ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ഞായറാഴ്‌ച, ജനുവരി 05, 2014

സമ്പൂര്‍ണ്ണ

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും, ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി പത്തിനു മുമ്പായി ചേര്‍ക്കേണ്ടതാണ്. ഒന്നുമുതല്‍ ഏഴുവരേയുള്ള കുട്ടികളുടേത് ജനുവരി പതിനൊന്നുമുതല്‍ മുപ്പത് വരേ ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ചേര്‍ക്കേണ്ടതാണ്. 2014 ഫെബ്രുവരി മുതലുള്ള ടിസി, പ്രൊമോഷന്‍ എന്നിവയ്ക്ക് സമ്പൂര്‍ണ്ണയിലൂടെയുള്ളതിനു മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂ.2014 ജനുവരി 30നു ശേഷം സമ്പൂര്‍ണ്ണയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഹെ‍‍ഡ്‌മാസ്റ്റര്‍മാര്‍ക്കായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