സ്റേറ്റ് എലിജിബിലിറ്റി ടെസ്റ് ജൂണ്‍ ആറിന്
|
|
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് കേരള
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ
പരീക്ഷയായ സെറ്റ് ്്(സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) ജൂണ്‍ 16 ന് നടത്തും.
50 ശതമാനം മാര്‍ക്കില്‍ കുറയാത്ത രണ്ടാം ക്ളാസ് ബീരുദാനന്തര ബിരുദവും,
ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. എല്‍.റ്റി.റ്റി.സിയോ ഡി.എച്ച്.റ്റിയോ
അല്ലാതെയുള്ള ട്രെയിനിങ് യോഗ്യതകള്‍ ബി.എഡ്ന് തുല്യമായി പരിഗണിക്കില്ല.
എസ്.സി./എസ്.റ്റി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന്
അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാല്‍ രണ്ടാം ക്ളാസ്
എന്ന നിബന്ധന ഇവര്‍ക്ക് ഉണ്ടായിരിക്കുകയില്ല. ലാറ്റിന്‍ വിഷയത്തില്‍
സെറ്റ് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ ഡിഗ്രിതലത്തില്‍ ലാറ്റിന്‍
സെക്കന്റ് ലാംഗ്വേജായി എടുത്ത് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും
(ലാറ്റിന്) ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെ സെക്കന്റ്
ക്ളാസ് പോസ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയവരായിരിക്കണം. അടിസ്ഥാന
യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് ഇനിപ്പറയുന്ന നിബന്ധനകള്‍ ബാധകമാണ്.
1)പി.ജി.ബിരുദം മാത്രം നേടിയവര്‍ 2012 ല്‍ ബി.എഡിന് പ്രവേശനം
ലഭിച്ചവരായിരിക്കണം. 2)ബി.എഡ്. ബിരുദം മാത്രം നേടിയവര്‍ 2012-13
അദ്ധ്യയനവര്‍ഷത്തില്‍ അവസാനവര്‍ഷ/സെമസ്റര്‍ പോസ്റ് ഗ്രാജുവേറ്റ് പരീക്ഷ
എഴുതുന്നവരായിരിക്കണം. 3) മേല്‍പറഞ്ഞ നിബന്ധന പ്രകാരം (1&2) സെറ്റ്
പരീക്ഷ എഴുതുന്നവര്‍ക്ക് സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവര്‍ ഈ
അവസരത്തില്‍ തന്നെ പി.ജി./ബി.എഡ്. പരീക്ഷകള്‍ പാസായിരിക്കണം.
പി.ജി./ബി.എഡ്. പരീക്ഷകള്‍ ഒരേ അവസരത്തില്‍ തന്നെ എഴുതുന്നവര്‍ സെറ്റ്
പരീക്ഷ എഴുതാന്‍ യോഗ്യരല്ല.
കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും, ഇലക്ട്രോണിക്സിലും
സെറ്റ് പരീക്ഷ നടത്തുന്നതല്ല. എല്ലാ വിഷയങ്ങളുടെയും സിലബസ് എല്‍.ബി.എസ്.
സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനറല്‍/ഒ.ബി.സി.
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും,
എസ്.സി./എസ്.റ്റി./വി.എച്ച്./പി.എച്ച്. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍
375 രൂപയും നല്‍കിയാല്‍ കേരളത്തിലെ ഹെഡ് പോസ്റാഫീസുകളില്‍ നിന്നും
പ്രോസ്പെക്ടസും അപേക്ഷാഫോറവും മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ
ലഭിക്കും. കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ഒരു
ദേശസാല്‍കൃത ബാങ്കില്‍ നിന്നും എല്‍.ബി.എസ്. ഡയറക്ടറുടെ പേരില്‍
തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപ ഡി.ഡിയും
എസ്.സി./എസ്.ടി./വി.എച്ച്./പി.എച്ച്. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപ
ഡി.ഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31 സെ.മി. ത25 സെ.മി.) കവറും സഹിതം
ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ പോര്‍ സയന്‍സ് ആന്റ് ടെക്നോളജി,
തിരുവനന്തപുരം മേല്‍വിലാസത്തില്‍ ഏപ്രില്‍ ആറിനകം അപേക്ഷിക്കണം.
