ചൊവ്വാഴ്ച, ഒക്‌ടോബർ 31, 2017

നവംബർ  ഒന്ന് - മലയാള ദിനം - പ്രതിഞ്ജ

" മലയാളം എന്റെ ഭാഷയാണ് . മലയാളത്തിന്റെ സമ്പത്തിൽ ഞാൻ  അഭിമാനിക്കുന്നു. മലയാള  ഭാഷയെയും കേരള സംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. മലയാളത്തിൻെറ വളർച്ചയ്ക്ക് വേണ്ടി എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും. "


സ്കൂളുകളിൽ നവംബർ  ഒന്നിന് ചേരുന്ന അസംബ്ലിയിൽ അധ്യാപകരും വിദ്യാർഥികളും മേൽ കൊടുത്ത പ്രതിജ്ഞ എടുക്കേണ്ടതാണ്.

ഒ  ബി സി പ്രീമെട്രിക് സ്കോളർഷിപ് - സുപ്രധാന അറിയിപ്പ് 

  ഈ  അധ്യയന   വർഷത്തെ   ഒ  ബി സി പ്രീമെട്രിക് സ്കോളർഷിപിന് അപേക്ഷ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ അവരവരുടെ ബാങ്ക് അക്കൗണ്ട്, ആധാർ നമ്പറുമായി ലിങ്ക് ചെയ്യേണ്ടതാണ്.  2017  - 18 മുതൽ സ്കോളർഷിപ് അനുവദിക്കുന്ന വിദ്യാർഥികൾക്ക് ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്കു മാത്രമേ തുക വിതരണം സാധ്യമാകുകയുള്ളൂ. സ്കോളർഷിപ്പിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഡാറ്റ എൻട്രി നടത്തുന്ന അവസരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി  ഓ ബി സി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികളും എത്രയും വേഗം ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനും പ്രധാനാദ്ധ്യാപകർ നടപടി സ്വീകരിക്കേണ്ടതാണ്.

സുപ്രധാന അറിയിപ്പ്.

 എല്ലാ പ്രധാനാധ്യാപകർക്കും 

ദേശിയ പുനരർപ്പണ ദിനമായ ഒക്ടോബര് 31 (ചൊവ്വ) നു  എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങളിലും രണ്ടു മിനിട്ടു സമയം മൗനം ആചരിക്കേണ്ടതാണ്. 

തിങ്കളാഴ്‌ച, ഒക്‌ടോബർ 30, 2017

// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് // 

മലയാള ദിനാഘോഷവും  ശ്രേഷ്ഠ ഭാഷാ വാരാഘോഷവും  സംബന്ധിച്ച  circular ഉം  പ്രതിഞ്ജയും   താഴെ കൊടുക്കുന്നു 
circular റിലേ  നിർദ്ദേശങ്ങൾ  നിർബന്ധമായും  പാലിക്കേണ്ടതാണ് 
സര്‍
       വിവരം എല്ലാ എ.ഇ.ഓ മാരുടേയും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും ശ്രദ്ധയിലേക്കും അടിയന്തിര നടപടികളിലേക്കുമായി അറിയിക്കുന്നു.സംസ്ഥാന സംസ്കൃത അക്കാദമിക് കൌണ്‍സിലിന്‍റെ തീരുമാനപ്രകാരമുള്ള  വിദ്യാഭ്യാസജില്ലാ തല സംസ്കൃത അദ്ധ്യാപക ശില്‍പ്പശാല നവംബര്‍ 3,4 തിയതികളിലായി മട്ടന്നൂര്‍ BRC ഹാളില്‍ വെച്ച് നടക്കുന്നു.എല്ലാ എ.ഇ.ഓമാരും ഹെഡ്മാസ്റ്റര്‍മാരും മുഴുവന്‍ സംസ്കൃത അദ്ധ്യാപകര്‍ക്കും  യോഗത്തില്‍  പങ്കെടുക്കുന്നതിനായി നിര്‍ദേശം നല്‍കേണ്ടതാണ്.

