വെള്ളിയാഴ്‌ച, ജൂൺ 20, 2014

പോഷകാഹാര അവബോധം - ഏകദിന പരിശീലനം
സ്കൂൾ അദ്ധ്യാപകർക്കുള്ള പ്രായോഗിക പോഷകാഹാര അവബോധം സംബന്ധിച്ച എകദിന പരിശീലനം 27-6-2014ന് രാവിലെ 9.30ന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ(കളക്ട്രേറ്റിന് സമീപം എസ്.പി ഓഫീസിന് എതിർവശം) വച്ച് നടക്കുന്നതാണ്.ഓരോ സ്കൂളിൽ നിന്നും യു.പി വിഭാഗത്തിലെ സയൻസ് അദ്ധ്യാപിക/അദ്ധ്യാപകനും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബയോളജി അദ്ധ്യാപിക/അദ്ധ്യാപകനും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. ഉച്ചഭക്ഷണം ക്യാമ്പിൽ നിന്നും നൽകുന്നതാണ്.

ഞായറാഴ്‌ച, ജൂൺ 15, 2014

Data Collection of School Employees

Data Collection of School Employees

>> SATURDAY, JUNE 14, 2014

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 16. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employeesഎന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്.
  • സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ വിവരം ഉള്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്​വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  • സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്.
  • അധ്യാപകരുടേതടക്കമുള്ള ഓരോ ജീവനക്കാരുടേയും Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി ശേഖരിക്കുന്നത്.
  • ഓരോ സ്ക്കൂളിലേയും നിയമാനുസൃതമുള്ള എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത് അതതു സ്ക്കൂള്‍ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വമാണ്. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
  • ജീവനക്കാരുടെ PEN (Permanent Employee Number) നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടതാണ്. PEN ലഭിക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ക്കൂള്‍ അധികൃതര്‍ അത് ലഭ്യമാക്കേണ്ടതാണ്
  • ഇവിടെ ചേര്‍ക്കേണ്ട വിവരങ്ങള്‍ SPARK ല്‍ നിന്നും ലഭ്യമാക്കാം. SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും മേല്‍പറഞ്ഞ വിവരങ്ങള്‍ ലഭിക്കും. ഇതിലെ Date of Joining ല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍, ആയത്, Service Matters / Personal Details / Present Service Details ല്‍ തിരുത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് എടുത്താല്‍ മതി. Date of Birth ലെ തെറ്റ് Service Matters / Personal Details ലും തിരുത്താവുന്നതാണ്.Data Collection ന്റെ സൈറ്റില്‍ തന്നെ വിവരങ്ങള്‍ Edit ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

തിങ്കളാഴ്‌ച, ജൂൺ 09, 2014

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം


ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

SIXTH WORKINGDAY 2014 : CIRCULAR - Website


ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം കേന്ദ്രീകൃതമായി നടപ്പാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു...

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.

2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.

3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.

5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

Contact Number- 0471-2529800 Extn. 852

Email : fixation@itschool.gov.in

വ്യാഴാഴ്‌ച, ജൂൺ 05, 2014

Courtesy:Alrahiman.com
സ്പാര്‍ക്ക് അതിന്‍റെ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്‍വേര്‍ഡ് ബ്ലോക്കായിക്കഴിഞ്ഞാല്‍ ഇ-മെയില്‍ അയച്ച്  മറുപടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്‍റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കിന്‍റെ ഇത്തരം സേവനങ്ങളെ നമുക്ക് അഭിനന്ദിക്കാം..
സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ജനന തീയതി എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ Online Password Reset കൃത്യമായി നടക്കുകയുള്ളൂ. 
പാസ്‍വേര്‍ഡ്  റീസെറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് തുടര്‍ന്ന് വായിക്കുക
1) സ്പാര്‍ക്കിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ PEN നമ്പരും Password ഉം നല്‍കുന്ന ബോക്സുകള്‍ക്ക് താഴെയായി കാണുന്ന Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും. മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.
4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ് വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.  SMS ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
5) തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും. രണ്ട് ബോക്സുകളിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്‍വേര്‍ഡ് തീര്‍ത്തും സമാനമായ രീതിയില്‍ എന്‍റര്‍ ചെയ്യുക. പാസ്‍വേര്‍ഡ് തെരഞ്ഞെടുക്കുന്നത് പ്രസ്തുത വിന്‍ഡോയില്‍ വലതുവശത്ത് നല്‍കിയ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക
6) കൃത്യമായി പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെങ്കില്‍ ഈ വിന്‍ഡോയുടെ താഴ്ഭാഗത്തായി Password has been changed successfully എന്ന മെസേജ് ചുകന്ന അക്ഷരത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്ത് സ്പാര്‍ക്ക് ലോഗിന്‍ പേജില്‍ PEN നമ്പരും പുതിയ പാസ്‍വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. എന്നാല്‍ പലരും ഈ മേസേജ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും New Password എന്‍റര്‍ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു.

