ചൊവ്വാഴ്ച, ജനുവരി 07, 2014

                                                   ജില്ലാ കലോത്സവം

പയ്യന്നൂര്‍ : ജനവരി 10 വരെ പയ്യന്നൂരില്‍ നടക്കുന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച രാവിലെ പത്തിന് രചനാ മത്സരങ്ങളോടെ തുടങ്ങി
എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്ത് റൂമുകളിലായാണ് രചനാ മത്സരങ്ങള്‍ നടന്നത്. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതുമുതല്‍ ആരംഭിച്ചു
സ്റ്റേജ് മത്സരങ്ങള്‍ ഏഴാം തീയതി രാവിലെ പത്തു മുതല്‍ തുടങ്ങി . മേളയുടെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വിളംബരഘോഷയാത്ര ആറിന് വൈകിട്ട് 2.30ന് സെന്റ്‌മേരീസ് എച്ച്.എസ്.എസ്സില്‍ നിന്ന് ആരംഭിച്ച് എ.കെ.എസ്.ജി.വി.എച്ച്.എസ്.എസ്സില്‍ സമാപിച്ചു . മേളയുടെ ഉദ്ഘാടനം ഏഴിന് രാവിലെ 10ന് പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