Sd/-

DEO
വളരെ വളരെ അടിയന്തിരം
സ്കൂൾ ലെവൽ ഹെൽത്ത് ഡാറ്റയുടെ മാത്യക ഇതോടൊപ്പം നല്കുന്നു.ആദ്യ 2 ക്വാർട്ടറുകളിലെ വിശദാംശങ്ങൾ 30-10-2017 തിങ്കളാഴ്ച്ച 5മണിക്ക് മുമ്പായി aeomattannur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  ഇ-മെയിൽ ചെയ്ത് നല്കേണ്ടതാണ്‌.പ്രസ്തുത വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റിൽ 31.10.2017ന് 12 മണിക്ക് മുമ്പായി upload ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും കർശന നിർദ്ദേശം നല്കിയിട്ടുള്ളതിനാൽ നിശ്ചിത  സമയപരിധിക്കുള്ളിൽ ഇ-മെയിൽ ചെയ്ത് നല്കേണ്ടതും ആയതിന്റെ പകർപ്പ്        ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
            പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 27, 2017



ശാസ്ത്രമേള  മാലൂർ എഛ് എസ്എസ്
2017 ഒക്ടോ-30 ന്
സാമൂഹ്യശാസ്ത്രമേള- HS അറ്റ്ലസ് മേക്കിങ്, LOCAL HISTORY    
മാലൂർ എഛ് എസ് എസ്  10മണി
2017 ഒക്ടോ-31 ന്
REGISTRATION റജിസ്ട്രേഷൻ ഒക്ടോ. 31 ന് തന്നെ നടത്തണം
 
വേദി
2017 നവം1 ന്
 ശാസ്ത്രമേള LP,UP,HS,HSS  ---- പനമ്പറ്റ ന്യൂ യു പി എസ്         സമയം-10മണി
  പ്രവൃത്തിപരിചയമേള  LP,UP,HS,HSS ----- മാലൂർ എഛ് എസ് എസ്     10മണി
2017 നവം2 ന്
ഗണിതശാസ്ത്രമേള  LP,UP,HS,HSS ----- മാലൂർ എഛ് എസ് എസ്      10 മണി
സാമൂഹ്യശാസ്ത്രമേള  LP,UP,HS,HSS----- മാലൂർ എഛ് എസ് എസ്    10മണി
ഐടി മേള  -UP,HS,HSS---- മാലൂർ എഛ് എസ് എസ്     10മണി



നേരത്തേ  റിപ്പോർട്ട് ചെയ്യണം
സ്കൂള് യൂണിഫോം പാടില്ല 
ON THE SPOT Items 10 മണിക്കുതന്നെ ആരംഭിക്കും. 
 
                                                                 ഉപജില്ലാ വിദ്യാഭ്യാസ ഒഫീസർ  മട്ടനൂർ

വ്യാഴാഴ്‌ച, ഒക്‌ടോബർ 26, 2017

// അറിയിപ്പ് // 

നവംബർ  1  മുതൽ സ്കൂളുകളിൽ   ഉച്ചഭക്ഷണ പാചകത്തിന്  ഗ്യാസ്  അടുപ്പ്  മാത്രം  ഉപയോഗിക്കേണ്ടതാണ്  എന്ന്  പൊതുവിദ്യാഭ്യാസ   ഡയറക്ടർ  അറിയിക്കുന്നു.
// അറിയിപ്പ് // 

ഉച്ച ഭക്ഷണ  പദ്ധതി  Daily  data  അപ്‌ലോഡ്  ചെയ്ത്  എല്ലാ  ദിവസവും  ഉച്ചയ്ക്ക്  2  മണിക്ക്  മുൻപായി  ഓഫീസിൽ  റിപ്പോർട്ട്  ചെയ്യേണ്ടതാണ്.
// അറിയിപ്പ് // 

ജവാഹർ നവോദയ  വിദ്യാലയ  സെലക്ഷൻ  ടെസ്റ്റ് -
LIST  -  URBAN  SCHOOLS - ലിസ്‌റ്റും  നിർദ്ദേശങ്ങളും  താഴെ കൊടുക്കുന്നു  

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്

2013-14, 14-15 വര്‍ഷം ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് വിതരണത്തിനായി സ്കൂളുകള്‍ക്ക് നല്‍കിയിരുന്ന ഫണ്ടില്‍ വിതരണം ചെയ്യാത്തതും.അധികമായി സ്കൂളുകള്‍ക്ക് അനുവദിക്കുകയും ചെയ്ത ഫണ്ട് സ്കൂളുകളില്‍ ബാക്കി നീക്കിയിരിപ്പുണ്ടെങ്കില്‍ ഫണ്ട് അനുവദിച്ച വര്‍ഷവും തുകയും രേഖാ മൂലം രണ്ടു ദിവസത്തിനകം ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഫണ്ട് ബാക്കിയില്ലാത്ത സ്കൂളുകളും  NIL റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതാണ്.DPI ക്കു 30/10/2017 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുകൊണ്ട് കാലതാമസം വരുത്താന്‍ പാടുള്ളതല്ല .