എസ്.സി./എസ്.റ്റി./വി.എച്ച്./പി.എച്ച്. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഫീസ്
ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ 2013 ഏപ്രില്‍ 17 ന് അഞ്ച് മണിക്കുമുമ്പായി
എല്‍.ബി.എസ്. സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
അന്നേദിവസം മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. വൈകി ലഭിക്കുന്ന
അപേക്ഷകള്‍ പരിഗണിക്കില്ല.
അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ് പോസ്റാഫീസുകള്‍. തിരുവനന്തപുരം ജി.പി.ഒ.,
തൈക്കാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര,
കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല,
ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി,
കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി,
മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം,
തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്,
മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍
സ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്,
കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി. കൂടുതല്‍ വിവരങ്ങള്‍www.lbskerala.com,
www.lbscentre.org വെബ്സൈറ്റുകളില്‍ ലഭിക്കും.
|
വെള്ളിയാഴ്‌ച, മാർച്ച് 15, 2013
ബുധനാഴ്‌ച, മാർച്ച് 13, 2013
ഡി.എ. അരിയര്‍ : സമയപരിധി നീട്ടി
|
|
ഡി.എ.(ഡിയര്‍നസ് അലവന്‍സ്) അരിയറുകള്‍ പി.എഫ്. അക്കൌണ്ടിലേക്ക് ക്രെഡിറ്റ്
ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. 01/07/2008, 01/01/2009, 01/07/2009,
01/01/2010, 01/07/2010, 01/01/2011, 01/07/2011, 01/01/2012, 01/07/2012
എന്നീ കാലയളവുകളിലെ ഡി.എ. അരിയറുകളാണ് ജീവനക്കാരുടെ പി.എഫിലേക്ക്
കെഡ്രിറ്റ് ചെയ്യുന്നതിനായി ഈ വര്‍ഷം സെപ്തംബര്‍ 30 വരെ സമയം
നീട്ടിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് 2013 സെപ്തംബര്‍ 30 ലെ സാലറി
ബില്ലില്‍ അരിയറുകള്‍ ക്ളയിം ചെയ്യാം. വിശദവിവരങ്ങള്‍
ഡൌണ്‍ലോഡ്സില്‍
|
തിങ്കളാഴ്‌ച, മാർച്ച് 11, 2013
പൊതുസ്ഥലം മാറ്റം
:അപേക്ഷാതീയതി നീട്ടി
|
|
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അധ്യപകര്‍, പ്രൈമറി
വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവര്‍ക്ക് 2013-14 അധ്യായന
വര്‍ഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള
അവസാന തീയതി മാര്‍ച്ച് 15 വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.
|
വ്യാഴാഴ്‌ച, മാർച്ച് 07, 2013
ചൊവ്വാഴ്ച, മാർച്ച് 05, 2013
DATA LOCKING IN SPARK
Courtesy:Mathsblog
>> Tuesday, March 5, 2013

Step 1: താങ്കളുടെ ഓഫീസില്‍ Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക. ഒരിക്കല്‍ ലോക്ക് ചെയ്ത ഡാറ്റ ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇപ്പോഴത്തെ സെറ്റിങ്സ് പ്രകാരം Controlling Officer ക്ക് മാത്രമെ സാധിക്കൂ എന്നതിനാലാണ് ഈ മുന്‍കരുതല്‍.
Step 2: Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Details of Current Head of Office ന് താഴെ Head of Office ന്റെ PEN നല്‍കുമ്പോള്‍ താഴെ വിവരങ്ങള്‍ തെളിഞ്ഞ് വരും. ശേഷം Confirm ചെയ്യുക.
Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.
Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.
Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.
Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.
Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.
Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.
Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.
Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.
Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.
Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.
സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
ശനിയാഴ്‌ച, മാർച്ച് 02, 2013
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
|
|
ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. 2012 - 13
വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത
സി.ബി.എസ്.സി.യോ സംസ്ഥാന ഹയര്‍ സെക്കന്ററി ബോര്‍ഡോ അംഗീകരിച്ച സ്കൂളുകളില്‍
ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. കൂടാതെ പ്രൈവറ്റ്, അംഗീകൃത
അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന ശാരീരിക പരിമിതിയുള്ള
പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും.
