ഐ.ടി @സ്കൂളില്‍
മാസ്റര്‍ ട്രെയിനര്‍മാര്‍
|
|
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേക്ക്
പുതിയ മാസ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കും. ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലുള്ള സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ്
മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്കൂള്‍ മാനേജരില്‍ നിന്നുള്ള നോണ്‍
ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ ദിവസ
വേതനാടിസ്ഥാനത്തില്‍ നിയമിച്ച് അവര്‍ക്കുള്ള വേതനം പ്രോജക്ടില്‍ നിന്നും
വിതരണം ചെയ്യും.
അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്,
ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും കമ്പ്യൂട്ടര്‍
പ്രാവീണ്യവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കോ
മൂന്ന് വര്‍ഷ ഡിപ്ളോമയോ യോഗ്യതയുള്ള അധ്യാപകരേയും പരിഗണിക്കും. പ്രവര്‍ത്തന
പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി.കോ
ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ
വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി @സ്കൂള്‍ പ്രോജക്ട്
കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍
സന്നദ്ധരായവര്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ
ജില്ലയില്‍ തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍
താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം.
www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി മാര്‍ച്ച് അഞ്ചിന്
മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 2012 ആഗസ്റില്‍ സര്‍ക്കാര്‍ മേഖലയില്‍
നിന്നുള്ള അധ്യാപകര്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷകള്‍
പരിഗണിക്കുമെന്നതുകൊണ്ട് അവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി@സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുള്ള
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിങ് അറേഞ്ചമെന്റ് രീതിയില്‍
നിയമിക്കും.
|
വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