// അറിയിപ്പ് // 

ഉച്ച ഭക്ഷണ  പദ്ധതി  -പാചകപ്പുര  സംബന്ധിച്ച  വിവരങ്ങൾ  സമർപ്പിക്കുന്നതിനുള്ള  പ്രൊഫോർമ  താഴെ  കൊടുക്കുന്നു .  പ്രൊഫോര്മ പൂരിപ്പിച്  നാളെ  (27 / 10 / 17 ) തന്നെ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .

ചൊവ്വാഴ്ച, ഒക്‌ടോബർ 24, 2017

VERY URGENT
അയൺ ഗുളിക വിതരണം
2017 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള അയൺ ഗുളിക , ഡീവേമിംഗ് ഗുളിക എന്നിവയുടെ വിതരണം സംബന്ധിച്ച വിശദാംശങ്ങൾ 24-10-2017 ന്  5 മണിക്ക് മുമ്പായി ഇതോടൊപ്പമുള് പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
 PROFORMA CLICK HERE

ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റ്‌-2018 അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ്.

ഇത്തവണത്തെ ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റ്‌ അപേക്ഷ ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്‌.അപേക്ഷാ ഫോറവും പ്രോസ്പെക്ടസും താഴെ പറയുന്ന വെബ്സൈറ്റ് കളില്‍ ലഭ്യമാണ്. www.nvshq.org,  www.navodayahyd.gov.in,  www.jnvkannur.nik.in.അപ്പ്ലികേഷന്‍ ഫോമുകള്‍ ഐ ടി മന്ത്രാലയത്തിന്റെ CSC സെന്‍ററുകള്‍വഴി അപ്പ്‌ ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 25/11/2017 ആണ്.പരീക്ഷാ തിയ്യതി 10/02 /2017 ആണ്. ഹാള്‍ ടിക്കറ്റും ഓണ്‍ലൈന്‍ ആയി ലഭ്യമാകുന്നതാണ്.

തിങ്കളാഴ്‌ച, ഒക്‌ടോബർ 23, 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഇതുവരെ നടന്ന പ്രവർത്തനം വിലയിരുത്തുന്നതിനും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം ജില്ലയിലെ എൽ പി യു പി ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ ഒരു സംയുക്തയോഗം 30 .10 .2017  തിങ്കളാഴ്ച 10 മണിക്ക് കണ്ണൂർ കളക്ടറേറ് കോൺഫെറൻസ് ഹാളിൽ നടക്കുന്നതാണ് എല്ലാവരും കൃത്യ സമയത് പങ്കെടുക്കണമെന്ന് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു
ന്യൂമാറ്റ്സ് പരീക്ഷ 
ആറാം ക്‌ളാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തിരഞ്ഞടുത്ത് (ജനറൽ 2 ,എസ സി 1 ,എസ ടി 1 ,IED -1 (4൦% വൈകല്യമുള്ളവർ)  )അവരുടെ progress റിപ്പോർട്ടിന്റെ പകർപ്പ് ,50  രൂപ രജിസ്റ്റേഷൻ  ഫീസ് എന്നിവ സഹിതം ഒക്ടോബര് 30 ന്  മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുകയില്ല

ശനിയാഴ്‌ച, ഒക്‌ടോബർ 21, 2017



റവന്യു ജില്ലാ മേള തിയ്യതികള്‍ സംബന്ധിച്ച അറിയിപ്പ് 

                                                   തിയ്യതി               സ്ഥലം             വിദ്യാഭ്യാസ ജില്ല 

1.   കായിക മേള               ഒക്ടോബര്‍          കണ്ണൂര്‍           കണ്ണൂര്‍ 
                                                14, 15,17
 

2.  ശാസ്ത്രോല്‍സവം     നവംബര്‍ 10, 11    കണ്ണൂര്‍           കണ്ണൂര്‍


3.  കലോത്സവം                 ഡിസംബര്‍ 5
                                                 മുതല്‍ 8 വരെ     പയ്യന്നൂര്‍       തളിപറമ്പ 

