ശനിയാഴ്‌ച, ഡിസംബർ 30, 2017

ബഹു.മട്ടന്നൂർ നിയോജകമണ്ഡലം എം.എൽ..എ.ശ്രീ.ഇ.പി.ജയരാജന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും സ്മാർട്ട് മുറികൾ സജ്ജമാക്കുന്നത് സംബന്ധിച്ച് 11 .01 .2018 ന് വ്യാഴാഴ്ച  11 മണിക്ക് മട്ടന്നൂർ പി .പി .ഗോവിന്ദൻ സ്മാരക ഹാളിൽ വെച്ച് ഒരു  യോഗം ചേരുന്നു.പ്രസ്തുത യോഗത്തിൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗവ .സ്‌കൂളിലെ എച്ച് .എം ,പി. റ്റി .എ .പ്രസിഡണ്ട് ,എയ്ഡഡ് സ്‌കൂളിലെ എച്ച് .എം ,പി. റ്റി .എ .പ്രസിഡണ്ട്,മാനേജർ എന്നിവർ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.

2018 ജനുവരി 6 മുതൽ 10 വരെയായി തൃശ്ശൂരിൽ വെച്ച് 
നടക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിൽ കണ്ണൂർ റവന്യു 
ജില്ലയെ പ്രതിനിധികരിച്ച്  പങ്കെടുക്കുന്ന  വിദ്യാർത്ഥികൾ ID 
CARD പൂർണമായും പൂരിപ്പിച്ച് ഫോട്ടോയിലും HM/പ്രിൻസി
പ്പാൾ സാക്ഷ്യപ്പെടുത്തൽ നടത്തി 2 പകർപ്പ് സഹിതം 01-01-18 
രാവിലെ 11 മണിക്ക് D D E ആഫീസിൽ ഹാജരാക്കേണ്ടതാണ്.
 IDENTITY CARD CLICK HERE

വ്യാഴാഴ്‌ച, ഡിസംബർ 21, 2017

21-12-17

 സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് ഇനത്തിൽ ബാങ്ക് ഈടാക്കിയ തുകയുടെ വിവരങ്ങൾ  ഇതോടൊപ്പം ചേർത്ത മാതൃകയിൽ 23.12.2017ന് 2 മണിക്കുള്ളിലായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 PROFORMA CLICK HERE

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2018 ഫെബ്രുവരി 18 ന് നടത്തപ്പെടുന്നതാണ്. നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ പ്രസ്തുത വിവരം പ്രധാനാദ്ധ്യാപകർ അറിയിക്കേണ്ടതാണ്.

 സ്‌കൂളുകളിൽ കുട്ടികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും വിശദവിവരങ്ങൾ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ 22 .12 .2017 ന് 2 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

PROFORMA CLICK HERE

ചൊവ്വാഴ്ച, ഡിസംബർ 19, 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

സ്വഛ് വിദ്യാലായം- മൌലാനാ ആസാദ് എഡ്യുകേഷന്‍ ഫൌണ്ടേഷന്‍ സ്കൂളുകളില്‍ ടോയ് ലെറ്റ്‌ നിര്‍മ്മിക്കുനതിനു അപേക്ഷ ക്ഷണിക്കുന്നു.200 ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള അതില്‍ തന്നെ 25 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഉള്ള സ്കൂളുകളാണ് അപേക്ഷിക്കേണ്ടത്.വിദ്യാലയത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം.
അപേക്ഷാഫോറം ആവശ്യമുള്ള സ്കൂളുകള്‍ക്ക് ഓഫിസില്‍ നിന്ന് അപേക്ഷ ഫോം നല്‍കുന്നതാണ്. DDE കണ്ണൂര്‍ നു ഈ ആഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതിനാല്‍ രണ്ടു ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷ ഓഫിസില്‍ എത്തിക്കേണ്ടതാണ്

