വ്യാഴാഴ്‌ച, ജനുവരി 31, 2019
ബുധനാഴ്‌ച, ജനുവരി 30, 2019
uary 29, 2019
സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ 2018 - 19
ഈ അധ്യയന വർഷത്തെ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ (എൽ. പി. / യൂ. പി. വിഭാഗം) 31 - 01 - 2019 (വ്യാഴാഴ്ച)MTSGUP സ്ക്കൂൾ ,മട്ടന്നൂർ വെച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം ഈ ഉപജില്ലയിലെ മുഴുവൻ സംസ്‌കൃതം അധ്യാപകരും പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി പരീക്ഷാകേന്ദ്രത്തിൽ രാവിലെ 9 : 30 നു മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു.
ചൊവ്വാഴ്ച, ജനുവരി 29, 2019
തിങ്കളാഴ്‌ച, ജനുവരി 28, 2019
തിങ്കളാഴ്‌ച, ജനുവരി 21, 2019
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
2018-19 വര്‍ഷത്തെ പ്രീ പ്രൈമറി സ്കൂളുകളുടെ വിവരശേഖരണം സംബന്ധിച്ച പ്രോഫോര്‍മ ലിങ്കില്‍ കൊടുക്കുന്നു.പ്രോഫോര്‍മ പൂരിപ്പിച്ചു ഒരാഴ്ചക്കകം ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രോഫോര്‍മ
ചൊവ്വാഴ്ച, ജനുവരി 15, 2019
അറിയിപ്പ്
2018-19 വർഷം കണ്ണൂരിൽ വച്ച് സംസ്ഥാന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കേറ്റ് വിതരണവും 2019 ജനുവരി 18 ന് 2 മണിക്ക് കണ്ണൂർ ശിക്ഷക്ക് സദനിൽ നടക്കുന്നു. മുഴുവൻ വിദ്യാർത്ഥികളും സബ്ബ് ജില്ലാ സെക്രട്ടറിമാരും പങ്കെടുക്കേണ്ടതാണ്.
താങ്കളുടെ ഓഫിസിനു കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലും ഈ വിവരം എത്തിക്കേണ്ടതാണ്
തിങ്കളാഴ്‌ച, ജനുവരി 14, 2019
എൽ.എസ്.എസ്/യു.എസ്.എസ് 2019
2019 ഫെബ്രുവരി 23 നു നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയുടെ നോട്ടിഫിക്കേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഴ്‌ച, ജനുവരി 10, 2019
// അറിയിപ്പ് //
01 -01 -2019 മുതലുള്ള പെൻഷൻ അപേക്ഷകൾ പ്രിസം (PRISAM ) വഴി സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം താഴെ കൊടുക്കുന്നു.
വെള്ളിയാഴ്‌ച, ജനുവരി 04, 2019
ബുധനാഴ്‌ച, ഡിസംബർ 26, 2018
2019-20 അധ്യയന വര്‍ഷത്തെ സൌജന്യ കൈത്തറി യൂണിഫോം തുണി വിതരണത്തിന്‍റെ
കളര്‍ മാതൃക ഓഫിസില്‍ ലഭ്യമാണ്. ഗവ. എല്‍ പി , യു പി വിദ്യാലയങ്ങളിലെയും
എയിഡഡ് മേഖലയില്‍ സ്വതന്ത്രമായി പ്രവത്തിക്കുന്ന 1 മുതല്‍ 4 വരെ
ക്ലാസ്സുകള്‍ ഉള്ള സ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ ഓഫിസില്‍ എത്തി യൂണിഫോം
(ഷര്‍ട്ടിംഗ്, സൂട്ടിംഗ്, സ്കര്‍ട്ടിംഗ്) കളര്‍ കോഡുകള്‍ തിരഞ്ഞെടുത്ത്
രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്. കളര്‍ കോഡുകള്‍ ജനുവരി ആദ്യവാരം തന്നെ
ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യേണമെന്ന് DPI യുടെ നിര്‍ദേശം ഉള്ളതിനാല്‍
30/12/2018 ന് മുമ്പായി തന്നെ കളര്‍ കോഡ്തിരഞ്ഞെടുത്തു
സമര്‍പ്പിക്കേണ്ടതാണ്
സ്കൂളിന്‍റെ പേര് : -------------
ഷര്‍ട്ടിംഗ് കോഡ് : -----------
സൂട്ടിംഗ് കോഡ് : ---------------
സ്കര്‍ട്ടിംഗ് കോഡ് :
വ്യാഴാഴ്ച, ഡിസംബർ 20, 2018
2015 -2016 ,2016 -2017 ,2017 -2018 എന്നീ വർഷങ്ങളിലെ ഒ ബിസി പ്രീ -മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ടിൽ തുക എത്താത്തവരുടെ (വിദ്യാർത്ഥികളുടെ )വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു . പ്രൊഫോർമകൾ പ്രധാനാധ്യാപകർക്കു നേരിട്ട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ,പിന്നോക്ക വിഭാഗ വികസന വകുപ്പ്.സിവിൽസ്‌റ്റേഷൻ .കാക്കനാട് .എറണാകുളം .682030 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ് .
ബുധനാഴ്‌ച, ഡിസംബർ 19, 2018
-- സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ2018 -19 കുട്ടികളുടെ അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച്
2018-19 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് എല്‍ പി,യു പി വിഭാഗം പരീക്ഷ
ഫെബ്രുവരി 2 ശനിയാഴ്ചയാണ് നടത്തുന്നത്.ഓരോ സ്കൂളില്‍ നിന്നും 1 മുതല്‍ 7
വരെ ക്ലാസ്സുകളില്‍ നിന്ന് രണ്ടു വീതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടതാണ്.
സംസ്കൃതത്തില്‍ ഓരോ ക്ലാസ്സിലും മികവു പുലര്‍ത്തുന്ന രണ്ടു കുട്ടികളുടെ
അഡ്മിഷന്‍ നമ്പര്‍ , പേര് ക്ലാസ് എന്നീ വിവരങ്ങള്‍ ഒരാഴ്ചക്കകം ഓഫിസില്‍
സമര്‍പ്പിക്കേണ്ടതാണ്.
തിങ്കളാഴ്‌ച, ഡിസംബർ 17, 2018
വ്യാഴാഴ്ച, ഡിസംബർ 13, 2018
ജില്ലാ സംസ്ഥാനതല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളുടേയും സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വെച്ച് സബ്ബ് ജില്ലാ കൺവീനർമാർ കൈപ്പറ്റേണ്ടതാണ്
തിങ്കളാഴ്‌ച, ഡിസംബർ 10, 2018
സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി 10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന് ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)