാം തരത്തില്‍ ഈ വിദ്യാലയത്തിലാണ് അധ്യയനം നടത്തുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റ്(in english) എന്നിവ  സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

Principal 
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
Web Site: jnvkannur.gov.in
Attachments area

വ്യാഴാഴ്‌ച, നവംബർ 08, 2018

അറിയിപ്പ് 

                                    സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ടു എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അതാതു ദിവസം ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി ഓൺലൈൻ മുഖേന ചെയ്യേണ്ടതാണെന്നുവിദ്യാഭ്യാസഉപഡയറക്റ്റർ   അറിയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും അതാതു ദിവസം തന്നെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ( DAILY DATA ) കൃത്യമായി ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു.

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌.

കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരം കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയ് ലെറ്റുകള്‍, മൂത്രപ്പുരകള്‍ എന്നിവ സ്കൂളുകളില്‍ ഉണ്ടെന്നു ഉറപ്പു വരുത്താനും കുറവുകള്‍ ഉണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനു പരിഹാരം കാണാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുട്ടികളുടെയും അതിനാനുപാതികമായ ടോയ് ലെറ്റുകള്‍, മൂത്രപ്പുരകള്‍ എന്നിവയുടെ അനുപാതം ,വിദ്യാഭ്യാസ ഉപ്ഡയരക്ടരുടെകത്ത് താഴെ ലിങ്കില്‍ കൊടുക്കുന്നു. മേല്വിഷയത്തില്‍ ഏതെങ്കിലും സ്കൂളുകളില്‍ കുറവ് ഉണ്ടെങ്കില്‍ രണ്ടു ദിവസ്തിനകംഓ ഫിസില്‍   അറിയിക്കേണ്ടതാണ്.


തിങ്കളാഴ്‌ച, നവംബർ 05, 2018

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

കേരള കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന്‍റെ  ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ചിത്ര രചനാ മത്സരം നടക്കുന്നു.
എല്‍ പി വിഭാഗത്തില്‍ ക്രയോണ്‍സും  യു പി വിഭാഗത്തില്‍ ജലചായവും ഉപയോഗിച്ചാണ് ചിത്രരചന.
ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് അവാര്‍ഡും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും നല്‍കും.
17/11/2018 നു രാവിലെ 9.30 നു GVHSS (സ്പോര്‍ട്സ്), കണ്ണൂരില്‍ ആണ് മത്സരം നടക്കുന്നത്.
അപേക്ഷ ഫോറം www.handloomexpokannur.com എന്നവെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 13/11/2018
അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.

വിലാസം :   ജനറല്‍ മാനേജര്‍, ജില്ല വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ പി ഒ ,
                          കണ്ണൂര്‍ - 670001 
ഫോണ്‍ : 0497 2700928, 2707522

വ്യാഴാഴ്‌ച, നവംബർ 01, 2018


ഗവ .സ്കൂളിൽ    daily      wages  ന്  ജോലി   ചെയ്യുന്ന  അധ്യാപകർ / അനധ്യാപകരുടെ  വിവരങ്ങൾ  താഴെ  കൊടുത്ത  പ്രൊഫോർമയിൽ              01-11 -18  വൈകുന്നേരം  5  മണിക്ക്  മുൻപായി  E mail     ചെയ്യേണ്ടതാണ് 

t]cv
XkvXnI
P\\ XobXn
tbmK-yX
tPmen-bn {]th-in¨ XobXn
\nb-an¨ D¯-chv XobXn





ബുധനാഴ്‌ച, ഒക്‌ടോബർ 31, 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌

സമ്പൂര്‍ണ്ണ ജീവനക്കാരുടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ :

ശ്രീ രതീഷ്‌ സീനിയര്‍ പ്രോഗ്രാമര്‍ KITE  9747333543

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2018

ശാസ്ത്രരംഗം പദ്ധതി സംബന്ധിച്ച  സര്‍ക്കുലര്‍ 

നവംബര്‍ 7 - സി വി രാമന്‍റെ ജന്മദിനം ഈ വര്‍ഷം മുതല്‍ ശാസ്ത്രരംഗം പദ്ധതിയായി നടപ്പാക്കുകയാണ്.വിദ്യാർത്ഥികളിൽ  ശാസ്ത്രബോധം വളര്‍തിയെടുക്കുന്നതിനും   അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ DPI യില്‍ നിന്ന് ലഭിച്ചത് ലിങ്കില്‍ കൊടുക്കുന്നു. ശാസ്ത്രരംഗം പദ്ധതി നടപ്പിലാക്കാനായി ഓരോ സ്കൂളിലും ഒരു അദ്ധ്യാപകന്‍/അധ്യാപികയെ കോ ഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുത്ത്, കോ ഓര്‍ഡിനേറ്റരുടെ പേര് ,ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നവംബര്‍ 5 നു മുമ്പ് ഓഫിസില്‍ എല്‍പ്പിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ ശാസ്ത്രാധ്യാപകര്‍ എന്നിവരുമായി സംവദിക്കാനുള്ള വേദി ഒരുക്കണം.കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരം നല്‍കണം.കുട്ടികള്‍ ചോദിക്കുന്ന ശ്രദ്ധേയമായ  ചോദ്യങ്ങള്‍  തിരഞ്ഞെടുത്തു നവംബര്‍ 14 നു മുമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കണം.

