ചൊവ്വാഴ്ച, ഡിസംബർ 31, 2013
ശനിയാഴ്‌ച, ഡിസംബർ 07, 2013
LSS-USS 2014-ONLINE REGISTRATION
A USER GUIDE
>> FRIDAY, DECEMBER 6, 2 013
LSS / USS / Screening Test എന്നിവയ്ക്കായി സ്കൂളുകളില്‍ നിന്നും ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള അധ്യാപകനായ ശ്രീ ജോര്‍ജ്ജ് കുട്ടി സാറാണ് ഈ സംവിധാനത്തിന്റെ ശില്പി. എഇഒ മാരും സ്കൂളുകാരും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വളരേ വിശദമായിത്തന്നെയാണ് ചേര്‍പ്പുളശ്ശേരി എഇഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഇ മെയില്‍ : unni9111 at gmail dot com. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും LSS/USS/Screening Test എന്നിവക്കായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആയതിനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ശ്രീ ജോര്‍ജ് കുട്ടി സാര്‍ (ഇടുക്കി) തന്നെയാണ് ഈ വര്‍ഷവും സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. പരീക്ഷാ തീയ്യതികളും മറ്റ് കാര്യങ്ങളും നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രധാനമായും 2 തലമാണുള്ളത്. 1.എ.ഇ.ഓ.തലം.2.സ്കൂള്‍തലം. കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നത് അതാത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെയാണ്.എന്നാല്‍ ഇതിനുള്ള സജ്ജീകരണം എ.ഇ.ഒമാര്‍ ആദ്യം നടത്തിക്കൊടുക്കേണ്ടതുണ്ട്.
സാങ്കേതികം
മോസില്ല ഫയര്‍ ഫോക്സ് ബ്രൗസറാണ് ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യം. ഇതിനനുസരിച്ചാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് എന്നതിനാലാണ് ഇത്. ഇത് വിന്‍ഡോസിലും ലിനക്സിലും ലഭ്യമാണ്.ഏറ്റവും പുതിയ വെബ് ഡിസൈനിങ്ങ് ടെക്നോനളജി (CSS 3 etc) ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം. വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്താല്‍ തന്നെ അപ്ഡേറ്റ് ആകും. ലിനക്സില്‍ (IT@School Ubuntu) ടെര്‍മിനലില്‍ താഴെ പറയുന്ന കമാന്‍ഡ് നല്‍കിയാല്‍ മതിയാകും.(റൂട്ട് പാസ് വേഡ് നല്‍കേണ്ടിവരും)
sudo apt-get update
sudo apt-get install firefox
എ.ഇ.ഓ മാര്‍ ചെയ്യേണ്ടത്
നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ലഭിക്കും.
മുകളില്‍ വലതു മൂലയിലെ Sign in ക്ലിക്ക് ചെയ്യുക.ലോഗിന്‍ പേജിലെത്തും.
യൂസര്‍ നെയിമായി AEOXXX(AEO എന്നതിന്റെ കൂടെ എ.ഇ.ഒ.കോഡ് കൂടി കൊടുക്കുക.ആകെ 6 കാരക്റ്റര്‍ )ആദ്യമായി കയറുന്നതിന് പാസ് വേഡ് അതുതന്നെ.(ഇവിടെ യൂസര്‍നെയിമില്‍ AEO എന്നത് കാപ്പിറ്റലോ സ്മാളോ ലെറ്റര്‍ ആകാം.എന്നാല്‍ പാസ് വേഡില്‍ ആദ്യം കാപ്പിറ്റല്‍ തന്നെ വേണം. പിന്നീട് മാറ്റിയാല്‍ അത് ഉപയോഗിക്കാം . പാസ് വേഡ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതേ കേസ് (UPPER CASE/LOWERCASE(CAPITAL/SMALL))ഉപയോഗിക്കണം.
പുതിയ വിന്‍ഡോയിലെത്താം.അവിടെ പാസ് വേഡ് മാറ്റണം.