ശനിയാഴ്‌ച, മേയ് 03, 2014

സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യാo

 Courtesy:Mathsblog
സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചും ടി.സിയുമായി വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെയും സമ്പൂര്‍ണവഴി അഡ്മിഷന്‍ നടത്തുന്നതിന്റേയും സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ ടി സി. 

(ഓര്‍ക്കുക, വിവരങ്ങള്‍ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ടി സി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍ കണ്‍ഫേം ചെയ്യുന്നതിനുമുമ്പ് അവന്റെ / അവളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ടി.സി പ്രിന്റെടുക്കുന്നതിനു മുമ്പാണ് വിവരങ്ങളില്‍ പിശകുകള്‍ കാണുന്നുവെന്നിരിക്കട്ടെ, വിവരങ്ങള്‍ unconfirm ചെയ്തു കിട്ടുന്നതിനായി അതത് ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ സമീപിക്കുകയാണ് വേണ്ടത്.)

  1. ടി.സി തയ്യാറാക്കുന്നതിനായി ആദ്യം സമ്പൂര്‍ണ പോര്‍ട്ടലിലേക്ക്ലോഗിന്‍ ചെയ്യുക.
  2. തുറന്നു വരുന്ന പേജിനു മുകളിലുള്ള ടാബില്‍ നിന്നും class and divisionsല്‍ ക്ലിക്ക് ചെയ്യുക.
  3. ഇതില്‍ നിന്നും ടി.സി തയ്യാറാക്കേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷന്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
  4. ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. ടി.സി നല്‍കേണ്ട കുട്ടിയുടെ പേരിനു നേരെ Confirmed ആണെന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം ടി.സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
  5. കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
  6. കിട്ടുന്ന പേജിലെ TC Number നു നേരെ School Code/TC No/2014 എന്ന ക്രമത്തില്‍ കാണാന്‍ കഴിയും. നടുവില്‍ കാണുന്ന TC Noല്‍ ഇനി നല്‍കിത്തുടങ്ങേണ്ട നമ്പര്‍ ആയിരിക്കണം വരേണ്ടത്. അതായത് സ്ക്കൂളില്‍ നിന്നും ഏറ്റവുമൊടുവില്‍ നല്‍കിയ ടി.സിയിലെ നമ്പര്‍ 167 ആണെങ്കില്‍ ഇവിടെ നല്‍കേണ്ടത് 168 ആയിരിക്കണം. അപ്പോള്‍ TC Number ഇങ്ങനെയായിരിക്കും School Code/168/2014 കാണുക.
  7. Whether Qualified for Promotion എന്നതിന് നേരെ ക്ലാസ് പ്രമോഷന് അര്‍ഹത നേടിയ കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
  8. Whether the pupil was in receipt of Fee Concession എന്നതിനു നേരെ ഫീസ് ഇളവ് ലഭിക്കുന്ന കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
  9. Date of Pupils Last attendance to School എന്നതിനു നേരെ കുട്ടി ഏറ്റവും ഒടുവില്‍ ഹാജരായ പ്രവൃത്തി ദിവസവും നല്‍കുക.
  10. Date of admission or Promotion to that Standard എന്നതിനു നേരെ കുട്ടിക്ക് പ്രമോഷന് നല്‍കിയ തീയതി നല്‍കുക.
  11. Date on which the name was Removed from Rolls എന്നതിനു നേരെ അഡ്മിഷന്‍ റോളില്‍ നിന്നും കുട്ടിയെ Remove ചെയ്യുന്ന തീയതി ചേര്‍ക്കുക.
  12. Date of application for Certificate എന്നതിന് നേരെ കുട്ടിയുടെ ടി.സിക്കായി അപേക്ഷ നല്‍കിയ തീയതി ചേര്‍ക്കുക.
  13. Date of issue of certificate എന്നതിനു നേരെ ടി.സി നല്‍കുന്ന തീയതി ചേര്‍ക്കുക.
  14. Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Request ഓ Higher studies ഓ തിരഞ്ഞെടുക്കാം.
  15. മേല്‍പ്പറഞ്ഞ പ്രകാരം Request/Higher Studies തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിനു കീഴിലായി പുതിയൊരു വരി ദൃശ്യമാകുന്നത് കാണാം. ഈ കോമ്പോ ബോക്സിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കാണ് ടി.സി നല്‍കേണ്ടതെങ്കില്‍ From database എന്നത് തിരഞ്ഞെടുത്ത് Revenue district, educational district, Sub district, School എന്നിവ പടിപടിയായി സെലക്ട് ചെയ്യുക.
  16. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കല്ല കുട്ടി ടി.സി വാങ്ങി പോകുന്നതെങ്കില്‍ കോമ്പോ ബോക്സില്‍ നിന്നും Other തിരഞ്ഞെടുത്ത് Destination school name ആയി ഏത് സ്ക്കൂളിലേക്കാണോ ടി.സി വാങ്ങുന്നത്; ആ സ്ക്കൂളിന്റെ പേര് എന്റര്‍ ചെയ്യുക.
  17. Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
  18. വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക.
  19. തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക. എഴുതിത്തയ്യാറാക്കിയിരുന്ന ടി.സിക്കു പകരം സമ്പൂര്‍ണയില്‍ ചെയ്തെടുത്ത ടി.സിയുടെ ഈ പ്രിന്റാണ് കുട്ടി അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്ന സ്ക്കൂളിലേക്ക് നല്‍കേണ്ടത്.

