ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

ശനിയാഴ്‌ച, മാർച്ച് 16, 2013

               അവധിക്കാല ശാസ്ത്ര 
       പ്രവൃത്തിപരിചയ ക്ളാസുകള്‍
        കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍-മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ളാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും ശാസ്ത്രസംസ്കാരവും വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. അടിസ്ഥാന ശാസ്ത്ര ശാഖകളിലെ അധ്യയനം കൂടാതെ നാനോ ടെക്നോളജി, ബയോടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ പരിചയപ്പെടുത്തും. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ളാസുകള്‍ക്കു പുറമേ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമായിരിക്കും. ശാസ്ത്രവായന വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ശാസ്ത്രവായനാ ക്ളബുകളുടെ രൂപീകരണമാണ് ഇത്തവണത്തെ പഠനത്തിന്റെ മറ്റൊരു സവിശേഷത. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഗണിതം, അസ്ട്രോണമി, ബഹിരാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ഈ ക്ളാസിന്റെ ഭാഗമായിരിക്കും. ഫീസ് 1500 രൂപ. ജൂനിയര്‍ ബാച്ച് - നാല്, അഞ്ച്, ആറ് സ്റാന്‍ഡേര്‍ഡ് പൂര്‍ത്തീകരിച്ചവര്‍. സീനിയര്‍ ബാച്ച് - ഏഴ്, എട്ട്, ഒന്‍പത് സ്റാന്‍ഡേര്‍ഡ് പൂര്‍ത്തീകരിച്ചവര്‍. ആദ്യ ബാച്ച് ഏപ്രില്‍ ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. പ്രവേശനം: സ്ക്രീനിങ് ടെസ്റ് മുഖാന്തരം. മാര്‍ച്ച് 24 ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണിവരെയാണ് സ്ക്രീനിങ് ടെസ്റ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്രീനിങ് ടെസ്റിനായി മാര്‍ച്ച് 18 മുതല്‍ 22 വരെ ശാസ്ത്ര സാങ്കേതിക മ്യൂസിയം റിസപ്ഷനില്‍ ഓഫീസ് സമയത്ത് സൌജന്യമായി പേര് രജിസ്റര്‍ ചെയ്യാം. രജിസ്റര്‍ ചെയ്യാനായി കുട്ടികളുടെ സ്കൂള്‍ ഐ.ഡി.കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2306024, 2306025

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