അവിടെ യൂസര്‍ നെയിം കൊടുക്കുക. പുതിയ പാസ് വോഡ് കൊടുക്കുക. അത് തന്നെ വീണ്ടും കൊടുക്കുക. Current Password എന്നതില്‍ ആദ്യത്തെ പാസ് വേഡ് തന്നെ കൊടുക്കുക.ചെയ്ഞ്ച് പാസ് വേഡില്‍ ക്ലിക്ക് ചെയ്താല്‍ പാസ് വേഡ് മാറും.
ഇപ്രാവശ്യം അഡ്മിനിസ്ട്രേറ്റീവ് പാസ് വേഡ് കൂടിയുണ്ട്. ആയത് പിന്നീട് പറയാം.(എ.ഇ.ഒ.വിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. ആയത് പ്രയോഗിക്കാന്‍ ഇത് വേണ്ടിവരും) ഹോം പേജില്‍ എത്തിയാല്‍ സബ് ജില്ലയിലെ സ്കൂളുകളുടെ വിവരം കാണാം.
ഇവിടെ മെനു ശ്രദ്ധിക്കുക. Control Panel അവസാനം പറയാം.Change Password എന്നത് പാസ് വേഡ് മാറ്റാനുള്ളതാണ്.നമുക്ക് വേണ്ടത് Registration1 എന്നതാണ്.അവിടെ ക്ലിക്ക് ചെയ്യുക.
ഇവിടെ സ്കൂളുകള്‍ എയ്ഡഡ് /ഗവ/അണ്‍ എയ്ഡഡ് ആണോ എന്നതും ഓരോ സ്കൂളിലും ഓരോ പരീക്ഷക്കും സെന്റര്‍ ഉണ്ടോ എന്നതും ആ സ്കൂളുകളിലെ സ്റ്റാന്‍ഡേഡ് എന്നിവ സെറ്റ് ചെയ്യേണ്ടതാണ്.ഇതിനായി നേരത്തെ തയ്യാറാക്കിയ spread sheet (മുന്‍പ് ഞാന്‍ അയച്ചിട്ടുണ്ട്) ഉപകരിക്കും. അപ്ഡേറ്റ് ചെയ്തതിനുശേഷം അപ്ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും താഴെ കാണുന്ന റിപ്പോര്‍ട്ട് ബട്ടണ്‍ എടുത്ത് എ.ഇ.ഓ മാര്‍ പരിശോധിച്ചതിനുശേഷം മാത്രം ഇടത്തേ അറ്റത്തുള്ള make final ബോക്സില്‍ ടിക് ചെയ്തതിനുശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യുക. മെയ്ക് ഫൈനല്‍ ചെയ്യുന്നതിനു മുന്‍പ് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും . എന്നാല്‍ MAKE FINAL ടിക് ചെയ്ത് അപ്ഡേറ്റ് ചെയ്താല്‍ മാറ്റങ്ങള്‍ സാദ്ധ്യമല്ല. ശ്രദ്ധിക്കുക.
തുടര്‍ന്ന് Registration II വില്‍ (മുകളില്‍ മെനു) പോകുക. Registration I കംപ്ലീറ്റ് ചെയ്ത സ്കൂളുകളുടെ മാത്രമെ Registration II ചെയ്യാന്‍ കഴിയൂ.
ഇവിടെ ഓരോ സ്കൂളിന്റെയും പരീക്ഷാ സെന്‍ററുകള്‍ (പരീക്ഷാ സെന്റര്‍ ആയ സ്കൂളിന്റെ കോഡ്) ചേര്‍ത്ത് പഞ്ചായത്ത് കൂടി ചേര്‍ത്ത് പേജിന്റെ അവസാനം കാണുന്ന റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് ഫൈനലാക്കുക.എ.ഇ.ഒ.യുടെ പ്രധാന ജോലി തീര്‍ന്നു. Downloads മെനുവില്‍ ഇപ്പോഴുള്ളത് പ്രകാരം ഓരോ പരീക്ഷയുടെയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് എടുക്കാം. ആയത് പലതരത്തില്‍ സോര്‍ട്ട് ചെയ്ത് അവിടെനിന്നെടുക്കാം.