വിശദവിവരവും അപേക്ഷാ ഫോറവും ബ്ളോക്ക്/ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍
ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്.
|
വെള്ളിയാഴ്‌ച, മാർച്ച് 01, 2013
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് :
വിവരങ്ങള്‍ ശരിയാണെന്ന്
ഉറപ്പുവരുത്തണം
|
|
ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകരുടെ വിവരങ്ങള്‍ ശരിയാണെന്ന്
ഇനിയും ഉറപ്പുവരുത്തിയിട്ടില്ലാത്ത സ്കൂളുകള്‍ മാര്‍ച്ച് ആറിനകം അത്
പൂര്‍ത്തിയാക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍
അറിയിച്ചു. സ്കോളര്‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് നല്‍കാനാണ്
ഉദ്ദേശിക്കുന്നത്. അതിനാല്‍ എല്ലാ പ്രധാനാധ്യാപകരും സ്കോളര്‍ഷിപ്പ്
പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച
വിവരങ്ങള്‍ ശരിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.
|
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും
ഔഷധസസ്യത്തോട്ടങ്ങള്‍ ആരംഭിക്കും :
ആരോഗ്യമന്ത്രി
|
|
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ ഔഷധസസ്യത്തോട്ടങ്ങള്‍
ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ആരംഭിച്ച
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള എട്ടാമത് ദേശീയ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന് ഇന്ന് ഏറെ പ്രാധാന്യവും
സ്വീകാര്യതയും കൈവന്നിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍, കോസ്മെറ്റിക്കല്‍,
കൃഷി, ഭക്ഷ്യ, വ്യവയാസ മേഖലകളിലെല്ലാം ആയൂര്‍വേദത്തിന്റെ സാധ്യതകള്‍
വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം.
ജൈവവൈവിധ്യ്ങ്ങളുടെ മേഖലയായ കേരളത്തിന്റെ പശ്ചിമഘട്ടം ലോകശ്രദ്ധ
ആകര്‍ഷിച്ചിട്ടുള്ള സാഹചര്യമാണിത്. എന്നാല്‍ കേരളമാകെയെടുത്താല്‍ ഔഷധ
സസ്യങ്ങള്‍ ഇന്ന് ഭീഷണിയുടെ ഘട്ടത്തിലാണ്. ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന
ഔഷധ സമ്പത്തിനെ സംരംക്ഷിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ശക്തമായ
നടപടികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഗോത്രമേഖലകള്‍ ഉള്‍പ്പെടെയുള്ള
സഹകരണത്തോടെ ഔഷധസസ്യകൃഷിക്കും സംരക്ഷണത്തിനും സര്‍ക്കാര്‍ മുന്‍കൈ
എടുക്കും. രോഗചികിത്സാമേഖലയില്‍ ഇന്ന് ഔഷധസസ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം
നല്‍കുന്നുണ്ട്. എന്നാല്‍ വനനശീകരണവും വ്യാവസായീകരണവും അമിത ചൂഷണവും
ഔഷധസസ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇവയെ സംരക്ഷിക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യയും പദ്ധതികളും
ഉപയോഗപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ആയുര്‍വേദത്തെ
പ്രോത്സാഹിപ്പിക്കുന്നതിന് ഏറെക്കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ട്.
മുന്‍വര്‍ഷം 25 പുതിയ ആയൂര്‍വേദ ഡിസ്പെന്‍സറികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്.
ഈ വര്‍ഷം കൂടുതലായി 20 ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ കൂടുതല്‍
ഉപയോഗപ്പെടുത്തുന്നതിനുള്ള നയങ്ങളും സമീപനങ്ങളുമാണ് സര്‍ക്കാര്‍
സ്വീകരിക്കുന്നത്.
