മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
|
|
പട്ടികജാതി/വര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള സംസ്ഥാനത്തെ മോഡല്‍
റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2013-14 അധ്യയന വര്‍ഷം അഞ്ച്, ആറ്
ക്ളാസുകളിലേക്ക് അഡ്മിഷനുള്ള പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ നാളെ
(ഫെബ്രുവരി 23) രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ നടത്തും. അപേക്ഷ
സമര്‍പ്പിക്കുവാന്‍ കഴിയാതെപോയതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ
അതില്‍ കുറവോ ഉള്ളതുമായ പരീക്ഷ എഴുതാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍
അന്നേ ദിവസം രാവിലെ ഒന്‍പത് മണിക്ക് മുമ്പ് ജില്ലാ പട്ടികജാതി വികസന
ഓഫീസുകളില്‍/ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസുകള്‍/ട്രൈബല്‍ ഡവലപ്മെന്റ്
ഓഫീസുകളില്‍ എത്തണം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ
ബാധകമല്ല.
പൂക്കോട്, ഇടുക്കി എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം
ക്ളാസിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. വിശദ വിവരം ജില്ലാ പട്ടികജാതി
വികസന ഓഫീസുകള്‍/ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രെബല്‍ ഡവലപ്മെന്റ്
ആഫീസുകളില്‍ നിന്നും ലഭിക്കും.
|
വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