എയിഡഡ സ്കൂള്‍ പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

2017-18 വര്‍ഷത്തെസ്കൂള്‍ യുനിഫോം അനുവദിച്ചതില്‍  ചില സ്കൂളുകള്‍ക്ക് SIXTH WORKING DAY  കണക്ക് പ്രകാരം ഉള്ള കുട്ടികളിലും കൂടുതല്‍ തുക അനുവദിച്ചിരുന്നു. കൂടുതലായി അനുവദിച്ച തുക   (EXCESS AMOUNT) പ്രധാനാധ്യാപകരുടെ അക്കൗ

ണ്ടില്‍ നിന്ന്‍ പിന്‍വലിച്ചു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ    അക്കൗണ്ടില്‍ തിരിച്ചടക്കേണ്ടതാണ്.തുക തിരിച്ചടച്ച് വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .


ബാങ്ക് :    Syndicate Bank Mattannur ,Account Number:  42562200018005
IFSC CODE  : SYNB0004256

വെള്ളിയാഴ്‌ച, ഒക്‌ടോബർ 20, 2017

19-10-17

തിങ്കളാഴ്‌ച, ഒക്‌ടോബർ 16, 2017

12-10-17


9-10-17
8-10-17
6-10-17
5-10-17

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2017

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖാമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ  മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും 

 
2017 -18 അദ്ധ്യയന വർഷത്തെ മട്ടന്നൂർ ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ-ഐ .ടി .മേള 2017 നവംബർ 1 ,2 (ബുധൻ ,വ്യാഴം)തീയതികളിൽ ജിഎച്ച്എസ്‌എസ് മാലൂരിൽ നടക്കുന്നതാണ്.മേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. 

ഓൺലൈൻ എൻട്രി ചെയ്യേണ്ട അവസാന തീയതി -2017 ഒക്ടോബർ 20

ചൊവ്വാഴ്ച, ഒക്‌ടോബർ 10, 2017


കലോത്സവ മാന്വല്‍ സംബന്ധിച്ച അറിയിപ്പ്.

സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(കൈ) നം.121/2017 തിയ്യതി ൦൫/10/2017  പ്രകാരം സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്കരിച്ചു സര്‍ക്കാര്‍ ഉത്തരവായിയിട്ടുണ്ട്.മാന്വലിന്‍റെ പകര്‍പ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.എല്ലാ മത്സരങ്ങളും ഈ വര്‍ഷം മുതല്‍ പുതുക്കിയ മാന്വലിന്‍റെ അടിസ്ഥാനത്തില്‍ നത്തേണ്ടതാണ്.പരിഷ്കരിച്ച മാന്വല്‍ www.education.kerala.gov.in എന്ന വെബ്സൈറ്റ് ല്‍ ലഭ്യമാണ്.

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം അറിയിപ്പ്


2017-18 വര്‍ഷത്തെ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം തിരുവനന്തപുരം ജില്ലയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രസ്തുത കലോത്സവത്തില്‍ ജനറല്‍ സ്കൂളില്‍ നിന്നും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ 15/10/2017 ന് മുമ്പ് തന്നെ സ്ക്രീനിംഗ് നടത്തി അര്‍ഹരായ കുട്ടികളുടെ പേര് വിവരങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ education.kerala.gov.in എന്ന website ല്‍ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.സ്കൂളുകള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനാവശ്യമായ User Name, Password എന്നിവ ഐ ടി @ സ്കൂള്‍ ജില്ലാ ഓഫിസ് മുഖേന ലഭ്യമാകുന്നതാണ്.ജനറല്‍ സ്കൂളുകളില്‍ നിന്നും visually impaired, Hearing impaired കുട്ടികളെ

15/10/2017  ന് മുമ്പ് തന്നെ സ്ക്രീനിംഗ് നടത്തി അര്‍ഹരായ കുട്ടികളെ കലോത്സവ മാന്വല്‍ ല്‍ പറയുന്നത് പോലെ ഒരു ജില്ലാ ടീം ആയി പങ്കെടുപ്പിക്കെണ്ടതാണ്. പ്രസ്തുത കുട്ടികള്‍ കേരള കലോത്സവത്തില്‍ പങ്കെടുക്കുന്നില്ല ഇന്നു ഉറപ്പു വരുത്തേണ്ടതാണ്.

