വ്യാഴാഴ്‌ച, ജനുവരി 09, 2014

             രക്തസാക്ഷിദിനം : 30 -ന് മൗനാചരണം നടത്തും

                   ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം രാജ്യമൊട്ടുക്ക് ജനുവരി 30-ന് മൗനാചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും ജനുവരി 30-ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് രണ്ടുമിനിട്ട് മൗനം ആചരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരവും പ്രവര്‍ത്തനവും നിര്‍ത്തിവച്ച് വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രണ്ടുമിനിട്ട് മൗനം ആചരിക്കണം. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