വെള്ളിയാഴ്‌ച, ഒക്‌ടോബർ 06, 2017

പോക്സോ ഓണ്‍ലൈന്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നത് സംബന്ധിച്ച്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയും കുട്ടികള്‍ക്ക് നേരിട്ട്പരാതി സമര്‍പ്പിക്കുന്നതിനു വേണ്ടിയും "നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രോടക്ഷന്‍ന്‍ ഓഫ് ചൈല്‍ഡ റൈറ്റ്സ്"(എന്‍ സി പി സി ആര്‍) നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയാണ്" പോക്സോ ഇ ബോക്സ്‌."  

http://ncpcr.gov.in/index2.php  പോക്സോ-ഇ-ബോക്സ്‌ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ ഇതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമാവുകയും തുടര്‍ന്നു കുട്ടിക്ക് നേരിട്ട് തന്നെ തന്നിരിക്കുന്ന അനിമേഷന്‍ ചിത്രങ്ങളുടെ സഹായത്താല്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

എല്ലാ വിദ്യാലയങ്ങളിലും പോക്സോ ഓണ്‍ലൈന്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതും, സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കെണ്ടതുമാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ പരാതികള്‍ :


National commission for protection of Child Rights (NCPCR) , 5th Floor, Chandralok building, 36, Janapath, New Delhi -110001 

എന്ന വിലാസത്തിലും അയക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