സ്ക്കൂളുകളിൽ വിതരണം ചെയ്യുന്ന എൻഡോവ്മെന്റ് കൾക്കും സ്കോളർ ഷിപ്പുകൾക്കും  പ്രത്യേക രജിസ്റ്റർ ഉണ്ടാക്കി സൂക്ഷിക്കേണ്ടതും അർഹരായ കുട്ടികൾക്ക് പി ടി എ യുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യേണ്ടതും ഇതുസംബന്ധിച്ച വിശദവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്

തിങ്കളാഴ്‌ച, ഒക്‌ടോബർ 09, 2017

"ശ്രദ്ധ"(പരിഹാരബോധനം )പദ്ധതി സ്‌കൂളുകളിൽ നടപ്പാക്കുന്നത് സംബന്ധിച്ച്  
Circular Click Here
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
എസ് .സി .ഇ .ആർ .ടി -ന്യുമാറ്റ്സ് തെരഞ്ഞെടുപ്പ് -സംബന്ധിച്ച് 
വളരെ അടിയന്തിരം 

"ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ "എന്ന പദ്ധതിയിൽ 10000 /-രൂപ ആദ്യ ഗഡുവായി അനുവദിച്ച വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളുടെ ഭൗതികവും സാമ്പത്തികവുമായ ഒരു പ്രവർത്തന റിപ്പോർട്ട് 10 .10 .2017 ന് 5 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .സ്‌കൂളിന്റെ പേര് ചുവടെ ചേർക്കുന്നു.
1 .കയനി യു .പി .എസ്,മട്ടന്നൂർ  
2 .പട്ടാന്നൂർ യു .പി .എസ്,കൂടാളി 
3.പനംപറ്റ  യു .പി .എസ്,മാലൂർ 
4.തെരൂർ മാപ്പിള എൽ .പി .എസ് .കീഴല്ലൂർ 

വളരെ അടിയന്തിരം 

മട്ടന്നൂർ നിയോജകമണ്ഡലം എം .എൽ .എ ബഹു.ഇ .പി .ജയരാജന്റെ 2017 -18 വർഷത്തെ പ്രത്യേക വികസനനിധിയിൽ നിന്നും കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നതിനായി തുക  പ്രധാനാധ്യാപകരുടെ പേരിൽ (ഈ ആവശ്യത്തിനായി പ്രത്യേകം തുടങ്ങിയ നാഷണലൈസ്ഡ് ബാങ്ക്  അക്കൗണ്ടിലേക്ക്) ഇ -ട്രാൻസ്ഫർ ചെയ്യുന്നതിനായി ബന്ധപ്പെട്ട വിവരങ്ങൾ നാളെ (10 .10 .2017 ) 5 മണിക്ക് മുമ്പേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

1 .സ്‌കൂളിന്റെകോഡ് : 
2.സ്‌കൂളിന്റെ പേര് :
3.പ്രധാനാധ്യാപകന്റെ പേര് :
4 .അക്കൗണ്ട് നമ്പർ  :
5 .IFSC കോഡ് :
6 .ബാങ്കിൻറെ പേര് :
7 .പ്രധാനാധ്യാപകന്റെ ഫോൺ നമ്പർ :

വെള്ളിയാഴ്‌ച, ഒക്‌ടോബർ 06, 2017

പോക്സോ ഓണ്‍ലൈന്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നത് സംബന്ധിച്ച്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയും കുട്ടികള്‍ക്ക് നേരിട്ട്പരാതി സമര്‍പ്പിക്കുന്നതിനു വേണ്ടിയും "നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രോടക്ഷന്‍ന്‍ ഓഫ് ചൈല്‍ഡ റൈറ്റ്സ്"(എന്‍ സി പി സി ആര്‍) നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയാണ്" പോക്സോ ഇ ബോക്സ്‌."  

http://ncpcr.gov.in/index2.php  പോക്സോ-ഇ-ബോക്സ്‌ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ ഇതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമാവുകയും തുടര്‍ന്നു കുട്ടിക്ക് നേരിട്ട് തന്നെ തന്നിരിക്കുന്ന അനിമേഷന്‍ ചിത്രങ്ങളുടെ സഹായത്താല്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

എല്ലാ വിദ്യാലയങ്ങളിലും പോക്സോ ഓണ്‍ലൈന്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതും, സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കെണ്ടതുമാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ പരാതികള്‍ :


National commission for protection of Child Rights (NCPCR) , 5th Floor, Chandralok building, 36, Janapath, New Delhi -110001 

എന്ന വിലാസത്തിലും അയക്കാവുന്നതാണ്.