ശാസ്ത്രരംഗം പദ്ധതി സംബന്ധിച്ച സര്‍ക്കുലര്‍
നവംബര്‍ 7 - സി വി രാമന്‍റെ ജന്മദിനം ഈ വര്‍ഷം മുതല്‍ ശാസ്ത്രരംഗം പദ്ധതിയായി നടപ്പാക്കുകയാണ്.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളര്‍തിയെടുക്കുന്നതിനും അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ DPI യില്‍ നിന്ന് ലഭിച്ചത് ലിങ്കില്‍ കൊടുക്കുന്നു. ശാസ്ത്രരംഗം പദ്ധതി നടപ്പിലാക്കാനായി ഓരോ സ്കൂളിലും ഒരു അദ്ധ്യാപകന്‍/അധ്യാപികയെ കോ ഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുത്ത്, കോ ഓര്‍ഡിനേറ്റരുടെ പേര് ,ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നവംബര്‍ 5 നു മുമ്പ് ഓഫിസില്‍ എല്‍പ്പിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ ശാസ്ത്രാധ്യാപകര്‍ എന്നിവരുമായി സംവദിക്കാനുള്ള വേദി ഒരുക്കണം.കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരം നല്‍കണം.കുട്ടികള്‍ ചോദിക്കുന്ന ശ്രദ്ധേയമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തു നവംബര്‍ 14 നു മുമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