ഇനി കംട്രോള്‍ പാനല്‍
ഹോം മെനുവില്‍ പോയി കംട്രോള്‍ പാനല്‍ എടുക്കുക.പാസ് വേഡ് നല്‍കണം. സെറ്റ് ചെയ്ത് പാസ് വേഡ് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.ആദ്യം അത് എന്റര്‍ ചെയ്യുക.അപ്പോള്‍ പുതിയ വിന്‍ഡോ കാണാം. പാസ് വേഡ് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കാണാം. പാസ് വേഡ് മാറ്റുക. ഇത് വളരെ പ്രധാനമായ ഒരു പാസ് വേഡ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കക.
Change Administrator Password only എന്നതില്‍ ടിക് ഇടുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
പാസ് വേഡ് മാറ്റിയതിനു ശേഷം ഹോമില്‍ പോയി കണ്‍ട്രോള്‍ പാനല്‍ വീണ്ടും എടുക്കുക. വീണ്ടും Administrator Password നല്‍കേണ്ടി വരും.(പുതുതായി സെറ്റ് ചെയ്തത്) . ഇവിടെ എ.ഇ.ഒ മാര്‍ക്കുള്ള പ്രത്യേക അധികാരം എങ്ങനെ ചെയ്യാം എന്നു കാണാം.ഇതില്‍ ഓരോന്നും വിശദമാക്കാം.
1.ഒരു പ്രത്യേക സ്കൂളിന്റെ പാസ് വേഡ് റീസെറ്റ് ചെയ്യാം.
2.ഇപ്പോള്‍ ബാധകമല്ല.(റിസള്‍ട്ട് എന്ട്രി സമയത്ത് ഉപയോഗിക്കാന്‍)
3.സ്കൂളുകളുല്‍ ചെയ്ത ഡാറ്റ് അബദ്ധവശാല്‍ തെറ്റായി കണ്‍ഫോം ചെയ്താല്‍ അതിന്റെ കണ്‍ഫര്‍മേഷന്‍ എടുത്തുകളയുന്നതിന്( പ്രധാനാദ്ധ്യാപകന്‍ ആവശ്യപ്പെട്ടാല്‍)(ഇവിടെ ഒരു കുട്ടിയുടെ മാത്രമായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയില്ല. ആ സ്കൂളിലെ മുഴുവന്‍ കൂട്ടികളെയും റീസെറ്റ് ചെയ്ത് പ്രാധാനാദ്ധ്യാപകന്‍ മേണ്ട മാറ്റങ്ങള്‍ വരുത്തി അവിടെ നിന്നുതന്നെ കണ്‍ഫര്‍മേഷന്‍ ചെയ്യണം)
4.അടുത്തുവരുന്ന 6 ഓപ്ഷനുകള്‍ (പരീക്ഷാ സെന്‍ററുകള്‍ മാറ്റുന്നത് ഉള്‍പ്പടെ ) വളരെ കുറച്ച് മാത്രം വരുന്നതിനാല്‍ ഇപ്പോള്‍ ഒഴിവാക്കുന്നു.
5.ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ( സ്കൂളുകള്‍ക്ക് പരീക്ഷക്ക് കുട്ടികളെ രജിസ്ട്രേഷന്‍ നടത്തുന്നതിന് അനുവാദം നല്‍കണം.ഇതിനായി മൊത്തം സ്കൂളുകള്‍ക്ക് ഒന്നിച്ചോ, ഓരോന്ന് വെവ്വേറെയായോ അനുവദിക്കാം) ഇവിടെ ശ്രദ്ധിക്കുക. ഹൈസ്കൂളുകള്‍ക്ക് സ്റ്റാന്‍ഡേഡ് അനുസരിച്ച് മാത്രം രജിസ്ട്രേഷന്‍ അനുമതി നല്‍കുക. ഏതു സമയത്തും എ.ഇ.ഒ.വിന് പെര്‍മിഷന്‍ റിവോക് ചെയ്യാം. ഇങ്ങനെ പെര്‍മിഷന്‍ നല്‍ക് കഴിഞ്ഞാല്‍ മാത്രമേ സ്കൂളുകള്‍ക്ക് ഡാറ്റ എന്‍ട്രി ചെയ്യാന്‍ കഴിയൂ. എ.ഇ.ഒ മാര്‍ സ്കൂളുകളുടെ സെറ്റിങ്ങുകള്‍ നടത്തുമ്പോള്‍ പെര്‍മിഷന്‍ റിവോക്ക് ചെയ്തിടുക. പ്രക്രിയ പൂര്‍ണ്ണമായതിനുശേഷം ഗ്രാന്റ് ചെയ്യുക.