അയൺ ഗുളിക വിതരണം 
അയൺ ഗുളിക വിതരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. പ്രതിമാസ റിപ്പോർട്ടുകൾ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി സെക്ഷനിൽ നേരിട്ടു നല്കേണ്ടതാണ്‌. 2017 നവംബർ മാസത്തെ റിപ്പോർട്ട് 21-12-2017 നു 12 മണിക്ക് മുമ്പായി സെക്ഷനിൽ നേരിട്ടു നല്കേണ്ടതാണ്‌.
പ്രതിമാസ റിപ്പോർട്ടിന്റെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓരോ ക്ലാസ്സിലും സൂക്ഷിക്കേണ്ട ക്ലാസ്സ് തല ഹാജർ  പട്ടികയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്‌ച, ഡിസംബർ 15, 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
താങ്കളുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി യുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ 16 -12 -2017ന്  3   മണിക്ക് മുന്നേ 

ബുധനാഴ്‌ച, ഡിസംബർ 13, 2017

വളരെ വളരെ അടിയന്തിരം 

   പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌

എല്ലാ സ്കൂളുകളിലെയും ബാങ്ക് ട്രഷറി അക്കൗണ്ട്‌ കളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍     ഇതോടൊപ്പം ചേര്‍ക്കുന്ന പ്രഫോര്‍മയില്‍ നാളെ(14.12.2017) രാവിലെ 11 മണിക്കകം ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ണൂരിന്റെ കത്തും പ്രോഫോര്‍മയും താഴെ ലിങ്കില്‍ കൊടുക്കുന്നു. 

സമയ പരിധി കർശനമായും പാലിക്കേണ്ടതാണ്.മറുപടി ലഭ്യമാക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്‌താൽ സർക്കാർതലത്തിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതാണെന്നു അറിയിച്ചിട്ടുണ്ട്.


കത്ത്

പ്രോഫോര്‍മ

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

2017/18 വര്‍ഷത്തെ ഒ ഇ സി /തത്തുല്യ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം വിതരണം നടത്തുന്നതിനായി അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ data entry നടത്തിയതില്‍ പല സ്കൂളുകളും കുട്ടികളുടെ വിവരങ്ങള്‍ റിപീറ്റര്‍ എന്ന  ഓപ്ഷനില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരുന്നു. ആയതിന്‍റെ ഫലമായി ഈ വിദ്യാര്‍ഥികള്‍ക്ക്  ആനുകൂല്യതുകയുടെ പകുതി മാത്രമാണ് ലഭിച്ചത്.മേല്‍ സാഹചര്യത്തില്‍  വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ തുക   അനുവദിച്ചു നല്‍കുന്നതിനായി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ ബാങ്ക് അക്കൌണ്ടിന്‍റെ വിവരങ്ങള്‍ സഹിതം:   

     പിന്നാക്ക വിഭാഗ വികസന വകുപ്പ്,
     കോഴിക്കോട് മേഖല   ഡെപ്യൂട്ടി ഡയരക്ടരുടെ കാര്യാലയം ,              സിവില്‍ സ്റ്റേഷന്‍-കോഴിക്കോട്-673020. 


എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.        

ഫോണ്‍നമ്പര്‍ : 0495-2377786        EMAIL:  bcddkkd@gmail.com

ദേശീയ ഊർജ്ജ  സംരക്ഷണ ദിനാചരണം -പ്രതിജ്ഞ  താഴെ കാണുക 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌ 

2015-16 വര്‍ഷത്തെ OEC ലംപ്സം ഗ്രാന്‍റ് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയരക്ടര്‍  ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ അക്കൌണ്ടിലേക്കാണ് വിതരണം ചെയ്തത്. പ്രസ്തുത തുക അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ താഴെ  കൊടുക്കുന്ന പ്രോഫോര്‍മയില്‍ രണ്ടു ദിവസത്തിനകം , ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.DDE കണ്ണുരിന് ധനവിനിയോഗപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്.


പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌

2017-18 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ്പരീക്ഷക്ക്‌ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ്  സമര്‍പ്പിക്കുന്നത് സംബന്ധിച്ച് -


കുട്ടികളുടെ പേര്  , ക്ലാസ്  , അഡ്മിഷന്‍ ന൦ ,   എന്നീ വിവരങ്ങള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണ്.പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതാണ്..

തിങ്കളാഴ്‌ച, ഡിസംബർ 11, 2017

മട്ടനൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ് രാമാനുജൻ പേപ്പർ പ്രസൻറേഷൻ ഉപജില്ലാതല മത്സരം മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു. പി. സ്കൂൾ, മട്ടന്നൂർ   ( MTS GOVT .U. P SCHOOL ,  MATTANNUR ) വെച്ച് നടത്തപ്പെടുന്നതാണ്. 
സമയം ജനുവരി 3 ബുധനാഴ്ച രാവിലെ 10 മണി.
വിഷയം   HS വിഭാഗം- പ്രശ്ന പരിഹാരം ബീജഗണിതത്തിലൂടെ
                                               Problem solving using Algebra
                      UP വിഭാഗം -ഭിന്നസംഖ്യയും പ്രയോഗവും 
                                               Fractions and its applications
പരമാവധി 5 പേജ് എഴുതിയ സ്ക്രിപ്റ്റും(2 ഫോട്ടോ കോപ്പി സഹിതം)   5 സഹായ സാമഗ്രികളും (ചാർട്ട്, പ്രസൻറേഷൻ തുടങ്ങിയവ) ഉപയോഗിക്കാം.
പങ്കെടുക്കുന്ന വിവരം ഡിസമ്പർ 23നു മുമ്പായി എഇഒ ഓഫീസിലോ 9496355632 നമ്പറിലോ അറിയിക്കണം. സംശയങ്ങക്ക് മേൽ നമ്പറിൽ വിളിക്കാം.
 
ജില്ലാതല മത്സരം ജനുവരി 5 ന് കണ്ണൂർ മുൻസിപ്പൽ വി എഛ് എസ് എസ് എസ്സിൽ.

വളരെ അടിയന്തിരം 
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് 11 / 12 / 2017  (തിങ്കൾ) നു താഴെകൊടുത്തിട്ടുള്ള പ്രതിജ്ഞ എല്ലാ വിദ്യാലയങ്ങളിലും  എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു 

പ്രതിജ്ഞ 

         ഞാൻ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എന്റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും  ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ,  മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവർത്തികൊണ്ടോ, വാക്കുകൊണ്ടോ, എന്റെ  ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും മനുഷ്യാവകാശങ്ങളുടെ  അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

വ്യാഴാഴ്‌ച, ഡിസംബർ 07, 2017


 NuMATS 2017 ജില്ലാതല പരീക്ഷയ്ക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് . 
SL.
NO
NAME OF THE STUDENT SCHOOL
1 ABHINAYA.P.K VENGAD SOUTH UPS
2 MUHAMMED SHIFAN.K MUTTANNUR UPS
3 RISHIKA.P KANHILERI UPS
4 KARTHIK.P.P MATTANNUR HSS
5 VYSAKH.M.V GUPS MATTANNUR
6 VYSHNAVI RAJITH KALLUR NEW UPS
7 ASWIN.V.V KOODALI HSS
8 HARSHITHA.C THOLAMBRA UPS
വളരെ അടിയന്തിരം 
മട്ടന്നൂർ നിയോജകമണ്ഡലം എം .എൽ .എ ബഹു.ഇ .പി .ജയരാജന്റെ 2017 -18 വർഷത്തെ പ്രത്യേക വികസനനിധിയിൽ നിന്നും കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നതിനായി തുക  പ്രധാനാധ്യാപകരുടെ പേരിൽ (ഈ ആവശ്യത്തിനായി പ്രത്യേകം തുടങ്ങിയ നാഷണലൈസ്ഡ് ബാങ്ക്  അക്കൗണ്ടിലേക്ക്) ഇ -ട്രാൻസ്ഫർ ചെയ്തിരുന്നു .തുക പൂർണമായും ഈ ആവശ്യത്തിലേക്കായി വിനിയോഗിച്ച് ധനവിനിയോഗപത്രം കെ .എഫ് .സി .ഫോറം 44  ൽ 11 .12 .2017 ന് 3 മണിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ് .

ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് .മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല click here for KFC FORM  44    (UTILIZATION CERTIFICATE)

വ്യാഴാഴ്‌ച, നവംബർ 30, 2017

ന്യൂമാറ്റ്സ് പരീക്ഷ 2017  സംബന്ധിച്ച അറിയിപ്പ്.

ന്യൂമാറ്റ്സ്  ഗണിത പ്രതിഭ നിർണയ പരീക്ഷയുടെ മട്ടന്നൂർ  ഉപജില്ലാ തല മത്സരം 2017  ഡിസംബർ 5 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു. പി. സ്കൂൾ, മട്ടന്നൂർ   ( MTS GOVT .U. P SCHOOL ,  MATTANNUR ) വെച്ച് നടത്തപ്പെടുന്നതാണ്. 


* ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ  അന്നേദിവസം  രാവിലെ 9 . 30 നു  മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തേണ്ടതാണ്.

* ന്യൂമാറ്റ്സ് പരീക്ഷ എഴുതുന്ന  വിദ്യാർഥികൾ  പ്രധാനാദ്ധ്യാപകരുടെ  സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. (കുട്ടികൾ നിർബന്ധമായും റൈറ്റിങ് പാഡ് കൊണ്ടുവരേണ്ടതാണ് )                           

 പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികളുടെ ( IEDC ) വിഭാഗത്തിൽ ന്യൂമാറ്റ്സ് പരീക്ഷയെഴുതുന്നതിനു മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിരബന്ധമാകയാൽ പ്രസ്തുത സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രുമേ IEDC  വിഭാഗത്തിൽ പരീക്ഷ എഴുതുവാൻ  സാധിക്കുകയുള്ളു എന്ന് അറിയിക്കുന്നു.

നബിദിനം പ്രമാണിച്ചു്  2017 ഡിസംബർ 1 ന്  (വെള്ളി) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവൺമെൻറ്  അവധി പ്രഖ്യാപിച്ചിട്ടുള്ളതായും അധ്യയന ദിനങ്ങൾ കുറയാതിരിക്കാൻ പ്രസ്തുത ദിവസത്തിന് പകരമായി ഡിസംബർ 16 ശനിയാഴ്ച പ്രവൃത്തി ദിനമാക്കുവാൻ  നിർദ്ദേശ്ശിച്ചിട്ടുള്ളതായും  അറിയിക്കുന്നു.

ബുധനാഴ്‌ച, നവംബർ 29, 2017

അറിയിപ്പ് 

ജോലി സ്ഥലത്തെ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) ആക്ട് 2013 - മായി ബന്ധപ്പെട്ട് എല്ലാ ഗവണ്മെന്റ് / എയ്ഡഡ് / അൺഎയ്ഡഡ്  വിദ്യാലയങ്ങളിലും ഇൻറെനൽ കംപ്ലൈൻസ് കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കേണ്ടതാന്നെന്ന്  അറിയിക്കുന്നു.  കമ്മിറ്റി യോഗം ചേർന്ന്  ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ കാലതാമസവും വരുത്തുവാൻ പാടുള്ളതല്ല എന്ന് ഓർമിപ്പിക്കുന്നു.

