ബുധനാഴ്‌ച, ജനുവരി 29, 2014

             രക്തസാക്ഷിദിനം : ഇന്ന് മൗനാചരണം നടത്തും

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം രാജ്യമൊട്ടുക്ക് ഇന്ന് (ജനുവരി 30) മൗനാചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും രാവിലെ 11 മണിക്ക് രണ്ടുമിനിട്ട് മൗനം ആചരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരവും പ്രവര്‍ത്തനവും നിര്‍ത്തിവച്ച് വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രണ്ടുമിനിട്ട് മൗനം ആചരിക്കണം. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാനതല ചടങ്ങുകള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. സ്വാതന്ത്ര്യലബ്ധിക്കായി ജീവന്‍ ബലികഴിച്ചവരെ ചടങ്ങില്‍ സ്മരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