TC ISSUE ചെയ്ത കുട്ടിയുടെ ടി.സിയുടെ പ്രിന്റ് വീണ്ടും എടുക്കുന്നതെങ്ങനെ?

എന്തെങ്കിലും കാരണവശാല്‍ ഇപ്പോള്‍ തയ്യാറാക്കിയ ടി.സിയുടെ പകര്‍പ്പ് പിന്നീട് എടുക്കണമെന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സ്റ്റെപ്പുകളിലൂടെ പോയി പ്രിന്റെടുക്കാനാവില്ല. കാരണം TC Issue ചെയ്തതോടെ കുട്ടി റോളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുമല്ലോ. ഇതിനായി പേജിനു മുകളിലുള്ള രണ്ടാമത്തെ ടാബ് ആയ Studentsല്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ Search Former Students എന്ന ഒരു ടാബില്‍ ക്ലിക്ക് ചെയ്യുക. ചുവടെയുള്ള ചിത്രം നോക്കൂ.
ഇതില്‍ TC Issue ചെയ്ത കുട്ടിയുടെ പേരോ അതുമല്ലെങ്കില്‍ TC Numberഓ (School Code/TC No/Year) നല്‍കിക്കൊണ്ട് കുട്ടിയെ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. കുട്ടിയെ കണ്ടെത്തിയാല്‍ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിലെ Print TC വഴി വീണ്ടും TC പ്രിന്റ് ചെയ്യാവുന്നതേയുള്ളു. 

മറ്റൊരു വിദ്യാലയത്തില്‍ നിന്നും TC കൊണ്ടു വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി Admit ചെയ്യുന്നതെങ്ങനെ? 

  1. സമ്പൂര്‍ണ പോര്‍ട്ടലിലെ മൂന്നാമത്തെ ടാബായ Admissionല്‍ ക്ലിക്ക് ചെയ്യുക.
  2. തുറന്നു വരുന്ന പേജിലെ Admit from TC No എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  3. കുട്ടി കൊണ്ടു വന്നിരിക്കുന്ന ടി.സിയുടെ പ്രിന്റൗട്ടില്‍ നിന്നും TC Number (School Code/TC No/Year) കൃത്യമായി നല്‍കി സബ്മിറ്റ് ചെയ്യുക.
  4. തുടര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കിക്കൊണ്ട് കുട്ടിയെ നമ്മുടെ വിദ്യാലയത്തിലെ റോളിലേക്ക് അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.
പത്താംക്ലാസ്സിലെ ടി സി പ്രിന്റെടുക്കുന്നതെങ്ങനെ?
  1. പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  2. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
  3. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
  4. കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക
  5. കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം.
  6. Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.
  7. Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .
  8. തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
  9. പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
  10. ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.
  11. ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം. Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
  12. അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.
  13. ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.

