നാഷണല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രോയിംഗ്
ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും (ചെക്ക് ഡ്രോയിംഗ്, തദ്ദേശ സ്വയംഭരണ
വകുപ്പുകളിലേതുള്‍പ്പെടെ) അതത് ഓഫീസ് സംബന്ധിച്ച വിവരം ജനുവരി ഒമ്പതിന്
അഞ്ച് മണിക്കകം ബന്ധപ്പെട്ട ജില്ലാ/സബ് ട്രഷറികളില്‍ എത്തിക്കണം.
ഡി.ഡി.ഒയുടെ ഉദ്യോഗപ്പേര്, ഔദ്യോഗിക ഇ-മെയില്‍ വിലാസം, പിന്‍കോഡോടുകൂടിയ
ഓഫീസ് മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്‍.പി.എസ്സിന്
ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗികനാമം എന്നിവയാണ്
അടിയന്തിരമായി ട്രഷറികളില്‍ എത്തിക്കേണ്ടതെന്ന് ട്രഷറി ഡയറക്ടര്‍
അറിയിച്ചു.