ഏതൊരു പൌരനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള പുതിയ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന്
മന്ത്രി അറിയിച്ചു.
|
ശനിയാഴ്‌ച, ഫെബ്രുവരി 23, 2013
പരീക്ഷാപ്പേടി അകറ്റാന്‍
കുട്ടികള്‍ക്കായി ടോള്‍ഫ്രീ നമ്പര്‍
|
|
ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകളും അസ്വാസ്ഥ്യങ്ങളും
പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും
ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും വീ ഹെല്‍പ്പ് എന്ന പേരില്‍ സഹായ
കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ
കേരളാ ഘടകവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വീ ഹെല്‍പ്പ് കേന്ദ്രങ്ങളില്‍
നിന്ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ നേരിട്ടും ഫോണില്‍
24 മണിക്കൂറും ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷകര്‍ത്താക്കള്‍ക്കും സഹായം ലഭ്യമാകും. ഹയര്‍ സെക്കന്‍ഡറി
ഡയറക്ടറേറ്റില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ടോള്‍ഫ്രീ
സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൌജന്യമായി
18004256202 നമ്പരില്‍ വിളിക്കാം. ടോള്‍ഫ്രീ സേവനം ഫെബ്രുവരി 27 മുതല്‍
പ്രവര്‍ത്തിച്ചുതുടങ്ങും.
ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന വീ ഹെല്‍പ്പ് സെന്ററുകളുടെ
വിശദവിവരങ്ങളും ഫോണ്‍ നമ്പരുകളും ചുവടെ. തിരുവനന്തപുരം - ഹയര്‍
സെക്കന്‍ഡറി ഡയറക്ടറേറ്റ് - 9496169633, 9446848942. കൊല്ലം -
ക്രിസ്തുരാജ് എച്ച്.എസ്.എസ്. - 9847128312, 9446061954. പത്തനംതിട്ട -
മാര്‍ത്തോമ എച്ച്.എസ്.എസ്. - 9495437661, 9447414878. ആലപ്പുഴ - ഗവ.ഗേള്‍സ്
എച്ച്.എസ്.എസ്. കായംകുളം - 9447398080, 9446594282. കോട്ടയം -
പി.ടി.എം.എച്ച്.എസ്.എസ്. പാമ്പാടി - 9447553256, 9446602182. ഇടുക്കി -
എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന - 9446720363, 9446340972. ഇടുക്കി -
ജി.എച്ച്.എസ്.എസ്. തൊടുപുഴ - 9446688157, 9847108260. തൃശ്ശൂര്‍ -
ഗവ.മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.തൃശ്ശൂര്‍ - 9249536672, 9961230068.
എറണാകുളം - ജി.എച്ച്.എസ്.എസ്.ഫോര്‍ ഗേള്‍സ്, എറണാകുളം - 9447932099,
9287983435, പാലക്കാട് - പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട് - 9446058916,
9446023878, കോഴിക്കോട് - ഗവ.മോഡല്‍ എച്ച്.എസ്.എസ്. കോഴിക്കോട് -
9946930550, 9497646303. മലപ്പുറം - ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി -
9446372406, 9446154363, വയനാട് - ജി.എച്ച്.എസ്.എസ്.പനമരം - 9961461466,
9447537251. കണ്ണൂര്‍ - ഗവ.ടൌണ്‍ എച്ച്.എസ്.എസ്.കണ്ണൂര്‍ - 9447267387,
9745393335. കാസര്‍ഗോഡ് - ജി.എച്ച്.എസ്.എസ്. കാസറഗോഡ് - 9446282100,
9447551424.
|
ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം :
അപേക്ഷ ക്ഷണിച്ചു
|
|
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി
വിഭാഗം പ്രധാനാദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ എന്നിവരില്‍ നിന്ന്
2013-14 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള
അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീതയി ഫെബ്രുവരി 28 മുതല്‍
മാര്‍ച്ച് ഒന്‍പത് വൈകിട്ട് അഞ്ച് മണിവരെ.