8 മുതല്‍ 10 വരെയുള്ള ഹൈസ്കൂളുകള്‍ക്ക് ഈ പരീക്ഷകള്‍ക്ക് രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. അവരുടെ രജിസ്ട്രേഷന്‍ എ.ഇ.ഓ.മാര്‍ തന്നെ ഇത്തരം സ്കൂളുകളുടെ കാര്യം ഫൈനലൈസ് ചെയ്യേണ്ടതാണ്.
സ്കൂളുകളില്‍ ചെയ്യേണ്ടത്
ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്കൂളിലെ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്‍ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്‍കുക.
പാസ് വേഡ് മാറ്റുക.
പുതിയ പേജിലെത്താം.
രജിസ്ട്രേഷന്‍ മെനു എടുക്കുക. അവിടെ ഇങ്ങനെ കാണാം.
This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ണമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.
സ്റ്റാന്‍ഡേഡ് & എക്സാം എന്നിടത്ത് പരീക്ഷ സെലക്റ്റ് ചെയ്യുക.(IV-LSS.VII-USS) .Apply STGS എന്നിടത്ത് സ്ക്രീനിങ്ങ് ടെസ്റ്റിന് അപേക്ഷിക്കുന്നെങ്കില്‍ ടിക് ചെയ്യുക. എല്‍.എസ്.എസ് പരീക്ഷക്ക് സെലക്റ്റ് ചെയ്താല്‍ ഈ ഓപ്ഷന്‍ അതു പോലെത്തന്നെ ഫസ്റ്റ് ലാങ്ക്വേജ് എന്നിവ ഇനാക്റ്റീവ് ആകും.തുടര്‍ന്ന് അഡ്മിഷന്‍ നമ്പര്‍ (അക്കങ്ങള്‍ മാത്രം), പേര് എന്നിവ എന്റര്‍ ചെയ്ത് മറ്റുളളവ സെലക്റ്റ് ചെയ്യുക. ഐ.ഇ.ഡി കുട്ടിയാണെങ്കില്‍ Whether CWSN എന്നത് സെലക്റ്റ് ചെയ്യണം.ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് പേജ് റീലോഡ് ചെയ്താല്‍ താഴെ കാണുന്ന കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം.അവിടെ വീണ്ടും തെറ്റുകള്‍ തിരുത്താം. അപ്ഡേറ്റ് ചെയ്തതിനുശേഷം ഏറ്റവും താഴെ (ആ പേജിന്റെ )റിപ്പോര്‍ട്ട് എടുത്ത് ഒത്തുനോക്കി മെയ്ക് ഫൈനല്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക.ഡൗണ്‍ലോഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്‍കേണ്ടത്. തെറ്റ് തിരുത്തുവാനുള്ള പരിശോധനക്ക് ഉപയോഗിക്കേണ്ട റിപ്പോര്‍ട്ട് സ്കൂളിന്റെ രജിസ്ട്രഷന്‍ പേജിന്റെ Footer ല്‍ Get a Report എന്ന ലിങ്കു വഴി ലഭ്യമാക്കിയിരിക്കുന്നു.ഡൗണ്‍ലോഡ്സ് എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് എടുക്കാം. എ.ഇ.ഒ.യില്‍ കൊടുക്കേണ്ടത് ഈ റിപ്പോര്‍ട്ട് ആണ്.
ഹോം പേജില്‍ മുകളില്‍ കാണുന്ന പോലെയുള്ള ഭാഗത്ത് ടിക് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം ഫിനിഷ് ചെയ്ത് ഡൗണ്‍ലോഡ് മെനുവില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.പാസ് വേഡ് മറന്നുപോകുകയോ, ഡാറ്റ എന്‍ട്രി നടത്താന്‍ കഴിയാതിരിക്കുകയോ അബദ്ധവശാല്‍ കണ്‍ഫേം ചെയ്യുകയോ ചെയ്താല്‍ ഉടനെ എ.ഇ.ഓ. യെ സമീപിക്കുക.
ബുധനാഴ്ച, ഡിസംബർ 04, 2013
ഞായറാഴ്‌ച, ഡിസംബർ 01, 2013
Mattannur SubDistrict | Kannur Dist | |||
NuMats Selected List | ||||
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
||
|
|
|
സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?
