വ്യാഴാഴ്‌ച, ഓഗസ്റ്റ് 09, 2012


ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്സ്.5260/12ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