വിശദാംശംwww.transferandpostings.in വെബ്സൈറ്റില്‍
|
വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013
2013-14 അദ്ധ്യയന വര്‍ഷത്തേക്കുളള
പുസ്തകങ്ങള്‍
|
|
മധ്യവേനലവധിക്കാലത്ത് ലഭ്യമാക്കും
2013-14 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ മുഴുവന്‍ പാഠപുസ്തകങ്ങളും
മദ്ധ്യവേനലവധിക്കാലത്തുതന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കാനുളള
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
എ.ഷാജഹാന്‍ അറിയിച്ചു. പാഠപുസ്തകങ്ങള്‍ക്കൊന്നും മാറ്റമില്ലാത്തതിനാല്‍
നിലവിലെ പുസ്തകങ്ങളുടെ റീപ്രിന്റുകളാണ് അടുത്ത വര്‍ഷത്തിലും
ഉപയോഗിക്കുന്നത്. 238 ടൈറ്റിലുകളിലായി മൂന്നു കോടി പുസ്തകങ്ങളാണ് 2013-14
അദ്ധ്യയന വര്‍ഷത്തേക്ക് വേണ്ടത്. ഇതില്‍ രണ്ട് കോടി പുസ്തകങ്ങള്‍ ഒന്നാം
ഘട്ടത്തില്‍ വിതരണം ചെയ്യും. ബാക്കി ഒരു കോടി പുസ്തകങ്ങള്‍ അദ്ധ്യയന
വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിതരണം ചെയ്യും.
ഒന്നാം ഘട്ട വിതരണത്തിന് ആവശ്യമായവയില്‍ പകുതിയിലേറെ പുസ്തകങ്ങള്‍
തൃക്കാക്കരയിലെ കേരള ബുക്ക് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയില്‍
തയ്യാറായിട്ടുണ്ട്. ഇവ ജില്ലാ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രക്രിയ
ജനുവരി മാസത്തില്‍ പൂര്‍ത്തിയായി.
സംസ്ഥാനത്തെ ഗവണ്‍മെന്റ് എയിഡഡ് സ്കൂളുകള്‍ ഓണ്‍ലൈനായി നല്‍കിയ
ഇന്‍ഡന്റുകളുടെ അടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ തരംതിരിച്ച് സ്കൂള്‍
സൊസൈറ്റികളിലേക്ക് ഫെബ്രുവരി മൂന്നാം വാരത്തോടെ ജില്ലാ
വിതരണകേന്ദ്രങ്ങളില്‍ നിന്നും അയക്കും. പ്രധാനാദ്ധ്യാപകര്‍ അതത് സ്കൂള്‍
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും കൈപ്പറ്റി ഏപ്രില്‍ മാസത്തില്‍
തന്നെ കുട്ടികള്‍ക്ക് കൈമാറണമെന്നും ഡയറക്ടര്‍ അറിയിച്ചു.
|
ഐ.ടി @സ്കൂളില്‍
മാസ്റര്‍ ട്രെയിനര്‍മാര്‍
|
|
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേക്ക്
പുതിയ മാസ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കും. ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലുള്ള സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ്
മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്കൂള്‍ മാനേജരില്‍ നിന്നുള്ള നോണ്‍
ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ ദിവസ
വേതനാടിസ്ഥാനത്തില്‍ നിയമിച്ച് അവര്‍ക്കുള്ള വേതനം പ്രോജക്ടില്‍ നിന്നും
വിതരണം ചെയ്യും.
അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്,
ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും കമ്പ്യൂട്ടര്‍
പ്രാവീണ്യവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കോ
മൂന്ന് വര്‍ഷ ഡിപ്ളോമയോ യോഗ്യതയുള്ള അധ്യാപകരേയും പരിഗണിക്കും. പ്രവര്‍ത്തന
പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി.കോ
ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ
വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി @സ്കൂള്‍ പ്രോജക്ട്
കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍
സന്നദ്ധരായവര്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ
ജില്ലയില്‍ തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍
താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം.
www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി മാര്‍ച്ച് അഞ്ചിന്
മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 2012 ആഗസ്റില്‍ സര്‍ക്കാര്‍ മേഖലയില്‍
നിന്നുള്ള അധ്യാപകര്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷകള്‍
പരിഗണിക്കുമെന്നതുകൊണ്ട് അവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി@സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുള്ള
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിങ് അറേഞ്ചമെന്റ് രീതിയില്‍
നിയമിക്കും.
