സംസ്ഥാനത്തെ
എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത്
ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും, ഹെഡ്‌മാസ്റ്ററുടെ
മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി പത്തിനു മുമ്പായി
ചേര്‍ക്കേണ്ടതാണ്. ഒന്നുമുതല്‍ ഏഴുവരേയുള്ള കുട്ടികളുടേത് ജനുവരി
പതിനൊന്നുമുതല്‍ മുപ്പത് വരേ ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്ന
ദിവസങ്ങളില്‍ ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച്
തെറ്റുതിരുത്തി ചേര്‍ക്കേണ്ടതാണ്. 2014 ഫെബ്രുവരി മുതലുള്ള ടിസി,
പ്രൊമോഷന്‍ എന്നിവയ്ക്ക് സമ്പൂര്‍ണ്ണയിലൂടെയുള്ളതിനു മാത്രമേ
സാധുതയുണ്ടായിരിക്കുകയുള്ളൂ.2014 ജനുവരി 30നു ശേഷം സമ്പൂര്‍ണ്ണയില്‍
നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ പരിപൂര്‍ണ്ണ
ഉത്തരവാദിത്തം ഹെഡ്‌മാസ്റ്റര്‍മാര്‍ക്കായിരിക്കുമെന്നും ഉത്തരവില്‍
പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