>> Thursday, November 28, 2013
കഴിഞ്ഞ
കുറച്ചു നാളുകളായി മാത്സ് ബ്ലോഗിനു ലഭിക്കുന്ന മെയിലുകളില്‍ ഏറ്റവും
പ്രധാനപ്പെട്ടത് സ്പാര്‍ക്ക് വഴിയുള്ള ബില്ലുകള്‍ ഇ-സബ്മിറ്റ്
ചെയ്യുന്നതെങ്ങനെ എന്ന ചോദ്യമായിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണമാണ്
മുഹമ്മദ് സാര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു
കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള
ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍
ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ
കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ
ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ. ബില്ലുകള്‍ ഇ-സബ്മിറ്റ്
ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ
പ്രതിപാദിക്കുന്ന പോസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ
അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ.
1) Bill Type കളുടെ എണ്ണമനുസരിച്ച് “Accounts” ല്‍ ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യുക. Salary ബില്ലിന് 01 എന്നും Wages ബില്ലിന് 02 എന്നും Objective Head നല്‍കണം. Sub Sub Head, Object Head എന്നിവ 00 ആയും BE, Recovery, Expense എന്നിവ ‘0‘ ആയും സെറ്റ് ചെയ്യണം. എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക് (ഓഫീസുകള്‍) SDO ബില്ലുകള്‍ക്ക് (സ്വയം ശംബളം എഴുതി വാങ്ങുന്നവര്‍) 2)എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക്, Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക. 3)SDO മാര്‍ താഴെ കാണുന്ന വിധം, Head Codes ല്‍ സെറ്റ് ചെയ്ത പ്രകാരം തന്നെ Present Salary Details ല്‍ Head Description സെറ്റ് ചെയ്യുക. [Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കാനാവില്ല. അത് പോലെ Present Salary യിലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ SDO ബില്ലുകളും തയ്യാറാക്കാന്‍ സാധിക്കില്ല.] 4) ബില്ലുകള്‍ പ്രൊസസ്സ് ചെയ്യുക 5) ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം. (Make bill from Pay Roll ന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നോര്‍ക്കുക) ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. 6) ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക. 7) ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍ (ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ)

ശനിയാഴ്‌ച, നവംബർ 16, 2013
ടെക്സ്റ്റ് ബുക്ക്
ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച പ്രൊഫോർമ തിങ്കളാഴ്‌ച 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കുക .
വെള്ളിയാഴ്‌ച, നവംബർ 15, 2013
SPARK URGENT
സ്പാർക്ക് 16/ 11 / 2013 ന് മുൻപ് ലോക്ക് ചെയ്യേണ്ടതും , സ്പാർക്കിൽ തെറ്റുണ്ടെങ്കിൽ 19. 11.2013 ന് മുൻപ് ശരിയാക്കേണ്ടതുമാണ് .
സ്പാർക്ക് അണ്‍ലോക്ക് ചെയ്യേണ്ടവർ രേഖാമൂലം സീനിയർ സൂപ്രണ്ടിനെ അറിയിക്കേണ്ടതാണ് .
സ്പാർക്ക് പൂർത്തിയാക്കാതെ ഈ മാസത്തെ ശമ്പള ബിൽ പ്രോസസ്സ് ചെയ്യാൻ കഴിയില്ല .
ഓരോ സ്കൂളിലെയും അധ്യാപക അധ്യാപകേതര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 20.11.2013 മുതൽ എ.ഇ. ഒ ഓഫീസിൽ നിന്ന് authenticate ചെയ്യുന്നതായിരിക്കും. ഇതിനുള്ള സമയം അറിയുന്നതിന് എ.ഇ.ഒ. ഓഫീസുമായി ബന്ധപ്പെടുക.
വ്യാഴാഴ്‌ച, നവംബർ 14, 2013
ഫ്ളാഷ് ന്യൂസ്
SSLC - A List തിരുത്താന്‍ നവംബര്‍ 20 മുതല്‍ സൗകര്യം - സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു.
ഇതോടെ ജീവനക്കാര്‍ക്കുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. 2013 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
2013 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 2014 ജനുവരി മുതല്‍ ശമ്പളത്തോടൊപ്പം ലഭിക്കും.