|
വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
|
|
പട്ടികജാതി/വര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള സംസ്ഥാനത്തെ മോഡല്‍
റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2013-14 അധ്യയന വര്‍ഷം അഞ്ച്, ആറ്
ക്ളാസുകളിലേക്ക് അഡ്മിഷനുള്ള പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ നാളെ
(ഫെബ്രുവരി 23) രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ നടത്തും. അപേക്ഷ
സമര്‍പ്പിക്കുവാന്‍ കഴിയാതെപോയതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ
അതില്‍ കുറവോ ഉള്ളതുമായ പരീക്ഷ എഴുതാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍
അന്നേ ദിവസം രാവിലെ ഒന്‍പത് മണിക്ക് മുമ്പ് ജില്ലാ പട്ടികജാതി വികസന
ഓഫീസുകളില്‍/ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസുകള്‍/ട്രൈബല്‍ ഡവലപ്മെന്റ്
ഓഫീസുകളില്‍ എത്തണം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ
ബാധകമല്ല.
പൂക്കോട്, ഇടുക്കി എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം
ക്ളാസിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. വിശദ വിവരം ജില്ലാ പട്ടികജാതി
വികസന ഓഫീസുകള്‍/ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രെബല്‍ ഡവലപ്മെന്റ്
ആഫീസുകളില്‍ നിന്നും ലഭിക്കും.
|
എസ്.എസ്.എല്‍.സി പ്രൈവറ്റ് : ഒരവസരം കൂടി
|
|
2013 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ പ്രൈവറ്റ് വിഭാഗത്തില്‍
എഴുതുന്നതിന് വിവിധ കാരണങ്ങളാല്‍ ഇതുവരെയും രജിസ്റര്‍ ചെയ്യാന്‍
കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുന്നു. ഇതിനായി തിരുവനന്തപുരം
എസ്.എം.വി. മോഡല്‍ ഗവ. ഹൈസ്കൂളിനെ പരീക്ഷാസെന്ററായി തിരഞ്ഞെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികള്‍ ആവശ്യമുള്ള രേഖകളും ഓരോ പേപ്പറിനും
മുന്നൂറ് രൂപ ഫൈനും സഹിതം തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഗവ. ഹൈസ്കൂള്‍
ഹെഡ്മാസ്റര്‍ മുമ്പാകെ ഫെബ്രുവരി 23, 25 തീയതികളില്‍ ഹാജരാകണമെന്ന് പരീക്ഷാ
സെക്രട്ടറി അറിയിച്ചു.
|
ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013
LIST OF TEACHERS FOR TRAINING BATCH-NO. 8
| LIST OF TEACHERS FOR TRAINING BATCH-NO. 8 NAME OF OFFICE : ASSISTANT EDUCATIONAL OFFICER, MATTANNUR , 670702.PH:0490-2474170 |
||||
| SLNO | NAME OF TEACHER | DESIGNATION | NAME OF SCHOOL | |
| 1 | NEENARANI R | LPSA | PARIYARAM UP | |
| 2 | GIRIJA | LPSA | THOLAMBRA UP | |
| 3 | PP SURESHAN | UPSA | KEEZHALLUR UP | |
| 4 | RAJINA P | LPSA | KANHILERI UP | |
| 5 | SINIL KP | LPSA | DESAMITHRAM LP | |
| 6 | RK LEENA | LPSA | KUNNOTH UP | |
| 7 | VK NIRMALA | LPSA | BEMUPS ANJARAKKANDY | |
| 8 | SRUTHI KS | LPSA | KANHILERI WEST LP | |
| 9 | KK SUMA | LPSA | CHAMPAD LP | |
| 10 | PRAKASHAN M | LPSA | KANAD LP | |
| 11 | VK SULOCHANA | LPSA | KAYANI UP | |
| 12 | BINDU K | LPSA | ELAMPARA LP | |
| 13 | SHYLAJA IK | LPSA | KOLARI NEW LP | |
| 14 | HASEENA CP | HINDI | VENGAD MOPLA UP | |
| 15 | PRADEEPAN KOTENCHERI | LPSA | GLPS SIVAPURAM | |
| 16 | UMAIBA P | LPSA | PORORA UP | |
| 17 | MIRAJ C | LPSA | MUTTANNUR UP | |
| 18 | VASANTHI KK | LPSA | THERUR UP | |