SCHOOL CODE UNIFICATION

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE (Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം. 

സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ സെക്കന്ററി വിഭാഗം വരെ (Government, Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE കോ‍ഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്. 

മെയ് 1 മുതല്‍ 5 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍, ലളിതമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഇന്നത്തോടെ സംസ്ഥാനമെമ്പാടും പൂര്‍ത്തിയായിക്കഴിയും. ഈ പ്രക്രിയ എങ്ങനെയാണ് ചെയ്യുന്നതെന്ന്, എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വീക്ഷിച്ചാല്‍, ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ

  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.

USER GUIDE

DATA ENTRY SITE

(ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.) 

വെള്ളിയാഴ്‌ച, ഫെബ്രുവരി 28, 2014


ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവ് ചെയ്യേണ്ടതിനാല്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വിസില്‍ വന്നതും ഇതുവരെ പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്താത്തതുമായ ജീവനക്കാര്‍ ഫെബ്രവരി 20 ന് മുമ്പ് അതത് ജില്ലാ ട്രഷറിയിലെത്തി പ്രാണ്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒറിജിനല്‍, 3.5 സെ.മി. ത 2.5 സെ.മി. വലിപ്പത്തിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ ഒപ്പിട്ട് നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ഡേറ്റാഷീറ്റ് എന്നിവ കരുതണം. ഫെബ്രുവരി മാസത്തെ ശമ്പള വിതരണ നടപടികള്‍ പെന്‍ഷന്‍ അടവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ മാസം 20 നു മുമ്പ് പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ജീവനക്കാരുടെ ശമ്പളബില്ലുകള്‍ മാത്രമേ സ്പാര്‍ക്ക് വഴി ട്രഷറിയില്‍ എത്തുകയുളളൂ എന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു.


2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം.

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014





Adnbn¸v

            a«¶qÀ k_vPnÃm {]hr¯n ]cnNb ¢ºnsâ B`napJy¯n 20.02.2014-hymgmgvN Hcp inåime \S¡pIbmWv. {]hr¯n ]cnNb¯n XmåcyapÅ Hcp A[ym]Is\ ]s¦Sp¸nt¡­XmWv.
 VENUE :GUPS  MATTANNUR
­
TIME : 10 AM    TO 4 PM 
NB : സ്കെയി കൊണ്ടു വരേണ്ടതാWv.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

 
 2014-15 വർഷത്തെ ടെക്സ്റ്റ് ബുക്ക് വിതരണത്തിനായി ഒരു സോഫ്റ്റ`വേർ രൂപപ്പെടുത്തുന്നുണ്ട്.ഇതിന്റെ ആവശ്യത്തിലേക്കായി എല്ലാ സ്കൂൾ സൊസൈറ്റികളും അവരുടെ വിവരങ്ങൾ www.it@school.gov.in/society എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവസാന ദിവസം ഫെബ്രുവരി 10...
 
  •           ഗവണ്മെന്റ് ജീവനക്കാർക്കുള്ള പ്രൊപ്പർട്ടി സ്റ്റേറ്റ്മെന്റ് 2013

വെള്ളിയാഴ്‌ച, ഫെബ്രുവരി 07, 2014

എല്ലാ ഗണ്മെന്റ്/എയിഡഡ് വിദ്യാലയങ്ങളിലേക്കും 2014-15 വർഷത്തേക്ക് ആവശ്യമൂള്ള പാഠപുസ്തകങ്ങളുടെ ഓൺലൈൻ ഇന്റന്റ് ആരംഭിച്ചു..
 http://keralabooks.org/ims2014/എന്ന സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ഇന്റന്റ് സമപ്പിക്കണം.സൈറ്റിലെ നിർദ്ദേശങ്ങൾ പൂർണ്ണമായും വായിച്ച് മനസ്സിലാക്കി വേണം ഇന്റന്റ് എൻട്രി ചെയ്യുവാൻ.ഓൺലൈൻ ഇന്റന്റ് എൻട്രി നടത്തിയ ശേഷം  ലഭിക്കുന്ന പ്രിന്റ് ഔട്ട് നിർദ്ദിഷ്ഠ പാഠപുസ്തക വിതരണ സൊസൈറ്റി സെക്രട്ടറിമാർക്ക് നൽകേണ്ടതാണ്. ഇന്റന്റ് സമർപ്പിക്കാനുള്ള അവസാന തീയ്യതി 15-2-2014..