തിങ്കളാഴ്‌ച, നവംബർ 11, 2013
Easy Tax : An income tax estimator in Windows Excel
2013 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് 2014 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സായാഹ്നവേളയിലാണല്ലോ നമ്മളിപ്പോള്‍. അല്‍പ്പം വിരസമായി തോന്നാമെങ്കിലും, വരുമാന നികുതി സംബന്ധമായ ചടങ്ങുകള്‍ യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പലപ്പോഴും ഇവന്‍ നമുക്ക് ‘കാളരാത്രികള്‍’ സമ്മാനിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. അല്‍പ്പം നീണ്ടു പോയെങ്കിലും ഈ സമയത്തെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നടപ്പ് വര്‍ഷത്തിലെ നമ്മുടെ മൊത്തം നികുതിവിധേയമായ വരുമാനം എത്രയെന്നത്. കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ നമ്മള്‍ മാസം തോറും വേതനത്തില്‍ന്നും പിടിക്കേണ്ട നികുതി (TDS) തീരുമാനിക്കേണ്ടത്. എന്താണ് TDS എന്നതിനേക്കുറിച്ച് വിശദമായൊരു ലേഖനംമുന്‍വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. ഇതേക്കുറിച്ചും അതിനു സഹായിക്കുന്ന ഒരു എക്സെല്‍ പ്രോഗ്രാമിനെക്കുറിച്ചും ബാബു സാര്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.
(ചോദ്യം) : ഈ വര്‍ഷത്തെ നികുതി ഇപ്പോഴേ ഗണിച്ചെടുക്കണോ ? ഫെബ്രുവരിയില്‍ പോരെ?
(ഉത്തരം) : നികുതി മാസങ്ങള്‍ക്കുമുന്‍പേ ഏപ്രിലില്‍ തന്നെ കണക്കാക്കണമായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ 7 മാസം വൈകിയിരിക്കുന്നു. മുന്‍കൂറായി നികുതി കണ്ടില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് പറയാം.
ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട് നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ്. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് .
കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.
നികുതി ഗണിച്ചെടുക്കുകയെന്ന അദ്ധ്വാനം ഒരു പരിധിവരെ പരിഹരിക്കാന്‍ ടാക്സ് എസ്റ്റിമേറ്റര്‍ സോഫ്റ്റ്‌വെയറുകളെകൊണ്ട് കഴിയും. EXCEL ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഒരു സംവിധാനമാണ് ECTAX -TAX ESTIMATOR. ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:
Download ECTAX - TAX ESTIMATOR
(ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE എന്ന ഓപ്ഷന്‍ നല്‍കുക.)
സോഫ്റ്റ്വെയറിലേക്ക് നല്‍കേണ്ട വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഈ ഫോം സഹായിച്ചേക്കും. spark ല്‍ income tax -> due drawn statement മെനു വഴിയും ശമ്പളത്തില്‍ നിന്നുള്ള വരവും കിഴിവുമെല്ലാം അറിയാന്‍ കഴിയും.
(കുറിപ്പ്: Taxable Income എന്ന് പറയുന്നത് മൊത്തം വരുമാനത്തില്‍ നിന്നും നിക്ഷേപങ്ങള്‍ക്കും മറ്റും ലഭിക്കുന്ന ഇളവുകള്‍ കുറച്ചതിന് ശേഷമുള്ള തുകയാണ്).

- ഒരു വര്‍ഷത്തെ നികുതി, അതിന്റെ അവസാന മാസമായ ഫെബ്രുവരി മാസത്തിലാണ് അടക്കേണ്ടതെന്നത് വലിയ തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ അതതു മാസത്തെ നികുതി അപ്പപ്പോള്‍ തന്നെ അടച്ചുപോകണം.
- മാസാമാസങ്ങളില്‍ നികുതി അടച്ചില്ലെങ്കിലും അടച്ച തുകയില്‍ കാര്യമായ കുറവുണ്ടെങ്കിലും പിഴ കൊടുക്കേണ്ടതായി വരാം.