| 19 | NASEERA AP | ARABIC | PANAMBATTA NEW UP | |
| 20 | K THANKAMANI | LPSA | AYYALLUR LP | |
| 21 | REJITHA CHERIYAKKADAVAN | LPSA | GLPS KANDAMKUNNU | |
| 22 | TP SUJATHA | LPSA | NEERVELI UP | |
| 23 | EM PANKAJAKSHI | LPSA | NEERVELI UP | |
| 24 | USHAKUMARI | UPSA | MERUVAMBAYI MUP | |
| 25 | BEENA PV | SANSKRIT | MALUR UP | |
| 26 | KP SOUMINI | LPSA | KUNNIRIKKA UP | |
| 27 | NYNA P | LPSA | PAZHASSI EAST LP | |
| 28 | PYARI | LPSA | KARETTA LP | |
| 29 | SUJATHA | LPSA | PAZHASSI WEST UP | |
| 30 | NAJMA | LPSA | PAZHASSI WEST UP | |
| 31 | BINI | LPSA | VENGAD SOUTH UP | |
| 32 | GIRIJA | HM | OORPPALLI LP | |
| 33 | KM MEERABAI | LPSA | KOODALI HSS | |
| 34 | C GEETHA | LPSA | KOODALI HSS | |
| 35 | PRAMEELA | NEEDLE WORK | KPCHSS PATTANNUR | |
| 36 | TP SIRAJ | URDU | SIVAPURAM HSS | |
| 37 | PRASANNA KUMARI | H.S.A | MATTANNUR HSS | |
| 38 | PRASEEJA | UPSA | MATTANNUR HSS | |
| 39 | PREMAJA P | H.S.A | GHSS MALUR | |
| 40 | SUJATHA | H.S.A | EKNMGHSS VENGAD | |
| ASSISTANT EDUCATIONAL OFFICER, MATTANNUR | ||||
പ്രിസം പദ്ധതി: തത്ത്വത്തില്‍ അംഗീകരിച്ചു
|
|
സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ
കെ.ഇ.എഫ് കമ്പനി തുടങ്ങാനുദ്ദേശിക്കുന്ന പ്രൊമോട്ടിങ് റീജിയണല്‍ സ്കൂള്‍
ടു ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍
ഇന്റര്‍വെന്‍ഷന്‍സിന് (പ്രിസം പദ്ധതി) മുഖ്യമന്ത്രി തത്ത്വത്തില്‍ അംഗീകാരം
നല്‍കി. നിയമസഭാവളപ്പിലെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ഇ.എഫ്.
കമ്പനി അവതരിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന് ശേഷം സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഒന്നാം ഘട്ടമെന്നനിലയില്‍ കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ്
ഗേള്‍സ് ഹൈസ്കൂളില്‍ പദ്ധതി ആരംഭിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം
നല്‍കി. പദ്ധതിരേഖ വേഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. വിദ്യാഭ്യാസ
മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി
എന്നിവരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തണം.
പദ്ധതിക്ക് സര്‍ക്കാര്‍തലത്തില്‍ നിന്നും ഡപ്യൂട്ടേഷനില്‍ ഓഫീസറെ
നിയമിക്കുന്നത് സംബന്ധിച്ച് നോഡല്‍ വകുപ്പായ വിദ്യാഭ്യാസ വകുപ്പ്
തീരുമാനമെടുക്കണം. ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് മാനദണ്ഡങ്ങളില്‍
വേണ്ട മാറ്റങ്ങള്‍ക്കായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി
നിര്‍ദ്ദേശിച്ചു. കെ.ഇ.എഫ്.കമ്പനിയുടെ മേധാവി ഫൈസല്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂളുകള്‍
വിദേശമോഡല്‍ ടെക്നോളജി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിനും
പഠനനിലവാരമുയര്‍ത്തുന്നതിനും അധ്യാപകര്‍ക്കുള്‍പ്പെടെ കൂടുതല്‍ പരിശീലനം
ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി
പി.കെ.അബ്ദുറബ്ബ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട്
എം.എല്‍.എ.പ്രദീപ്കുമാര്‍, കെ.ഇ.എഫ്.ഫോറിന്‍ ടെക്നോളജി സ്പെഷ്യലിസ്റ്
മൈക്ക്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീകാന്ത് ശ്രീനിവാസ് എന്നിവര്‍
പങ്കെടുത്തു.
