ശനിയാഴ്‌ച, മാർച്ച് 02, 2013

             സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
     ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. 2012 - 13 വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സി.ബി.എസ്.സി.യോ സംസ്ഥാന ഹയര്‍ സെക്കന്ററി ബോര്‍ഡോ അംഗീകരിച്ച സ്കൂളുകളില്‍ ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. കൂടാതെ പ്രൈവറ്റ്, അംഗീകൃത അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന ശാരീരിക പരിമിതിയുള്ള പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. വിശദവിവരവും അപേക്ഷാ ഫോറവും ബ്ളോക്ക്/ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