സര്‍ക്കുലര്‍ 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

SCERT, മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയതോ നടപ്പിലാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളുടെയും മികവുകളുടെയും സംക്ഷിപ്ത രൂപം രണ്ടു ദിവസത്തിനകം ഓഫിസില്‍ എത്തിക്കണം. 

ഗവ .സ്കൂളിൽ    daily      wages  ന്  ജോലി   ചെയ്യുന്ന  അധ്യാപകർ / അനധ്യാപകരുടെ  വിവരങ്ങൾ  താഴെ  കൊടുത്ത  പ്രൊഫോർമയിൽ              31 -10 -18  വൈകുന്നേരം  5  മണിക്ക്  മുൻപായി  E mail     ചെയ്യേണ്ടതാണ് 

t]cv
XkvXnI
P\\ XobXn
tbmK-yX
tPmen-bn {]th-in¨ XobXn
\nb-an¨ D¯-chv XobXn






സമ്പൂര്‍ണ്ണ ഡാറ്റ UPDATION അടിയന്തിര ശ്രദ്ധയ്ക്ക്‌.

എല്ലാ വിദ്യാലയങ്ങളിലെയും പുതുതായി ചേര്‍ന്ന അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍, സമ്പൂര്‍ണ്ണ അറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം ഓരോ സ്കൂളിലും പുതുതായി വന്ന കുട്ടികളെ ഉള്‍പ്പെടുത്തിയും വിടുതല്‍ ചെയ്ത കുട്ടികളെ ഒഴിവാക്കിയും ഉള്ള വിവരങ്ങള്‍ എന്നിവ  പൂര്‍ണ്ണമായും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുതിയത്തിനു ശേഷം സ്കൂള്‍ തലത്തില്‍ CONIRMATION ഇന്ന് തന്നെ പൂര്‍ത്തിയാക്കെണ്ടതാണ്. DATA UPDATION ഒന്നും ഇല്ലാത്ത വിദ്യാലയങ്ങളും CONIRMATION നടത്തേണ്ടതാണ്.

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2018

Mattannur subdist fair Result
Mathematics
Science
Social Science
IT
Work experience



                                            അറിയിപ്പ്


// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് // 

MEDISEP  PROFORMA   E -mail   ചെയ്യാത്തവർ26  -10 -18  ന്  ഉള്ളിൽ  നിർബന്ധമായും  ഇ-മെയിൽ  ചെയ്യേണ്ടതാണ് 

അറിയിപ്പ്

ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ്‌ നു അനുയോജ്യമായ ചിത്രം തിരഞ്ഞെടുക്കുന്നതിന് 9 മുതല്‍ 17  വരെ പ്രായമുള്ള ( നാലു മുതല്‍ പ്ലസ്‌ ടു വരെയുള്ള) കുട്ടികളില്‍ നിന്ന് ചിത്ര രചനകള്‍ ക്ഷണിക്കുന്നു.
"നവ കേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം" എന്നതാണ് ആശയം.
ചിത്രങ്ങള്‍ 15 X 12 cm അനുപാതത്തില്‍ ജലച്ചായം , പോസ്റ്റര്‍ കളര്‍ , ക്രയോണ്‍സ് , ഓയില്‍ പെയിന്റ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വരക്കാവുന്നതാണ്.തിരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം ഉണ്ടായിരിക്കും
വിദ്യാര്‍ത്ഥിയുടെ  പേര് ക്ലാസ് വയസ്സ് സ്കൂളിന്റെയും വിദ്യാര്‍ഥിയുടെ വീടിന്‍റെയും ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം എന്നിവ ചിത്രത്തിന്‍റെ പിറകു  വശത്ത് രേഖപ്പെടുത്തി പ്രധാനാധ്യാപകന്‍ സീല്‍ പതിച്ചു സാക്ഷ്യപ്പെടുത്തണം.
ചിത്രങ്ങള്‍ അയക്കേണ്ട വിലാസം :
ജനറല്‍സെക്രട്ടറി ,  കേരള സംസ്ഥാന ശിശുക്ഷേമ സമിതി ,  തൈക്കാട് , തിരുവനന്തപുരം-14 എന്നാ വിലാസത്തില്‍ തപാല്‍ മാര്‍ഗമായോ നേരിട്ടോ എത്തിക്കാവുന്നതാണ്.