|
അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ : യോഗ്യതാപരീക്ഷ ഹെഡ്മാസ്റര്‍മാര്‍ക്ക് നടത്താം
|
|
സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക്
സര്‍ക്കാര്‍ അംഗീകരിച്ച സ്കൂളുകളിലെ 10 വരെയുള്ള ക്ളാസുകളില്‍ ചേര്‍ന്ന്
തുടര്‍ന്ന് പഠിക്കാന്‍ വയസ് പോലുള്ള നിബന്ധനകള്‍ക്ക് വിധേയമായി തൊട്ടുതാഴെ
ക്ളാസില്‍ നിന്ന് ഉയര്‍ന്ന ക്ളാസിലേയ്ക്ക് പ്രമോഷന് അര്‍ഹരാകുവാന്‍ വേണ്ടി
താഴെ ക്ളാസില്‍ യോഗ്യതാ എഴുത്തുപരീക്ഷ നടത്താന്‍ അതത്
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ
ചുമതലപ്പെടുത്തി ഉത്തരവായി. ഇങ്ങനെ ചേര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന
സ്കൂളില്‍ തൊട്ട് താഴെയുള്ള ക്ളാസ് ഇല്ലെങ്കില്‍ അത്തരം ക്ളാസുകളുള്ള മറ്റ്
അംഗീകൃത സ്കൂളുകളില്‍ പരീക്ഷ നടത്താം. അങ്ങനെ പരീക്ഷ നടത്തിയ സ്കൂളില്‍
നിന്ന് പ്രമോഷന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കി ഉയര്‍ന്ന ക്ളാസുകളില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി.ഇല്ലാതെ
പ്രവേശനം കൊടുക്കാം.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നാലാം ക്ളാസിലും താഴെയും പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ക്ളാസുകളില്‍ സര്‍ക്കാര്‍ അംഗീകൃത
വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കണമെങ്കില്‍, മുന്‍ ഖണ്ഡിക പ്രകാരമുള്ള
യോഗ്യതാ പരീക്ഷ നടത്താന്‍ അതത് ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍
ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തി.
ഈ വിദ്യാര്‍ത്ഥികളുടെ പ്രമോഷനുവേണ്ടി തുടര്‍ മൂല്യനിര്‍ണ്ണയത്തിന്റെ
(സി.ഇ) സ്കോര്‍ പരിഗണിക്കേണ്ടതില്ല. വിവിധ വിഷയങ്ങളുടെ എഴുത്തുപരീക്ഷയുടെ
മാത്രം സ്കോര്‍ പരിഗണിച്ചാല്‍ മതി.
2013-14 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന്
തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2013 മെയ് 28 ന് മുമ്പായി അപേക്ഷ
ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കണം.
ഹെഡ്മാസ്റര്‍മാര്‍ സഹാദ്ധ്യാപകരുടെ സഹായത്തോടെ വിവിധ വിഷയങ്ങളുടെ
യോഗ്യതാപരീക്ഷ നടത്തണം. പരീക്ഷാഫലം മെയ് 31-ന് മുമ്പായി
പ്രസിദ്ധീകരിക്കണം. അര്‍ഹരായവര്‍ക്ക് തൊട്ടുയര്‍ന്ന ക്ളാസില്‍
ടി.സി.ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ നാല് ആണ്.
സ്കൂളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ സാധാരണയായി പാലിക്കേണ്ട എല്ലാ
നടപടിക്രമങ്ങളും ടി.സി.ഒഴികെയുള്ള കാര്യങ്ങളില്‍ ഹെഡ്മാസ്റര്‍മാര്‍
ഉറപ്പാക്കണം.
|
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)












