വെള്ളിയാഴ്‌ച, ജനുവരി 31, 2020

സംസ്ക്യതം ശിൽപ്പശാല
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ യു.പി , ഹൈസ്കൂൾ വിഭാഗം സംസ്ക്യതം അദ്ധ്യാപകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തുന്ന ദ്വിദിന ശിൽപ്പശാല ഫെബ്രുവരി 3 , 4 തീയതികളിൽ കൂത്തുപറമ്പ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ (തൊക്കിലങ്ങാടി) വെച്ച്‌ നടത്തുന്നതാണ്‌.എല്ലാ സംസ്ക്യതം അദ്ധ്യാപകരും പ്രസ്തുത ശിൽപ്പശാലയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 
സെൻസസ് 2021  മായി  ബന്ധപ്പെട്ട്  സൂപ്പർവൈസർമാരായി  തെരഞ്ഞെടുക്കുന്നതിന്  ഹൈസ്‌കൂൾ   ടീച്ചർമാരെയും  എനുമേറ്റർമാരായി  യു .പി , എൽ  പി  സ്കൂൾ   ടീച്ചർമാരെയും  തിരഞ്ഞെടുക്കുന്നതായി  ടീച്ചർമാരുടെ  വിവരങ്ങൾ  താലൂക്കിൽ  നിന്നും  കോർപറേഷൻ,  മുൻസിപ്പാലിറ്റികളിൽ  നിന്നും   ആവശ്യപ്പെടുന്ന  മുറക്ക്  നൽകേണ്ടതാണ്;

ചൊവ്വാഴ്ച, ജനുവരി 28, 2020



  • അറിയിപ്പ് 
  •    2019 ഫിബ്രവരിയിൽ നടന്ന uss പരീക്ഷയിൽ സ്‌കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് 
       ഓഫീസിൽ എത്തിയിട്ടുണ്ട്.സർട്ടിഫിക്കറ്റ് വാങ്ങാത്തസ്കൂളുകൾ   അർഹതപ്പെട്ട കുട്ടികളുടെ പേര് , രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തിയ
     ലിസ്റ്റ് എഇഒ  ഓഫീസിൽ സമർപ്പിച്ചു  സർട്ടിഫിക്കറ്റ്  കൈപ്പറ്റേണ്ടതാണ് 
    അറിയിപ്പ് 
    MLA ഫണ്ട് (മുട്ടയും പാലും വിതരണം )ഒന്നാം ഗഡു  ധന വിനിയോഗപത്രം( KFC  ഫോം 44 )   28 - 01 - 2020  നു രാവിലെ 11  മണിക്ക് മുമ്പായി  ഇ-മെയിൽ ചെയ്യേണ്ടതാണ്.  ഹാർഡ്  കോപ്പി  ഉടൻ തന്നെ എത്തിക്കണം.   

    വെള്ളിയാഴ്‌ച, ജനുവരി 24, 2020

    //അറിയിപ്പ്//
    സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷയുടെ സമയമാറ്റം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
    circular
    കലകളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള 2019-20 വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷ  സംബന്ധിച്ച്

      പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്


    ഉറുദു ടീച്ചേര്‍സ്  അക്കാദമിക്ക് കൌണ്‍സില്‍, കണ്ണൂര്‍  2020 ജനുവരി 28 ന്  രാവിലെ 10 മണിമുതല്‍ 4 മണിവരെ      കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച്  സംഘടിപ്പിക്കുന്ന അക്കാദമിക്ക് കോണ്‍ഫറന്‍സിലും  സെമിനാറിലുംമട്ടന്നൂർ  ഉപജില്ലയിലെ  സ്കൂളുകളിലെ ഉറുദു അദ്ധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.

    ബുധനാഴ്‌ച, ജനുവരി 22, 2020

    ഭക്ഷ്യ വിഷബാധ  ജാഗ്രത നിർദേശം  സംബന്ധിച്ചു

    ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ സ്കൂൾ/ ഹോസ്റ്റൽ അധിക്യതരിലും ,കുട്ടികളിലും , രക്ഷിതാക്കളിലും അവബോധമുണ്ടാക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതി ലേക്കുമായി ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്‌.
    ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാഴാഴ്‌ച, ജനുവരി 16, 2020

    //പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
    LSS /USS രജിസ്‌ട്രേഷൻ സ്‌കൂളുകൾക്ക് ജനുവരി 13മുതൽ 21 വരെ ചെയ്യാവുന്നതാണ്.സ്‌കൂൾ ലോഗിൻ ചെയ്യുന്നതിന് username ,password സ്‌കൂൾ കോഡിന് മുൻപായി "S " എന്ന് ചേർത്താൽ മതി .

    ബുധനാഴ്‌ച, ജനുവരി 15, 2020

    സ്റ്റെപ്സ്പരീക്ഷ   ജില്ലയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ട   വിദ്യാർത്ഥികൾ 
    1 കിഷൻദേവ്   സി --പട്ടാന്നൂർ 
    2.  വൈഗ   കെ --കാഞ്ഞിലേരിups 
     3 ആര്യദേവ്     പി പി   -കൂടാളി  എച്ച് എസ്
    4 .അനുരാഗ്   വി -MTS GUPS   മട്ടന്നൂർ 

    NuMATS  aptitude test date postponed


    ജനുവരി  18  ന്  നടത്താൻ തീരുമാനിച്ച  ന്യൂ മാത്‍സ് പരീക്ഷ  ജനുവരി 25  ലേക്ക് മാറ്റി  വെച്ചിരിക്കുന്നു 

    തിങ്കളാഴ്‌ച, ജനുവരി 13, 2020

    //പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
    സ്കൂള്‍ സുരക്ഷ-കിണര്‍ ചുറ്റ് മതിലും  കമ്പി വലയും ഇട്ട് സുരക്ഷിതമാകിയിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടും സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ തിങ്ങി നിറച്ചു കൊണ്ട് പോകുന്നുണ്ടോയെന്ന റിപ്പോര്‍ട്ടും   ഓഫീസില്‍ എത്തിക്കേണ്ടതാണ്. 
    /പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
    LSS /USS രജിസ്‌ട്രേഷൻ സ്‌കൂളുകൾക്ക് ജനുവരി 13മുതൽ 21 വരെ ചെയ്യാവുന്നതാണ്.

    ചൊവ്വാഴ്ച, ജനുവരി 07, 2020


     പ്രധാനാധ്യാപകരുടെ ശ്രദ്ധക്കായി 

     പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചു 
     സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
    എൽ.എസ് .എസ് /യു.എസ് .എസ്  പരീക്ഷ 2020 
    2020 ഫെബ്രുവരി 29  നു നടക്കുന്ന എൽ.എസ് .എസ് /യു.എസ് .എസ്  പരീക്ഷയുടെ  നോട്ടിഫിക്കേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.