- മാസം തോറും നികുതി പിടിച്ചതിനുശേഷമുള്ള ശമ്പളമേ ശമ്പളദാദാവ് വിതരണം ചെയ്യാവൂ, അതുകൊണ്ട് ഇത് മേലധികാരിയുടെ കൂടെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്.
- മേലധികാരി (DDO) ഓരോ ജീവനക്കാരുടെയും മാസം തോറും പിടിക്കേണ്ട നികുതി കണക്കാക്കാന്‍ അവരില്‍നിന്നും estimated Income tax statement ആവശ്യപ്പെടാം.
- മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതിനകം ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ ഇനിയും വയ്കാതിരിക്കുന്നതാണ് യുക്തി.
- ഈ-ഫയലിംഗ് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളിലെ വീഴ്ച പെട്ടന്ന്‍ കണ്ടെത്താന്‍ വരുമാന നികുതി വകുപ്പിന് കഴിയും.
ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട് നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ്. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് .
കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.
നികുതി ഗണിച്ചെടുക്കുകയെന്ന അദ്ധ്വാനം ഒരു പരിധിവരെ പരിഹരിക്കാന്‍ ടാക്സ് എസ്റ്റിമേറ്റര്‍ സോഫ്റ്റ്‌വെയറുകളെകൊണ്ട് കഴിയും. EXCEL ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഒരു സംവിധാനമാണ് ECTAX -TAX ESTIMATOR. ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:
- ഡൌണ്‍ലോഡ് ചെയാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും എപ്പോഴും save എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം, അതായത് ആദ്യം ഫയല്‍ ഓപ്പണ്‍ ചെയ്ത് കണ്ട് പിന്നീട് save ചെയ്യാന്‍ ശ്രമിക്കരുത്.
- മലയാളത്തിലുള്ള സഹായി (help) നല്‍കിയിട്ടുണ്ട്.
- ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ തടസ്സം നേരിട്ട് “Macro Enable” ചെയ്യുക എന്ന രീതിയിലുള്ള നിര്‍ദ്ദേശം കണ്ടേക്കാം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ EXCEL ന്റെ 2010/2007/1997-2003 പതിപ്പുകള്‍ക്ക് വ്യത്യസ്തമായതിനാല്‍ ഓരോ പതിപ്പിനനുസരിച്ച് വേറെ വേറെ സഹായ നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ നല്‍കിയിട്ടുണ്ട്.
- ഇത് നികുതി തുക വര്‍ഷം തികയുന്നതിനുമുന്‍പ് ഊഹിച്ചെടുത്ത് മാസം തോറും പിടിക്കേണ്ട TDS തുക കാണുന്നത്തിനുള്ള സംവിധാനം മാത്രമാണ് അതുകൊണ്ടുതന്നെ ഫെബ്രുവരി മാസത്തില്‍ തയ്യാറാക്കേണ്ട Income tax statement നിര്‍മ്മിക്കാന്‍ ഇവന് ശേഷിയില്ലെന്ന്‍ ഓര്‍ക്കണം.
- ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ സോഫ്റ്റ്‌വെയര്‍നുള്ളില്‍ അവസാന പേജില്‍ “നികുതി കണക്കു കൂട്ടിയതെങ്ങിനെ” എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ Open Office ല്‍ ഇതിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന വലിയ പരിമിതി ഉണ്ടെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു, തല കുനിക്കുന്നു.
Download ECTAX - TAX ESTIMATOR
(ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE എന്ന ഓപ്ഷന്‍ നല്‍കുക.)
സോഫ്റ്റ്വെയറിലേക്ക് നല്‍കേണ്ട വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഈ ഫോം സഹായിച്ചേക്കും. spark ല്‍ income tax -> due drawn statement മെനു വഴിയും ശമ്പളത്തില്‍ നിന്നുള്ള വരവും കിഴിവുമെല്ലാം അറിയാന്‍ കഴിയും.
(കുറിപ്പ്: Taxable Income എന്ന് പറയുന്നത് മൊത്തം വരുമാനത്തില്‍ നിന്നും നിക്ഷേപങ്ങള്‍ക്കും മറ്റും ലഭിക്കുന്ന ഇളവുകള്‍ കുറച്ചതിന് ശേഷമുള്ള തുകയാണ്).
ബുധനാഴ്ച, നവംബർ 06, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)