സ്മാർട്ട് എനർജി പ്രോഗ്രാം - അധ്യാപക പരിശീലനം
കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ സ്ക്കൂൾ കോ ഓർഡിനേറ്റർമാർക്കുള്ള ഏകദിനപരിശീലനം 2018 ജൂലൈ 21 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നു. വിദ്യാലയങ്ങളിൽ ഈ വർഷം നടപ്പിലാക്കുന്ന ' കാർബൺ സന്തുലിത വിദ്യാലയം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് Centre of Environment
and Development ( CED ) നേരിട്ട് നടത്തുന്ന പരിശീലന പരിപാടിയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, യൂ. പി. സ്കൂൾ കോ ഓർഡിനേറ്റർമാർ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.
എല്ലാ യൂ. പി. സ്കൂൾ സ്മാർട്ട് എനർജി പ്രോഗ്രാം കോർഡിനേറ്റർമാരും പ്രസ്തുത ഏകദിന പരിശീലന പരിപാടിയിൽ കൃത്യമായി പങ്കെടുക്കുവാൻ പ്രധാനാധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്. കൂടാതെ പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ റെജിസ്ട്രേഷൻ ഫോറം കോർഡിനേറ്റർമാർ ഏകദിന പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്. സ്ക്കൂൾ പ്രധാനാധ്യാപകർ രെജിസ്ട്രേഷൻ ഫോറം എ. ഇ. ഓ. ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നും അറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