ചൊവ്വാഴ്ച, നവംബർ 28, 2017

ഹരിത കേരള പുരസ്‌കാരം 2018 

വീടുകളിൽ മാതൃക ഖര - ദ്രവ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഓർഗാനിക് ഫാമിംഗ്  എന്ന കാഴ്‌ചപ്പാടോടുകൂടി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ " ഹരിതകേരള പുരസ്‌കാരം 2018 " ന് പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ കേരള സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും ക്ഷണിച്ചിട്ടുള്ളതായി എല്ലാവരെയും അറിയിക്കുന്നു. അപേക്ഷകൾ 30 - 11- 2017 - നു മുമ്പായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ അതാതു ജില്ലാ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്‌ച, നവംബർ 24, 2017

പ്രധാനാധ്യാപക യോഗം 
25 / 11 /2017  ന് ജി .യു .പി .എസ് മട്ടന്നൂരിൽ വെച്ച്  രാവിലെ 11 മണിക്ക് ഉപജില്ലയിലെ എൽ .പി ,യു.പി  പ്രധാനാധ്യാപകരുടെ യോഗം ചേരുന്നു .മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

MATTANNUR SUB Dist. SCHOOL KALOLSAVAM 2017 -HIGHER LEVEL LIST

HIGHER LEVEL LIST Click Here

ജില്ലാതല ചിത്രരചനാമത്സരം സംബന്ധിച്ച അറിയിപ്പ് 

കൈത്തറി വസ്ത്ര പ്രചരണാർത്ഥം കൈത്തറി & ടെക്സ്സ്റ്റൈൽ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി എൽ. പി. / യു. പി. / ഹൈസ്കൂൾ കുട്ടികൾക്കായി 2017 നവംബര് 25 ന് രാവിലെ 9 : 30 മണിക്ക് കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂളിൽ നിന്നും താല്പര്യമുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്‌ .

വ്യാഴാഴ്‌ച, നവംബർ 23, 2017

21-11-17

ബുധനാഴ്‌ച, നവംബർ 22, 2017

വളരെ അടിയന്തിരം   -  

പാഠപുസ്തക ഇൻഡന്റിങ്  - 2018 - 19 

2018  - 19  അധ്യയന വർഷത്തേക്ക് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE  (Kerala  Infrastructure and Technology for  Education  - IT@School ) -ൽ ഓൺലൈനായി 2017 നവംബര് 22 മുതൽ ഡിസംബർ 3 വരെഒറ്റത്തവണ ചെയ്യേണ്ടതാണ്. സർക്കാർ / എയിഡഡ്  സ്കൂളിൽ നിന്നും ഇൻഡന്റിങ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു        മുൻ വർഷത്തെ പോലെ തന്നെ 2018 - 19 അധ്യയന വര്ഷത്തിലും  ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിങ്  അതാതു സ്കൂളിൽ നിന്നും നേരിട്ട് www.kite.kerala.gov.in  ലെ Text Book Supply Monitoring System  2018 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാതു സ്കൂളുകൾക്കുള്ള സമ്പൂർണ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ്  ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏതു സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട    ബുക്കുകളുടെ എണ്ണം എന്റർ ചെയ്തു സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ പ്രകാരം 2018 - 19 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരുടെ സൊസൈറ്റി മാപ്പു ചെയ്തു എന്നത് ഉറപ്പുവരുത്തണം. സ്കൂൾ പ്രധാനാദ്ധ്യാപകർ കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നടത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇൻഡന്റ് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിലേക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി (Medium wise) രേഖപ്പെടുത്തേണ്ടതാണ്. 03 - 12 - 2017 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിങ്ങിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല. ആയതിനാൽ അപ് ലോഡ് ചെയ്ത ഇൻഡന്റിന്റെ കൺഫേം ചെയ്തതിനു ശേഷമുള്ള പകർപ്പ് അതാതു പ്രധാനാദ്ധ്യാപകർ എടുത്തു ഒപ്പു വെച്ച് സൂക്ഷിക്കേണ്ടതും അതിന്റെ ഒരു കോപ്പി ഈ ആഫീസിൽ                     03 - 12 - 2017 നകം സമർപ്പിക്കേണ്ടതുമാണ്.  അതീവ ഗൗരവത്തോടെ  കൃത്യമായി യഥാസമയത്ത്‌ ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി എടുക്കുന്നതാന്നെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.   

പാഠപുസ്തക ഇൻഡന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനാധ്യാപകർ വ്യക്തമായി മനസ്സിലാക്കേണ്ടതും പിഴവില്ലാതെ ഇൻഡന്റിങ് ചെയ്യേണ്ടതുമാണ്. പ്രധാനാദ്ധ്യാപകർക്ക്  സ്കൂളിൽ ഐടി  കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇൻഡന്റ്  കൃത്യമായി നൽകിയതിനുശേഷം പ്രിന്റ് എടുത്തു പ്രധാനാദ്ധ്യാപകർ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രം കൺഫേം ചെയ്യേണ്ടതാണ്.  

ഓരോ ക്ലാസിലെയും  എല്ലാ വിഷയങ്ങളുടെയും ( Language, General, English Medium ) പാഠപുസ്തകങ്ങൾ  കൃത്യമായി ഇൻഡന്റ് ചെയ്യേണ്ടതും വിട്ടു പോകാതെ പ്രധാനാദ്ധ്യാപകർ  പ്രത്യേകം ശ്രെദ്ധിക്കേണ്ടതുമാണ് .

ചൊവ്വാഴ്ച, നവംബർ 21, 2017

അറിയിപ്പ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലയിലെ സ്കൂൾ മാനേജർമാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി നല്കിയ ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെട്ട വിവരങ്ങൾ 22-11-2017 ന്‌ 5 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌.

തിങ്കളാഴ്‌ച, നവംബർ 20, 2017

ബുധനാഴ്‌ച, നവംബർ 15, 2017

MATHS FAIR 2017 NOVEMBER

over all point without QuiZ 


OVER ALL POSITIONS With Quiz Points

LP       Ist   GUPS Mattannur  26 points
          IInd  Kallur New UPS   24 points
          IIIrd  GLPS Kanhilery   20 poinrs

UP   1 14755 - GUPS Mattannur 32
        2 14014 - Koodali HSS  30
        3 14775 - Kanhileri UPS  28


HS  1 14014 - Koodali HSS  103
        2 14049 - Mattannur HSS 73
        3 14020 - GHSS Mambaram 67

HSS         I st  Koodali HSS     97 points and
                I st GVHSS Edayannur 97 points
                II nd Mattannur HSS  35 points
                III rd KPCHSS Pattanur 26 points     

വളരെ അടിയന്തിരം
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് നിരന്തരം നിർദ്ദേശം നല്കിയിട്ടും മിക്ക സ്കൂളുകളും പ്രസ്തുത നിർദ്ദേശം പാലിച്ച് കാണുന്നില്ല. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരിൽ നിന്നും വിശദീകരണം തേടുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും വിദ്യാഭ്യാസ ഉപഡയറക്ടറുടേയും കാര്യാലയത്തിൽ നിന്നും കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ 14-11-2017 മുതൽ എല്ലാ ദിവസവും  ഉച്ചയ്ക്ക് 2 മണി വരെയുള്ള ഓരോ മണിക്കൂറിലേയും സ്റ്റാറ്റസ് ഇ-മെയിൽ മുഖേന നല്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തുന്നവർ തക്കതായ വിശദീകരണം രേഖാമൂലം നല്കേണ്ടതാണെന്നും  കർശ്ശന നിർദ്ദേശം നല്കുന്നു.

ചൊവ്വാഴ്ച, നവംബർ 14, 2017


2017-18 വർഷത്തെ ന്യൂനപക്ഷ പ്രീ -മെട്രിക് സ്‌കോളർഷിപ്പ് ഓൺലൈൻ  അപേക്ഷകളുടെ സ്കൂൾതല സൂക്ഷ്മ പരിശോധന ഇനിയും പൂർത്തിയാക്കാത്ത സ്‌കൂളുകൾ 15 .11 .2017 ന് 5  മണിക്ക് മുൻപ് പൂർത്തിയാക്കേണ്ടതാണ്.

LIST CLICK HERE