അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ : യോഗ്യതാപരീക്ഷ ഹെഡ്മാസ്റര്‍മാര്‍ക്ക് നടത്താം
|
|
സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക്
സര്‍ക്കാര്‍ അംഗീകരിച്ച സ്കൂളുകളിലെ 10 വരെയുള്ള ക്ളാസുകളില്‍ ചേര്‍ന്ന്
തുടര്‍ന്ന് പഠിക്കാന്‍ വയസ് പോലുള്ള നിബന്ധനകള്‍ക്ക് വിധേയമായി തൊട്ടുതാഴെ
ക്ളാസില്‍ നിന്ന് ഉയര്‍ന്ന ക്ളാസിലേയ്ക്ക് പ്രമോഷന് അര്‍ഹരാകുവാന്‍ വേണ്ടി
താഴെ ക്ളാസില്‍ യോഗ്യതാ എഴുത്തുപരീക്ഷ നടത്താന്‍ അതത്
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ
ചുമതലപ്പെടുത്തി ഉത്തരവായി. ഇങ്ങനെ ചേര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന
സ്കൂളില്‍ തൊട്ട് താഴെയുള്ള ക്ളാസ് ഇല്ലെങ്കില്‍ അത്തരം ക്ളാസുകളുള്ള മറ്റ്
അംഗീകൃത സ്കൂളുകളില്‍ പരീക്ഷ നടത്താം. അങ്ങനെ പരീക്ഷ നടത്തിയ സ്കൂളില്‍
നിന്ന് പ്രമോഷന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കി ഉയര്‍ന്ന ക്ളാസുകളില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി.ഇല്ലാതെ
പ്രവേശനം കൊടുക്കാം.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നാലാം ക്ളാസിലും താഴെയും പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ക്ളാസുകളില്‍ സര്‍ക്കാര്‍ അംഗീകൃത
വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കണമെങ്കില്‍, മുന്‍ ഖണ്ഡിക പ്രകാരമുള്ള
യോഗ്യതാ പരീക്ഷ നടത്താന്‍ അതത് ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍
ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തി.
ഈ വിദ്യാര്‍ത്ഥികളുടെ പ്രമോഷനുവേണ്ടി തുടര്‍ മൂല്യനിര്‍ണ്ണയത്തിന്റെ
(സി.ഇ) സ്കോര്‍ പരിഗണിക്കേണ്ടതില്ല. വിവിധ വിഷയങ്ങളുടെ എഴുത്തുപരീക്ഷയുടെ
മാത്രം സ്കോര്‍ പരിഗണിച്ചാല്‍ മതി.
2013-14 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന്
തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2013 മെയ് 28 ന് മുമ്പായി അപേക്ഷ
ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കണം.
ഹെഡ്മാസ്റര്‍മാര്‍ സഹാദ്ധ്യാപകരുടെ സഹായത്തോടെ വിവിധ വിഷയങ്ങളുടെ
യോഗ്യതാപരീക്ഷ നടത്തണം. പരീക്ഷാഫലം മെയ് 31-ന് മുമ്പായി
പ്രസിദ്ധീകരിക്കണം. അര്‍ഹരായവര്‍ക്ക് തൊട്ടുയര്‍ന്ന ക്ളാസില്‍
ടി.സി.ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ നാല് ആണ്.
സ്കൂളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ സാധാരണയായി പാലിക്കേണ്ട എല്ലാ
നടപടിക്രമങ്ങളും ടി.സി.ഒഴികെയുള്ള കാര്യങ്ങളില്‍ ഹെഡ്മാസ്റര്‍മാര്‍
ഉറപ്പാക്കണം.
|
ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